Jump to content

ഇൽകെ ഗുണ്ടോഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൽകെ ഗുണ്ടോഗൻ
Gündoğan with Germany in 2019
Personal information
Full name İlkay Gündoğan[1]
Date of birth (1990-10-24) 24 ഒക്ടോബർ 1990  (34 വയസ്സ്)[2]
Place of birth Gelsenkirchen, Germany
Height 1.80 മീ (5 അടി 11 ഇഞ്ച്)[3]
Position(s) Midfielder
Club information
Current team
Manchester City
Number 8
Youth career
1993–1998 SV Gelsenkirchen-Hessler 06
1998–1999 Schalke 04
1999–2004 SV Gelsenkirchen-Hessler 06
2004–2005 SSV Buer
2005–2008 VfL Bochum
Senior career*
Years Team Apps (Gls)
2008–2009 VfL Bochum II 2 (1)
2009–2011 1. FC Nürnberg 48 (6)
2011–2016 Borussia Dortmund 105 (10)
2012 Borussia Dortmund II 1 (0)
2016– Manchester City 120 (26)
National team
2008 Germany U18 7 (0)
2008–2009 Germany U19 6 (0)
2009–2010 Germany U20 2 (0)
2010–2012 Germany U21 8 (1)
2011– Germany 42 (8)
*Club domestic league appearances and goals, correct as of 21:35, 13 February 2021 (UTC)
‡ National team caps and goals, correct as of 21:38, 17 November 2020 (UTC)

പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ജർമനി ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി മധ്യനിരയിൽ കളിക്കുന്ന ഒരു ഒരു ജർമ്മൻ പ്രൊഫഷണൽ ഫുടബോൾ കളിക്കാരൻ ആണ് ഇൽകെ ഗുണ്ടോഗൻ (ജനനം: 24 ഒക്ടോബർ 1990).

വി‌എഫ്‌എൽ ബോച്ചം എന്ന ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് ഗുണ്ടോഗൻ തന്റെ കരിയർ ആരംഭിച്ചത്. 2008 ൽ, ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിക്കാൻ തുടങ്ങിയ അദ്ദേഹം അടുത്ത സീസണിൽ എഫ്‌സി നോർൺബെർഗിൽ ചേർന്നു. 2011 ൽ ബോറുസിയ ഡോർട്മണ്ട് അദ്ദേഹത്തെ സ്വന്തമാക്കി, ആദ്യ സീസണിൽ തന്നെ ബുണ്ടസ്ലിഗയും ഡിഎഫ്ബി-പോകാൽ കിരീടവും അദ്ദേഹം നേടി. 2013 ൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ ഡോർട്മുണ്ടിനെ ഗുണ്ടോഗൻ സഹായിച്ചു. 1996-97 ന് ശേഷം ആദ്യമായാണ് ബോറുസിയ ഡോർട്മണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. ക്ലബിനായി മൊത്തം 157 മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ നേടുകയും ചെയ്ത അദ്ദേഹം 2016 ൽ 21 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ ഒപ്പിട്ടു. അവർക്കൊപ്പം പ്രീമിയർ ലീഗ് 2018 നും 2019, ഇ.എഫ്.എൽ. കപ്പ് ൽ 2018, 2019 കൂടാതെ 2019 ൽ എഫ്.എ. കപ്പ് എന്നിവ ഗുണ്ടോഗൻ നേടി.

2011-ൽ ജർമനിയുടെ സീനിയർ ടീമിൽ ഗുണ്ടോഗൻ അരങ്ങേറ്റം നടത്തി. യുവേഫ യൂറോ 2012, 2018 ഫിഫ ലോകകപ്പ് എന്നിവയ്ക്കായുള്ള ജർമ്മനിയുടെ സ്ക്വാഡുകളിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ക്ലബ് കരിയർ

[തിരുത്തുക]

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം

[തിരുത്തുക]

തുർക്കിഷ് മാതാപിതാക്കളുടെ മകനായി ജർമനിയിലെ ഗെൽസെൻകിർചെൻ നഗരത്തിലാണ് ഗുണ്ടോഗൻ ജനിച്ചത്. [4] അദ്ദേഹത്തിന്റെ മുത്തച്ഛൻ തുർക്കിയിലെ ബാലെകിസറിൽ നിന്ന് ജർമ്മനിയിലെ റുർ മേഖലയിലേക്ക് കുടിയേറിയതാണ്. [5] 2009 ൽ ഗുണ്ടോഗൻ വി‌എഫ്‌എൽ ബോച്ചം ക്ലബ്ബിൽ നിന്ന് എഫ്‌സി നോർൺബെർഗിലേക്ക് മാറി. 2010 ഫെബ്രുവരി 20 ന് ബയേൺ മ്യൂണിക്കിനെതിരെ ഒരു ഹോം മത്സരത്തിൽ അദ്ദേഹത്തിന്റെ ആദ്യ ഗോൾ പിറന്നു. [6]

ബോറുസിയ ഡോർട്മണ്ട്

[തിരുത്തുക]

2011 മെയ് 5 ന് ഗുണ്ടോഗൻ ബോറുസിയ ഡോർട്മുണ്ടുമായി നാല് വർഷത്തെ കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. [7] ജൂലൈ 23 ന് ഷാൽക്കെ 04 നെതിരെ ഡി‌എഫ്‌എൽ-സൂപ്പർകപ്പിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

ഡിസംബർ 17 ന് എസ്‌സി ഫ്രീബർഗിനെ 4-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഗുണ്ടോഗൻ ഡോർട്മുണ്ടിനായി തന്റെ ആദ്യ ഗോൾ നേടി. 2012 മാർച്ച് 20 ന് ഗ്രൂതർ ഫ്യുർത്തിനെതിരെ നടന്ന മത്സരത്തിൽ നൂറ്റിഇരുപതാം മിനിറ്റിൽ ഗോൾ നേടി അദ്ദേഹം ഡോർട്മുണ്ടിനെ ഡിഎഫ്ബി പോകാലിന്റെ ഫൈനലിൽ എത്തിച്ചു.[8] മെയ് 12 ന് നടന്ന ഫൈനലിൽ ഡോർട്മുണ്ട് ബയേൺ മ്യൂണിക്കിനെതിരെ 5–2ന് ജയിച്ച് അവരുടെ ആദ്യ ഡബിൾ കിരീടനേട്ടം കൈവരിച്ചു. ഈ മത്സരത്തിൽ ഗുണ്ടോഗൻ മുഴുവൻസമയവും കളിച്ചു.

2012-13 സീസണിൽ, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയ ബോറുസിയ ഡോർട്മുണ്ടിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു ഗുണ്ടോഗൻ. റയൽ മാഡ്രിഡിനെതിരായ രണ്ട് സെമി ഫൈനൽ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം പ്രശംസ നേടി. [9] [10] 2013 മെയ് 25 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന 2013 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ 69-ാം മിനിറ്റിൽ ഒരു പെനാലിറ്റിയിലൂടെ സമനില ഗോൾ നേടി ഗുണ്ടോഗൻ ഡോർട്മുണ്ടിന്റെ കിരീടപ്രതീക്ഷ നിലനിർത്തി. ഡോർട്മുണ്ടിനായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പെനാൽറ്റി കിക്കായിരുന്നു അത്. മത്സരം ഒടുവിൽ 2–1ന് ബയേൺ മ്യൂണിച്ച് വിജയിച്ചു. [11]

2013 ജൂലൈ 27 ന് ഡോർട്മുണ്ടിനൊപ്പം എതിരാളികളായ ബയേൺ മ്യൂണിക്കെതിരെ 4–2ന് 2013 ഡി‌എഫ്‌എൽ-സൂപ്പർകപ്പ് നേടിയപ്പോൾ ഗുണ്ടൊസാൻ ഒരു ഗോൾ നേടി. [12] ഓഗസ്റ്റിൽ, അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കുമ്പോൾ നടുവിന് പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നു, ഇത് ഒടുവിൽ ഒരു വർഷം മുഴുവൻ അദ്ദേഹത്തെ പുറത്താക്കി. 2016 ഏപ്രിലിൽ ക്ലബിൽ തുടരുന്നതിനായി 2014 ഏപ്രിലിൽ അദ്ദേഹം ഒരു പുതിയ കരാർ ഒപ്പിട്ടു.

2013 ജൂലൈ 27 ന് ബയേൺ മ്യൂണിക്കെതിരെ 4–2ന് ജയിച്ച് 2013 ഡി‌എഫ്‌എൽ-സൂപ്പർകപ്പ് നേടിയപ്പോൾ ഗുണ്ടോഗൻ ഒരു ഗോൾ നേടി. [12] ഓഗസ്റ്റിൽ, അന്താരാഷ്ട്ര ഡ്യൂട്ടിയിലായിരിക്കുമ്പോൾ നടുവിന് പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നു, ഇതേ തുടർന്ന് ഒരു വർഷം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. 2014 ഏപ്രിലിൽ, അദ്ദേഹം 2016 വരെ ക്ലബിൽ തുടരുന്നതിനായി ഒരു പുതിയ കരാർ ഒപ്പിട്ടു.

മാഞ്ചസ്റ്റർ സിറ്റി

[തിരുത്തുക]

2016 ജൂൺ 2-ന് ഗുണ്ടോഗൻ പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയുമായി, ഏകദേശം 20 ദശലക്ഷം പൗണ്ടിന്, നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. മുൻ ബയേൺ മ്യൂണിച്ച് മാനേജർ ആയിരുന്ന പെപ് ഗ്വാർഡിയോളയുടെ കീഴിൽ ക്ലബ്ബിന്റെ ആദ്യ ഒപ്പിടലായിരുന്നു അദ്ദേഹം . സെപ്റ്റംബർ 14 ന് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. നാല് മാസത്തെ ഇടവേളക്ക് ശേഷം കളത്തിൽ ഇറങ്ങിയ അദ്ദേഹം ബൊറൂഷ്യ മൻചെൻഗ്ലാഡ്ബാച്ചിനെതിരെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഒരു പെനാലിറ്റി ജയിക്കുകയും, സെർജിയോ അഗീറോ അത് ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരം സിറ്റി 4-0ന് വിജയിച്ചു. മൂന്ന് ദിവസത്തിന് ശേഷം, സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എ.എഫ്.സി ബോൺമൗത്തിനെതിരെ ഗോൾ നേടുകയും സിറ്റി ആ മത്സരം 4-0ന് വിജയിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സലോണയ്‌ക്കെതിരെ 3–1ന് ജയിച്ച മത്സരത്തിൽ രണ്ടു ഗോൾ നേടി അദ്ദേഹം തന്റെ മികച്ച ഫോം തുടർന്നു.

2019 ഓഗസ്റ്റിൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു. [13]

2021 ഫെബ്രുവരി 12 ന്, ജനുവരിയിലുടനീളമുള്ള മികച്ച പ്രകടനത്തിന് അദ്ദേഹത്തിന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‍കാരം ലഭിച്ചു. [14]

അന്താരാഷ്ട്ര കരിയർ

[തിരുത്തുക]

വിവിധ യൂത്ത് ടീമുകൾക്കായി വർഷങ്ങളോളം കളിച്ചതിന് ശേഷം, 2011 ഓഗസ്റ്റിൽ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി ജർമ്മനി സീനിയർ ടീമിൽ ഗുണ്ടോഗൻ ഇടം നേടി , പക്ഷേ മത്സരത്തിൽ ഇറങ്ങിയില്ല. ഒക്ടോബർ 11 ന്, ഡ്യൂസെൽഡോർഫിലെ എസ്‌പ്രിറ്റ് അരീനയിൽ നടന്ന യുവേഫ യൂറോ 2012 യോഗ്യതാ മത്സരത്തിൽ, ബെൽജിയത്തിനെതിരെ 3–1 വിജയിച്ച മത്സരത്തിന്റെ അവസാന ആറ് മിനിറ്റിനുള്ളിൽ ക്യാപ്റ്റൻ ഫിലിപ്പ് ലാമിന് പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ജർമ്മനിക്കായി അരങ്ങേറ്റം കുറിച്ചു.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
പുതുക്കിയത്: match played 13 February 2021.
Appearances and goals by club, season and competition
Club Season League National Cup[a] League Cup[b] Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
VfL Bochum II 2008–09[15] Regionalliga West 2 1 2 1
1. FC Nürnberg 2008–09[15] 2. Bundesliga 1 0 0 0 1 0
2009–10[16] Bundesliga 22 1 2 1 2[c] 1 26 3
2010–11[17] Bundesliga 25 5 1 0 26 5
Total 48 6 3 1 2 1 53 8
Borussia Dortmund II 2011–12[18] Regionalliga West 1 0 1 0
Borussia Dortmund 2011–12[18] Bundesliga 28 3 5 1 2[d] 0 1[e] 0 36 4
2012–13[19] Bundesliga 28 3 4 0 12[d] 1 1[e] 0 45 4
2013–14[20] Bundesliga 1 0 1 0 0 0 1[e] 1 3 1
2014–15[21] Bundesliga 23 3 4 0 6[d] 0 33 3
2015–16[22] Bundesliga 25 1 5 1 10[f] 1 40 3
Total 105 10 19 2 30 2 3 1 157 15
Manchester City 2016–17[23] Premier League 10 3 0 0 0 0 6[d] 2 16 5
2017–18[24] Premier League 30 4 3 0 6 0 9[d] 2 48 6
2018–19[25] Premier League 31 6 6 0 4 0 8[d] 0 1[g] 0 50 6
2019–20[26] Premier League 31 2 4 1 5 0 9[d] 2 1[g] 0 50 5
2020–21[27] Premier League 18 11 2 0 1 0 5[d] 2 26 13
Total 120 26 15 1 16 0 37 8 2 0 188 35
Career total 273 43 37 4 16 0 67 10 7 2 401 59
  1. Includes DFB-Pokal, FA Cup
  2. Includes EFL Cup
  3. Appearance(s) in Bundesliga relegation play-offs
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Appearance(s) in UEFA Champions League
  5. 5.0 5.1 5.2 Appearance in DFL-Supercup
  6. Appearance(s) in UEFA Europa League
  7. 7.0 7.1 Appearance in FA Community Shield

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
പുതുക്കിയത്: match played 17 November 2020[28]
Appearances and goals by national team and year
National team Year Apps Goals
Germany
2011 1 0
2012 3 0
2013 4 2
2014 0 0
2015 8 2
2016 4 0
2017 2 0
2018 7 0
2019 8 3
2020 5 1
Total 42 8
As of match played 6 September 2020. Scores and results list Germany's goal tally first, score column indicates score after each Gündogan goal.[28][29]
List of international goals scored by İlkay Gündoğan
No. Date Venue Opponent Score Result Competition
1 26 March 2013 Frankenstadion, Nuremberg, Germany  കസാഖിസ്ഥാൻ 3–0 4–1 2014 FIFA World Cup qualification
2 14 August 2013 Fritz-Walter-Stadion, Kaiserslautern, Germany  പരാഗ്വേ 1–2 3–3 Friendly
3 13 June 2015 Estádio Algarve, Faro, Portugal  ജിബ്രാൾട്ടർ 3–0 7–0 UEFA Euro 2016 qualifying
4 7 September 2015 Hampden Park, Glasgow, Scotland  സ്കോട്ട്ലൻഡ് 3–2 3–2
5 11 June 2019 Opel Arena, Mainz, Germany  എസ്തോണിയ 4–0 8–0 UEFA Euro 2020 qualifying
6 13 October 2019 A. Le Coq Arena, Tallinn, Estonia 1–0 3–0
7 2–0
8 6 September 2020 St. Jakob-Park, Basel, Switzerland   സ്വിറ്റ്സർലാന്റ് 1–0 1–1 2020–21 UEFA Nations League A

ബഹുമതികൾ

[തിരുത്തുക]

ബോറുസിയ ഡോർട്മണ്ട് [30]

മാഞ്ചസ്റ്റർ സിറ്റി

വ്യക്തിഗത നേട്ടങ്ങൾ

  • ഇ എസ് എം ടീം ഓഫ് ദ ഇയർ : 2012–13 [31]
  • പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് : ജനുവരി 2021 [32]

അവലംബം

[തിരുത്തുക]
  1. "FIFA World Cup Russia 2018: List of Players: Germany" (PDF). FIFA. 15 July 2018. p. 12. Archived from the original (PDF) on 6 December 2019.
  2. "Ilkay Gündogan: Overview". ESPN. Retrieved 30 June 2020.
  3. 3.0 3.1 "Ilkay Gündogan: Overview". Premier League. Retrieved 29 June 2020.
  4. "İlkay Gündoğan". UEFA. 25 May 2012. Archived from the original on 24 March 2013.
  5. Kramer, Jörg (2013), Der Kurzpassmeister (in ജർമ്മൻ), Hamburg: Spiegel-Verlag Rudolf Augstein GmbH & Co. KG (Ove Saffe), pp. 126–128, retrieved 27 January 2015
  6. "Ilkay Gündogan: 19-year-old ends Bayern series". www.augsburger-allgemeine.de. 21 February 2010. Retrieved 30 July 2020.
  7. "Borussia Dortmund announce signing of Nurnberg's Ilkay Gundogan". goal.com. 5 May 2011. Retrieved 12 June 2013.
  8. McCauley, Kevin (20 March 2012). "SpVgg Greuther Fürth Vs. Borussia Dortmund, 2012 DFB-Pokal: Der BVB Through With Winner At The Death". sbnation.com. Retrieved 24 June 2012.
  9. Bairner, Robin (24 April 2013). "Player Ratings: Dortmund 4–1 Real Madrid". goal.com. Retrieved 12 June 2013.
  10. Webber, Tom (30 April 2013). "Player Ratings: Real Madrid 2–0 Borussia Dortmund (Agg 3–4)". goal.com. Retrieved 12 June 2013.
  11. Corradino, Rafael (25 May 2013). "Player Ratings: Borussia Dortmund 1–2 Bayern Munich". goal.com. Archived from the original on 2017-09-27. Retrieved 12 June 2013.
  12. 12.0 12.1 "Dortmund prevail over Bayern in Supercup thriller". Bundesliga. 27 July 2013. Retrieved 23 December 2013.
  13. Ornstein, David (9 August 2019). "Ilkay Gundogan: Man City midfielder signs new contract to 2023". BBC Sport. Retrieved 27 August 2019.
  14. "Gundogan named January's EA SPORTS Player of the Month". www.premierleague.com (in ഇംഗ്ലീഷ്). Retrieved 12 February 2021.
  15. 15.0 15.1 "Ilkay Gündogan, Spieler-Statistik 2008/09". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  16. "Ilkay Gündogan, Spieler-Statistik 2009/10". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  17. "Ilkay Gündogan, Spieler-Statistik 2010/11". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  18. 18.0 18.1 "Ilkay Gündogan, Spieler-Statistik 2011/12". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  19. "Ilkay Gündogan, Spieler-Statistik 2012/13". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  20. "Ilkay Gündogan, Spieler-Statistik 2013/14". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  21. "Ilkay Gündogan, Spieler-Statistik 2014/15". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  22. "Ilkay Gündogan, Spieler-Statistik 2015/16". kicker.de (in German). kicker. Retrieved 11 August 2018.{{cite web}}: CS1 maint: unrecognized language (link)
  23. "Games played by ഇൽകെ ഗുണ്ടോഗൻ in 2016/2017". Soccerbase. Centurycomm. Retrieved 28 January 2018.
  24. "Games played by ഇൽകെ ഗുണ്ടോഗൻ in 2017/2018". Soccerbase. Centurycomm. Retrieved 7 August 2019.
  25. "Games played by ഇൽകെ ഗുണ്ടോഗൻ in 2018/2019". Soccerbase. Centurycomm. Retrieved 7 August 2019.
  26. "Games played by ഇൽകെ ഗുണ്ടോഗൻ in 2019/2020". Soccerbase. Centurycomm. Retrieved 7 August 2019.
  27. "Games played by ഇൽകെ ഗുണ്ടോഗൻ in 2020/2021". Soccerbase. Centurycomm. Retrieved 17 October 2020.
  28. 28.0 28.1 ഇൽകെ ഗുണ്ടോഗൻ at National-Football-Teams.com
  29. "İlkay Gündoğan". European Football. Retrieved 13 June 2015.
  30. ഇൽകെ ഗുണ്ടോഗൻ profile at Soccerway. Retrieved 11 August 2018.
  31. "ESM-Top-11: Nur Torres und Ivanovic durchbrechen Bundesliga-Phalanx" (in German). kicker.de. 12 June 2013. Retrieved 18 July 2014.{{cite web}}: CS1 maint: unrecognized language (link)
  32. "Gundogan named January's EA SPORTS Player of the Month". Premier League. 12 February 2021. Retrieved 12 February 2021.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇൽകെ_ഗുണ്ടോഗൻ&oldid=4098956" എന്ന താളിൽനിന്ന് ശേഖരിച്ചത്