അരുമാനൂർ
അരുമാനൂർ | |
---|---|
village | |
Coordinates: 8°20′19″N 77°04′31″E / 8.338726°N 77.075186°E | |
Country | India |
State | Kerala |
District | Kottayam |
ജനസംഖ്യ | |
• ആകെ | 2,000 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686568 |
Telephone code | 0481 |
Vehicle registration | KL-05 |
Nearest city | Ettumanoor |
Sex ratio | 1:1 ♂/♀ |
Literacy | 100% |
Lok Sabha constituency | Kottayam |
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് അരുമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറിയാണു ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. അരുമാനൂരിന്റെ തെക്ക് അതിർത്തി പട്ട്യക്കാലയും വടക്ക് അതിർത്തി തെറ്റിക്കാടുമാണു.
എത്തിച്ചേരാൻ
[തിരുത്തുക]തിരുവനന്തപുരം നഗരത്തിൽ നിന്നും വരുന്നവർക്ക് നെയ്യാറ്റിൻകര - പഴയകട വഴിയോ വിഴിഞ്ഞം - പൂവാർ വഴിയോ അരുമാനൂരിൽ എത്തിച്ചേരാം. നെയ്യാറ്റിൻകരയിൽ നിന്നും അഞ്ചു കിലോമീറ്ററും പൂവാർ എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപുമാണു അരുമാനൂർ. അരുമാനൂർ ഗ്രാമത്തിന്റെ അടുത്തുള്ള സ്ഥലമാണ് തിരുപുറം.
ഭൂപ്രകൃതി
[തിരുത്തുക]ഇവിടുത്തെ ഭൂപ്രകൃതി നെൽകൃഷിക്ക് അനുയോജ്യമാണ്. കൂടാതെ പയർ, പാവൽ,ചീര മുതലായവയും കൃഷി ചെയ്യുന്നുണ്ട്.
സംസ്കാരം
[തിരുത്തുക]ഈഴവ സമുദായാംഗങ്ങളുടെ പ്രബലമായ ഭൂരിപക്ഷം ഇവിടെ ദർശിക്കാമെങ്കിലും എല്ലാ ജാതിമതവിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഇവിടെയുണ്ട്. നയിനാർ ദേവക്ഷേത്രമാണ് പ്രധാന ആരാധനാലയം. ഈ ക്ഷേത്രത്തിലെ നയിനാർ, നാച്ചിയാർ തുടങ്ങിയ വിഗ്രഹങ്ങൾ ഗുരുദേവന്റെ പ്രതിഷ്ഠയാണു.