സി.എൽ. പൊറിഞ്ചുകുട്ടി
സി.എൽ. പൊറിഞ്ചുകുട്ടി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ, കലാധ്യാപകൻ |
ചിത്രകാരൻ, കലാധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സി.എൽ. പൊറിഞ്ചുകുട്ടി(ജനനം : 1932) . 2011 ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലായിരുന്നു[1].
ജീവിതരേഖ
[തിരുത്തുക]932ൽ തൃശൂരിൽ കേച്ചേരിക്കടുത്തു ചിറനെല്ലൂരിൽ ലൂയിസിൻറേയും താണ്ടമ്മയുടേയും മകനായി ജനിച്ചു. പി. ഐ. ഇട്ടൂപ്പായിരുന്നു പൊറിഞ്ചുക്കുട്ടിയുടെ ഗുരു. പെയ്ൻറിങ്ങിൽ ഡിപ്ലോമ നേടി. 1956ൽ അധ്യാപകനായി. ആദ്യം തിരുവനന്തപുരത്ത്. 1968ൽ രാജസ്ഥാനിലെ ഉദയ്പൂർ യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദം. രവിവർമ സ്കൂൾ ഒഫ് പെയ്ൻറിങ്ങിൽ ഫാക്വൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ട്രിവാൻഡ്രം സ്കൂൾ ഒഫ് ആർട്സിലെത്തി. .കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ബിരുദവും ആർട്ട് എജുക്കേഷനിലെ നാഷനൽ ഡിപ്ളോമയും തുടങ്ങുന്നതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.1986 മുതൽ 1988 വരെ കേരള ലളിത കലാ അക്കാഡമിയുടെ ചെയർമാൻ, കേന്ദ്ര ലളിത കലാ അക്കാഡമിയുടെ സെക്രട്ടറി, തുടർച്ചയായി മൂന്നു തവണ കേന്ദ്ര ലളിത കലാ അക്കാഡമി വൈസ് ചെയർമാൻ. എന്നീ നിലകളിൽ പ്രവർത്തിച്ചു. നാഷനൽ ജൂറി ചെയർമാൻ, കമ്മിറ്റി ഫോർ ട്രിനാലെ ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗം, ന്യൂദൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൻെറ ആർട്ട് പർച്ചേസ് വിഭാഗം അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോംബെ, ജയ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സോളോ എക്സിബിഷനുകൾ നടത്തി[2][3]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഓൾ ഇന്ത്യ ഫൈൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്
- കേന്ദ്രസർക്കാറിന്റെ മാനവശേഷി വികസനമന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ്
- 2003ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ് ലഭിച്ചു.
- 2011 ലെ രാജാ രവിവർമ്മ പുരസ്കാരം [4]
പുറം കണ്ണികൾ
[തിരുത്തുക]- വരയുടെ പെരുമ Archived 2011-11-27 at the Wayback Machine.
- നിറമണിഞ്ഞ കാൽപ്പാടുകൾ...[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-27. Retrieved 2021-12-27.
- ↑ http://metrovaartha.com/2012/01/09022222/PORINCHUKUTTY-20120109.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Lalit Kala Akademi elects new V-P". Indian Express. 26 Nov 1999.
- ↑ "Mathrubhumi English - Raja Ravi Varma award for CL Porinchukutty". Archived from the original on 2011-11-26. Retrieved 2014-07-20.