അറക്കപ്പടി
Arackappady | |
---|---|
Village | |
Coordinates: 10°03′36″N 76°27′33″E / 10.0598671°N 76.4592007°E | |
Country | India |
State | Kerala |
District | Ernakulam |
Taluk | Kunnathunad |
ഉയരം | 33 മീ (108 അടി) |
ജനസംഖ്യ (2011) | |
• ആകെ | 17,779 |
സമയമേഖല | UTC+5:30 (IST) |
2011 census code | 627947 |
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ വെങ്ങോല ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അറക്കപ്പടി.[1] [2] പെരുമ്പാവൂരാണ് ഏറ്റവും അടുത്തുള്ള പട്ടണം. പെരുമ്പാവൂർ നിന്ന് വെങ്ങോല വഴി പട്ടിമറ്റത്തേക്കുളള വഴിയിലാണ് അറക്കപ്പടി സ്ഥിതിചെയ്യുന്നത്. വെങ്ങോല, ഊരക്കാട്, ചേലംകുളം, ചൂരക്കോട്, തൈക്കാവ്, പെരുമാനി എന്നിവയാണ് ചുറ്റുപാടുമുള്ള മറ്റ് ഗ്രാമങ്ങൾ. പെരുമ്പാവൂർ - പുത്തൻകുരിശ് റോഡ് ഇതുവഴി കടന്നുപോകുന്നു. അറക്കപ്പടി - വലിയംകുളം റോഡ്, അറക്കപ്പടി-പെരുമാനി റോഡ് എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന മറ്റ് പ്രധാന റോഡുകൾ.
ഇവിടെ സ്ഥിതിചെയ്യുന്ന പ്രധാന ഹോസ്പിറ്റലാണ് കെപിഎസ് ഹോസ്പിറ്റൽ.
വ്യവസായങ്ങൾ
[തിരുത്തുക]പ്രധാനമായും പ്ലൈവുഡ് ഉത്പാദന കമ്പനികളും പാറമടകളുമാണ് ഇവിടത്തെ വ്യവസായ സ്ഥാപനങ്ങൾ.[3]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി
- ജയ് ഭാരത് ആർട്ട്സ് & സയൻസ് കോളേജ് പെരുമ്പാവൂർ
ആരാധനാലയങ്ങൾ
[തിരുത്തുക]- ഐ.പി.സി ഫിലാഡെൽഫിയ ചർച്ച്
- ദാറുന്നജത്ത് മസ്ജിദ്
- പിറക്കാട് ശ്രീ മഹാദേവ ക്ഷേത്രം
ജനസംഖ്യ
[തിരുത്തുക]2011ലെ സെൻസസ് പ്രകാരം അറക്കപ്പാടിയിൽ 4213 വീടുകളുണ്ട്. ഇവിടത്തെ സാക്ഷരതാ നിരക്ക് 84.1% ആണ്.[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Revenue Portal". Retrieved 2024-12-31.
- ↑ "Kerala villages" (PDF). Land Records Information Systems Division, NIC. Archived from the original (PDF) on 4 March 2016. Retrieved 2015-08-17.
- ↑ "Revenue Portal". Retrieved 2024-12-31.
- ↑ "Ernakulam district census data". 2011 Census of India. Directorate of Census Operations. Retrieved 2015-08-17.