Jump to content

അകലാപ്പുഴ

Coordinates: 11°30′45″N 75°39′23″E / 11.51250°N 75.65639°E / 11.51250; 75.65639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകലാപ്പുഴ
കീഴരിയൂർ നെല്ലിയാടി കടവ് പാലത്തിൽ നിന്നുള്ള അകലാപ്പുഴയുടെ ദൃശ്യം.
സ്ഥാനംകൊയിലാണ്ടി, കോഴിക്കോട്, കേരളം
നിർദ്ദേശാങ്കങ്ങൾ11°30′45″N 75°39′23″E / 11.51250°N 75.65639°E / 11.51250; 75.65639
പ്രാഥമിക അന്തർപ്രവാഹംപയ്യോളി കനാൽ
Primary outflowsമുത്താമ്പി പുഴ
Basin countriesഇന്ത്യ
ഉപരിതല വിസ്തീർണ്ണം5 കി.m2 (54,000,000 sq ft)
തീരത്തിന്റെ നീളം122 കി.മീ (72,000 അടി)
Islandsനെല്ലിയാടി തുരുത്ത്, എഡിസൺ തുരുത്ത്
1 Shore length is not a well-defined measure.

കോഴിക്കോട് ജില്ലയിലെ ഒരു കായലാണ് അകലാപ്പുഴ.[1] തിക്കോടി, തുറയൂർ, മൂടാടി, കീഴരിയൂർ, ഉള്ള്യേരി, ചെങ്ങോട്ട്കാവ്, അത്തോളി, ചേമഞ്ചേരി, തലക്കുളത്തൂർ, ചേളന്നൂർ ഗ്രാമപഞ്ചായത്തുകളേയും കൊയിലാണ്ടി മുനിസിപാലിറ്റിയും കോഴിക്കോട് കോർപ്പറേഷനിലേയും തീരഭൂമിയെ തഴുകിയാണ് അകലാപ്പുഴ ഒഴുകുന്നത്. ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത പേരുകളിലാണ് അകലാപ്പുഴ അറിയപ്പെടുന്നത്. അറബികടലിൽ പതിക്കുന്നതിന് തൊട്ടുമുമ്പ് കോരപ്പുഴ എന്ന പേരിലാണ് അറിയപ്പെടുന്നത്.മുത്താമ്പി, അണേല കണയംകോട് കുനിയിൽകടവ് എന്നീ വ്യത്യസ്ത പേരുകളും ഒഴുക്കിനിടയിൽ അകലാപ്പുഴ സ്വീകരിച്ചു വരുന്നു. ബോട്ട് സർവീസുകളും വിനോദങ്ങളും ഉള്ള കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്. തീവണ്ടി എന്ന മലയാള സിനിമയുടെ റിലീസിലൂടെയാണ് അകലാപ്പുഴ ശ്രദ്ധനേടിയത്.[2]

കോഴിക്കോട് ജില്ലയുടെ വലിയൊരു ഭൂപ്രദേശം സമ്പന്നമാക്കുന്ന അകലാപ്പുഴ ശരിക്കും ഒരു കായലാണ്. ആറു മാസത്തോളം ഉപ്പുവെള്ളം കയറുന്നതിനാൽ അകലാപ്പുഴയെ സാൾട്ട് വാട്ടർ റിവർ (saltwater river) ആയി തെറ്റി ധരിക്കാറുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് അകലാപ്പുഴ വഴി ജലഗതാഗതം നടന്നിരുന്നു. അക്കാലത്തെ കടവുകളുടെ ശേഷിപ്പുകൾ ഇന്നും ഇതിൻെറ തീരത്ത് കാണാവുന്നതാണ്. നിരവധി ശ്രോതസുകൾ ഈ കായലിനെ സമ്പന്നമാക്കുന്നതിനാൽ ഏറെ തെളിമയാർന്ന ജലവും സ്വാദിഷ്ടമായ മത്സ്യങ്ങളും അകലാപ്പുഴയുടെ പ്രത്യേകതയാണ്. [3] അകലാപ്പുഴയ്ക്ക് അടുത്തുള്ള തുറയൂർ സംഘകാലഘട്ടത്തിലെ പ്രമുഖ തുറമുഖപട്ടണമായിരുന്നു എന്ന് കരുതപ്പെടുന്നു.[3]

എത്തിച്ചേരാൻ

[തിരുത്തുക]

കോഴിക്കോട് നിന്നു 40 കിലോമീറ്ററാണ് കായലിലേക്കുള്ള ദൂരം. കോഴിക്കോട് - വടകര റൂട്ടിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡിലൂടെ നാലുകിലോമീറ്റർ പോയാൽ ഇവിടെയത്താം.[4]

പദോൽപ്പത്തി

[തിരുത്തുക]

അകലമുള്ള പുഴ ലോപിച്ചാണ് അകലാപ്പുഴ എന്ന പേരുണ്ടായതെന്നാണ് വില്യം ലോഗൻ മലബാർ മാന്വലിൽ എഴുതിയിട്ടുള്ളത്.[3]

അവലംബം

[തിരുത്തുക]
  1. "ഇത് കോഴിക്കോടിൻറെ കുട്ടനാട്; കായൽക്കാഴ്ചകളും ശിക്കാരവള്ളയാത്രയും മീൻരുചികളും". Retrieved 2022-11-15.
  2. "How a Tovino film put Akalapuzha backwaters on the tourism map of Kerala". Retrieved 2022-11-15.
  3. 3.0 3.1 3.2 "കോഴിക്കോടിന്റെ കുട്ടനാട്, അകലാപ്പുഴയ്ക്ക് ഇതിലും നല്ലൊരു വിശേഷണമില്ല; ഉൾനാടൻ ഗ്രാമഭംഗി ആസ്വദിച്ചൊരു തോണി യാത്ര! | Kozhikode Village Travelogue". Retrieved 2021-07-01.
  4. "അകലാപ്പുഴ മനസ്സിൽനിന്നകലാതെ" (in ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-01.
"https://ml.wikipedia.org/w/index.php?title=അകലാപ്പുഴ&oldid=3819858" എന്ന താളിൽനിന്ന് ശേഖരിച്ചത്