Jump to content

ആർട്ടിസ്റ്റ് നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർട്ടിസ്റ്റ് നമ്പൂതിരി
ആർട്ടിസ്റ്റ് നമ്പൂതിരി 2011 ൽ
ജനനം
കെ.എം.വാസുദേവൻ നമ്പൂതിരി

(1925-09-13)13 സെപ്റ്റംബർ 1925
മരണം7 ജൂലൈ 2023(2023-07-07) (പ്രായം 97)
അറിയപ്പെടുന്നത്ചിത്രകാരൻ, ശിൽപി
ജീവിതപങ്കാളി(കൾ)മൃണാളിനി
പുരസ്കാരങ്ങൾ
Patron(s)കെ. സി.എസ്. പണിക്കർ, ദേബി പ്രസാദ് റോയ് ചൗധരി

കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി(ജീവിതകാലം: 15 സെപ്റ്റംബർ 1925 - 7 ജൂലൈ 2023). 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്കായിരുന്നു. മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു. [അവലംബം ആവശ്യമാണ്]

ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി[1]. കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു.[2] അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു. ആത്മകഥാംശമുള്ള "രേഖകൾ‌" എന്ന പുസ്തകം റെയിൻ‌ബോ ബുക്സ് ചെങ്ങന്നൂർ‌ പ്രസിദ്ധീകരിച്ചു. നമ്പൂതിരിയുടെ തെരെഞ്ഞെടുത്ത 101 സ്ത്രീ ചിത്രങ്ങൾ നമ്പൂതിരിയുടെ സ്ത്രീകൾ എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]

ജീവിതരേഖ

[തിരുത്തുക]

1101-ലെ ചിങ്ങം 4നു (1925 ആഗസ്റ്റ് 19) ആയില്യം- അമാവാസി നാളിൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. കെ.സി.എസ്. പണിക്കർ ഡി.പി. റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌[4] ചേർ‌ന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.

സഹധർമ്മിണി മൃണാളിനി. മക്കൾ പരമേശ്വരൻ, വാസുദേവൻ

നമ്പൂതിരി 2023 ജൂലൈ 7-ന് 97-ആം വയസ്സിൽ അന്തരിച്ചു.[5]


അവലംബം

[തിരുത്തുക]
  1. "Ramayana Masam 2020 | വിരൽ കൊണ്ടു രാമായണം വരച്ച ആർട്ടിസ്റ്റ് നമ്പൂതിരി; രാമ ലക്ഷ്മണന്മാരെ മാറ്റി വരച്ച ശിൽപി". 2020-08-10. Retrieved 2020-12-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-01. Retrieved 2006-11-30.
  3. വിജയകൃഷ്ണൻ, എൻ പി (27 March 2012). "നമ്പൂതിരിയുടെ സ്ത്രീകൾ" (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 28 December 2020. Retrieved 2020-12-28.
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. Retrieved 2013 മെയ് 15. {{cite news}}: Check date values in: |accessdate= and |date= (help)
  5. "Artist Namboothiri, doyen of line sketches, passes away". On Manorama. 7 July 2023. Retrieved 6 July 2023.