അപ്നാ ദൾ (സോനെലാൽ)
Apna Dal (Soneylal) | |
---|---|
ചുരുക്കപ്പേര് | AD(S) |
പ്രസിഡന്റ് | അനുപ്രിയ പട്ടേൽ |
വക്താവ് | രാജേഷ് പട്ടേൽ |
സ്ഥാപകൻ | അനുപ്രിയ പട്ടേൽ |
രൂപീകരിക്കപ്പെട്ടത് | 14 ഡിസംബർ 2016 |
മുഖ്യകാര്യാലയം | 1A, സർവേ പള്ളി, മാൾ അവന്യു, ലക്നൗ, Uttar Pradesh |
ദേശീയ അംഗത്വം | NDA (2016 – present) |
ECI Status | State Party[1] |
Lok Sabha | 2 / 543 |
Rajya Sabha | 0 / 245 |
Uttar Pradesh Legislative Assembly | 13 / 403 |
Uttar Pradesh Legislative Council | 1 / 100 |
ഉത്തർ പ്രദേശിൽ പ്രവർത്തിക്കുന്ന സംസ്ഥാനതലത്തിലുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടി ആണ് അപ്നദൾ (സോനെലാൽ).[2] 1995ൽ സൊനെലാൽ പാട്ടീൽ സ്ഥാപിച്ച പാർട്ടിയുടെ ഒരു കൈവഴി ആണിത്.
ഉത്തർപ്രദേശ് നിയമസഭ യിൽ ഇന്ന് പാർട്ടിക്ക് 13 എംഎൽഎമാരുണ്ട്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലൊന്നാണ് അപ്നാദൾ. എംഎൽഎമാരുടെ എണ്ണത്തിൽ ഉത്തർപ്രദേശിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാണ് അപ്നാദൾ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും അപ്നാദൾ അതിന്റെ സ്വാധീനം വർദ്ധിപ്പിക്കുകയാണ്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അപ്നാദളിന്റെ പിടി കൂടുതൽ ശക്തമാവുകയും അതിൻറെ സംഘടന അതിവേഗം വളരുകയും ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]അപ്നാദളിന്റെ സ്ഥാപക അംഗവും അനുപ്രിയ പട്ടേലിന്റെ പിന്തുണയുമുള്ള ജവഹർലാൽ പട്ടേൽ സ്ഥാപിച്ച അപ്നാദൾ (സോനെലാൽ) 1995 ൽ സോനെ ലാൽ പട്ടേൽ സ്ഥാപിച്ച അപ്നാദളിൽ നിന്ന് പിരിഞ്ഞ പാർട്ടിയാണ് അപ്നാദൽ (സോനെ ലാൽ).[3][4][5]. അമ്മയും മകളും തമ്മിൽ അധികാരത്തിനു വേണ്ടി നടത്തിയ മത്സരമാണ് ഈ പാർട്ടിയുടെ ജനന കാരണം.
മിർസാപൂരിൽ നിന്ന് പാർലമെന്റ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അനുപ്രിയ പട്ടേൽ സംസ്ഥാന നിയമസഭാ സീറ്റ് രാജിവച്ചു, അതിനാൽ റോഹാനിയയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി. ഭർത്താവ് ആശിഷ് സിംഗ് പട്ടേലിനെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയാക്കണമെന്ന് അനുപ്രിയ ആഗ്രഹിച്ചു.
എന്നാൽ, അമ്മ കൃഷ്ണ സിങ്ങിന്റെ നേതൃത്വത്തിലുള്ള അപ്നാദളിന്റെ ഭരണസമിതി കൃഷ്ണ സിംഗ് തന്നെ സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിച്ചു. പാർട്ടി കാര്യങ്ങളിൽ അനുപ്രിയയുടെയും ഭർത്താവിന്റെയും സ്വാധീനം പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഇത് എന്ന് അനുപ്രിയ തിരിച്ചറിഞ്ഞു. മുമ്പു തന്നെ അനുപ്രിയ ക്ഷണമോ അംഗീകാരമോ ഇല്ലാതെ പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുകയായിരുന്നു എന്ന ആക്ഷേപത്തോടെ കൃഷ്ണ സിംഗും അവരുടെ ഇളയ മകളും എതിർചേരിയിൽ ആയിരുന്നു. 2014 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അനുപ്രിയ തന്റെ അമ്മയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, അമ്മയുടെ തോൽവി ഉറപ്പാക്കാൻ സജീവമായി പ്രവർത്തിച്ചതായും ആരോപിക്കപ്പെടുന്നു.
എന്നിരുന്നാലും, അമ്മ കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാദളിന്റെ ഭരണസമിതി കൃഷ്ണ പട്ടേൽ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കുകയും അനുപ്രിയയെയും ആറ് കൂട്ടാളികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പാർട്ടിയെച്ചൊല്ലി കൃഷ്ണ പട്ടേലും അനുപ്രിയ പട്ടേലും തമ്മിലുള്ള തർക്കം ഇപ്പോഴും കോടതിയിലാണ്.[6][7][8][9]
നിയമസഭാ തിരഞ്ഞെടുപ്പ് (2017)
[തിരുത്തുക]ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി അപ്നാദൾ (സോനെലാൽ) ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുമായി ചേർന്ന് മത്സരിച്ച് 851,336 വോട്ടുകളും ഒമ്പത് സീറ്റുകൾ നേടി. 77, 814 വോട്ടുകൾക്കാണ് ജമുന പ്രസാദ് സോറാവോൺ മണ്ഡലത്തിൽ വിജയിച്ചത്. ഏഴ് സീറ്റുകൾ മാത്രം നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ അപ്നാദൾ (സോണലാൽ) നേടിയിരുന്നു. [10][11][12][13]
നിയമസഭാ തിരഞ്ഞെടുപ്പ് (2022)
[തിരുത്തുക]ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി അപ്നാദൾ (സോനെലാൽ) ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയോടൊത്ത് മത്സരിച്ച് 12 സീറ്റുകൾ നേടി. രണ്ട് സീറ്റുകൾ മാത്രം നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ അപ്നാദൾ (സോണേലാൽ) നേടിയിരുന്നു. യുപി നിയമസഭയിൽ സീറ്റുകളുടെ എണ്ണത്തിൽ ഭാരതീയ ജനതാ പാർട്ടിക്കും സമാജ്വാദി പാർട്ടി ശേഷം അപ്നാദൾ മൂന്നാം സ്ഥാനത്തെത്തി. [14]
ലോക്സഭാ തിരഞ്ഞെടുപ്പ്
[തിരുത്തുക]2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, എ. ഡി. എസ് ഭാരതീയ ജനതാ പാർട്ടിയുമായി കൈകോർക്കുകയും മിർസാപൂരിൽ നിന്ന് അനുപ്രിയ പട്ടേൽ സിംഗിനെയും റോബർട്ട്സ്ഗഞ്ചിൽ നിന്ന് പകൌരി ലാലിനെയും രണ്ട് സീറ്റുകളിലും മത്സരിപ്പിച്ച് ജയിപ്പിച്ചു.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Recognition of Apna Dal [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "List of Political Parties & Symbol MAIN Notification". Election Commission of India. 23 September 2021.
- ↑ Apna Dal (S) registered, has the backing of Anupriya Patel
- ↑ BJP's ally Apna Dal (S) too faces workers' wrath in Kashi
- ↑ Uttar Pradesh: Sparring Apna Dal ‘splits’
- ↑ Apna Dal(S) announces 1st list of 5 candidates for UP polls
- ↑ Like in SP, it was mom vs daughter in UP’s Apna Dal
- ↑ As Anupriya Patel Becomes Minister, UP Ally Apna Dal Says Goodbye To BJP
- ↑ At Apna Dal rally in PM Modi’s constituency, Amit Shah chief guest
- ↑ AD(S), BJP `resolve' seat sharing dispute
- ↑ BJP and Apna Dal will contest polls together, says Anupriya Patel
- ↑ AD(S), BJP ‘resolve’ seat sharing dispute
- ↑ Upset with BJP, AD(S) to field its candidates
- ↑ Apna Dal assembly poll 2022 result