ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ്
ദൃശ്യരൂപം
ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ് | |
---|---|
കലാകാരൻ | ജോൺ സിംഗർ സാർജന്റ് |
വർഷം | 1890-91 |
Medium | എണ്ണച്ചായം |
അളവുകൾ | 53.3 cm × 64.1 cm (21.0 ഇഞ്ച് × 25.2 ഇഞ്ച്) |
സ്ഥാനം | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക് |
Accession | 50.130.22 |
അമേരിക്കൻ ചിത്രകാരനായിരുന്ന ജോൺ സിംഗർ സാർജന്റ് 19-ആം നൂറ്റാണ്ടിന്റെ അവസാനം രചിച്ച ഒരു കലാസൃഷ്ടിയാണ് ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ്. എണ്ണച്ചായത്തിൽ രചിക്കപ്പെട്ട ഈ ചിത്രത്തിൽ ഒരു ഈജിപ്ഷ്യൻ വനിതയെ ചിത്രീകരിച്ചിരിക്കുന്നു. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]
പാശ്ചാത്യ മതത്തിന്റെ ഉത്ഭവം കലയിലൂടെ എന്ന വിഷയത്തെക്കുറിച്ച് സമഗ്രപഠനം നടത്തുന്ന ഒരു പദ്ധതിയുടെ ഭാഗമായി, സാർജന്റ് ഈജിപ്ത്, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിലേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. ഈ യാത്രയിൽ അദ്ദേഹം പകർത്തിയ ചിത്രങ്ങൾക്കിടയിലെ ഈ ചിത്രവും മറ്റൊരു ചിത്രമായ ഈജിപ്ഷ്യൻ വുമണും പിന്നീട് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ എത്തിച്ചേർന്നു.
മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ഗാലറി 774 ൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "metmuseum.org". www.metmuseum.org. Retrieved 2018-10-06.