കാർണേഷൻ, ലില്ലി, ലില്ലി, റോസ്
Carnation, Lily, Lily, Rose | |
---|---|
കലാകാരൻ | John Singer Sargent |
വർഷം | 1885 |
Medium | Oil on canvas |
അളവുകൾ | 174.0 cm × 153.7 cm (68.5 ഇഞ്ച് × 60.5 ഇഞ്ച്) |
സ്ഥാനം | Tate Britain |
1885-86-ൽ ആംഗ്ലോ-അമേരിക്കൻ ചിത്രകാരനായ ജോൺ സിംഗർ സാർജന്റ് വരച്ച എണ്ണ ഛായാചിത്രമാണ് കാർണേഷൻ, ലില്ലി, ലില്ലി, റോസ്.[1]ഒരു ദിവസത്തിൻറെ വൈകുന്നേരം വെളുത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന രണ്ടു കൊച്ചുകുട്ടികൾ കടലാസ് വിളക്കുകൾ പ്രകാശിപ്പിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. പിങ്ക് റോസാപ്പൂക്കൾ നിറഞ്ഞ തോട്ടത്തിൽ മഞ്ഞ നിറമുള്ള പുഷ്പങ്ങളും, ഉയരമുള്ള വെളുത്ത ലില്ലിപ്പൂക്കൾ (ഒരുപക്ഷെ ജാപ്പനീസ് പർവ്വത ലില്ലി, ലിലിയം ഔറാറ്റം) അവർക്കു പിന്നിൽ കാണാം. ഈ ചിത്രത്തിൽ കൂടുതലും പച്ച നിറമുള്ള ഇലകൾ കാണാം. ചക്രവാളമോ ആഴത്തിലുള്ള ഒരു വികാരം നൽകാൻ മറ്റ് തിരശ്ചീന രേഖയോ ഒന്നും തന്നെയില്ല. കാഴ്ചക്കാരന് കുട്ടികളുമായി ഒരേ തലത്തിലുള്ള കാഴ്ചകളാണ് തോന്നുന്നത്. അതുമാത്രമല്ല മറിച്ച് കുട്ടികൾ താഴേക്ക് നോക്കുന്നു.
ചിത്രത്തിലെ രണ്ടു വിഷയങ്ങളായ പെൺകുട്ടികൾ ചിത്രകാരനായ സാർജന്റെ ഒരു സുഹൃത്ത് ഫ്രെഡറിക് ബർണാർഡിൻറെ മക്കളാണ്. സാർജന്റെ യഥാർത്ഥ മാതൃകയായ ഫ്രാൻസിസ് ഡേവിസ് മില്ലറ്റിന്റെ അഞ്ച് വയസ്സുള്ള മകൾ, കറുത്ത മുടിയുള്ള കാതറിനെ മാറ്റി, 11 വയസ്സായ ഇടതുവശത്തുള്ള ഡോളിയെയും ഏഴുവയസ്സായ വലതുവശത്തുള്ള പോളിയെയും, അവരുടെ ഭംഗിയുള്ള ഇരുണ്ട മുടിയിൽ ആകൃഷ്ടനായി മാതൃകയായി തിരഞ്ഞെടുത്തു.[2]ജോസഫ് മാസ്സിങ്ഹിയുടെ പ്രശസ്തമായ "എ ഷെപ്പേർഡ്സ് ടെൽ മി" എന്ന ഗാനത്തിലെ പല്ലവിയിൽ സൂചിപ്പിച്ചിരിക്കുന്ന ഫ്ലോറ അവളുടെ തലയിൽ കാർണേഷൻ, താമര, ലില്ലി എന്നീ പൂക്കളുടെ ഒരു റീത്ത് ധരിച്ചിരിക്കുന്നതിൽ നിന്നാണ് ഈ ചിത്രത്തിൻറെ ശീർഷകം പരാമർശിച്ചിരിക്കുന്നത്.[3]
1884-ൽ ചിത്രീകരിച്ച പോർട്രെയിറ്റ് ഓഫ് മാഡം എക്സ് എന്ന ഛായാചിത്രം മൂലമുണ്ടായ അപകീർത്തിയിൽ നിന്ന് രക്ഷപ്പെടാനായി പാരീസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മാറിയതിനുശേഷം 1885-ലെ വേനൽക്കാലത്തെ മില്ലറ്റിനൊപ്പം ചിലവഴിക്കുമ്പോൾ സാർജന്റ് കോട്‌സ്‌വോൾഡിലെ ബ്രോഡ്‌വേയിലെ ഫാർൺഹാം ഹൗസിലെ ഒരു ഇംഗ്ലീഷ് പൂന്തോട്ടത്തിലാണ് ഈ ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. എഴുത്തുകാരനായ റോബർട്ട് ലൂയിസ് സ്റ്റീവൻസണും എ ചൈൽഡ്സ് ഗാർഡൻ ഓഫ് വേഴ്സസ് എന്ന കവിത എഴുതുമ്പോൾ അവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്യങ്ങൾ സാർജന്റിനെ പ്രചോദിപ്പിച്ചു. 1885 സെപ്റ്റംബറിൽ അമേരിക്കൻ കലാകാരൻ എഡ്വിൻ ഓസ്റ്റിൻ ആബിക്കൊപ്പം പാങ്‌ബോർണിലെ തേംസ് നദിയിൽ ബോട്ടിംഗ് നടത്തുന്നതിനിടയിൽ മരങ്ങൾക്കും താമരകൾക്കുമിടയിൽ തൂങ്ങിക്കിടക്കുന്ന വിളക്കുകളിൽ നിന്നും സാർജന്റ് പ്രചോദനം ഉൾക്കൊണ്ടിരുന്നു. സാർജന്റ് സന്ധ്യാസമയത്ത് പ്രകാശത്തിന്റെ കൃത്യമായ അളവ് പകർത്താൻ ആഗ്രഹിച്ചു. അതിനാൽ അദ്ദേഹം ചിത്രം എൻ പ്ലെയിൻ എയർ ഔട്ട്‌ഡോർ, ഇംപ്രഷനിസ്റ്റ് രീതിയിൽ വരച്ചു. 1885 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള എല്ലാ ദിവസവും, വെളിച്ചം തികഞ്ഞ നിമിഷങ്ങളിൽ അദ്ദേഹം വരച്ചു, ചിത്രത്തിന് മൊത്തത്തിലുള്ള പർപ്പിൾ നിറം നൽകി.[2]വേനൽക്കാലം ശരത്കാലത്തിലേക്ക് മാറിയതിനാൽ പൂന്തോട്ടത്തിലെ പൂക്കൾ ഇല്ലാതാകുകയും തുടർന്ന് അവയ്ക്ക് പകരം കൃത്രിമ പൂക്കൾ ചിത്രീകരിച്ചു. അടുത്ത വേനൽക്കാലത്ത് ബ്രോഡ്‌വേയിലെ മില്ലറ്റിന്റെ പുതിയ വീട്ടിൽ സാർജന്റ് ചിത്രീകരണം പുനരാരംഭിച്ചു. ഒടുവിൽ 1886 ഒക്ടോബർ അവസാനത്തോടെ ചിത്രം പൂർത്തിയാക്കി. ചിത്രീകരിക്കുന്നതിനിടയിൽ, സാർജന്റ് ചതുരാകൃതിയിലുള്ള ക്യാൻവാസ് മുറിച്ചുമാറ്റി. ഇടത് വശത്ത് നിന്ന് ഏകദേശം 2 അടി (61 സെ.മീ) നീക്കംചെയ്ത് ഏകദേശം ചതുരശ്ര ആകൃതി വരുത്തി.[2]
1887-ലെ റോയൽ അക്കാദമി സമ്മർ എക്സിബിഷനിൽ ഈ ചിത്രത്തിന് സമ്മിശ്ര സ്വീകരണം ലഭിച്ചു. ചിലർ അദ്ദേഹത്തിന്റെ "ഫ്രഞ്ച്" ശൈലിയെ വിമർശിച്ചു. എന്നിരുന്നാലും, വളരെയധികം പ്രശംസയും ലഭിച്ചു. റോയൽ അക്കാദമിയുടെ പ്രസിഡന്റ് സർ ഫ്രെഡറിക് ലൈറ്റൺ, ടേറ്റ് ഗാലറിയെ ആ വർഷം അവസാനം ചാൻട്രി ബീക്വസ്റ്റിൽ നിന്നുള്ള പണം ഉപയോഗിച്ച് ചിത്രം വാങ്ങാൻ പ്രോത്സാഹിപ്പിച്ചു.[4][5]ഒരു പൊതു മ്യൂസിയം സ്വന്തമാക്കിയ സാർജന്റിന്റെ ആദ്യ ചിത്രമാണിത്. ടേറ്റ് ശേഖരണത്തിന്റെ ഭാഗമായി തുടരുന്ന ചിത്രം ടേറ്റ് ബ്രിട്ടനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Tate Gallery". Retrieved February 5, 2013.
- ↑ 2.0 2.1 2.2 "Catalogue entry: 'Carnation, Lily, Lily, Rose', John Singer Sargent, 1885-6". Tate. Retrieved 31 May 2017.
- ↑ ""Ye Shepherds Tell Me" by Joseph Mazzinghi". John Singer Sargent Virtual Gallery. Archived from the original on 3 June 2013.
- ↑ Simpson, Marc; Sargent, John Singer; Ormond, Richard; Weinberg, Helene Barbara; Institute, Sterling and Francine Clark Art. Uncanny Spectacle: The Public Career of the Young John Singer Sargent (in ഇംഗ്ലീഷ്). Yale University Press. p. 155. ISBN 0300071779.
- ↑ "Carnation, Lily, Lily, Rose, John Singer Sargent, 1885–6". Tate. Retrieved 31 May 2017.
- Film about Carnation, Lily, Lily Rose – Tate
- A video discussion about Sargent's Carnation, Lily, Lily, Rose Archived 2014-10-07 at the Wayback Machine. from Smarthistory at Khan Academy.
- A Touch of Blossom: John Singer Sargent and the Queer Flora of Fin-de-siècle Art, Alison Mairi Syme, pp. 155–166
- John S. Sargent, His Life and Work: With an Exhaustive Catalogue of His Works, William Howe Downes p. 24, 140–1
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Herdrich, Stephanie L; Weinberg, H. Barbara (2000). American drawings and watercolors in the Metropolitan Museum of Art: John Singer Sargent. New York: The Metropolitan Museum of Art. ISBN 0870999524.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Carnation Lily Lily Rose by John Singer Sargent എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)