അരിപ്പോ തിരിപ്പോ
കേരളത്തിലെ പെൺകുട്ടികൾ പഴയകാലത്ത് കളിച്ചിരുന്ന ഒരു കളിയാണ് അരിപ്പൊ തിരിപ്പൊ.എത്ര കുട്ടികൾ ചേർന്ന് വേണമെങ്കിലും കളിക്കാം.
കളിയുടെ രീതി
[തിരുത്തുക]കളിയിൽ ഏർപ്പെടുന്ന കുട്ടികൾ വട്ടത്തിലിരുന്ന് മധ്യത്തിൽ ഇരുകൈകളും ചേർത്ത് പരത്തി കമിഴ്ത്തി വെക്കും.കൂട്ടത്തിൽ ഒരാൾ ഒരോ കൈയും തൊട്ട് ഇങ്ങനെ പറയുംഅരിപ്പോ തിരിപ്പോ തോരണി മംഗലം, പരിപ്പും പന്ത്രണ്ടാനീം കുതിരീം ചെക്കിട്ട മടക്കിട്ട പതിനാം വള്ളിക്കെന്തും പൂ? മുരിക്കിൻ പൂ പാടുന്നതിനിടയിൽ ഒരോരാളുടെയും കൈകൾ ക്രമത്തിൽ തൊടുന്നുണ്ടാകും.പറഞ്ഞവസാനിക്കുമ്പോൾ തൊട്ട കൈ എടുത്ത് മാറ്റും.വായ്ത്താരി തുടരും.മുരിക്കീ ചെരിക്കീ കിടന്നോളെ ,അഞ്ഞായെണ്ണ കുടിച്ചോളെ, അക്കരെയുള്ളൊരു മാടോപ്രാവിന്റെ കൈയോ കാലോ ചെത്തി കൊത്തി മടങ്കാട്ട്..ഇപ്പോൾ തൊട്ട കൈയും എടുത്ത് മാറ്റും.തുടർന്ന് ഡാ.... ഡീ...ഡും.. എന്നു പറഞ്ഞ് തീരുമ്പോൾ തൊടുന്ന കൈയും എടുത്ത് മാറ്റും.ഇത് ആവർത്തിച്ച് ചൊല്ലി കൈകൾ ഒരോന്നായി എടുത്ത് മാറ്റി അവസാനം ബാക്കി വരുന്ന കൈ ഉടമ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.അവശേഷിക്കുന്ന കൈയുടമയാണു അടുത്തവട്ടം വായ്ത്താരി ചൊല്ലേണ്ടത്.