ദി ഡാട്ടേഴ്സ് ഓഫ് എഡ്വേർഡ് ഡാർലി ബോയിറ്റ്
The Daughters of Edward Darley Boit | |
---|---|
കലാകാരൻ | John Singer Sargent |
വർഷം | 1882 |
Medium | Oil on canvas |
അളവുകൾ | 222.5 cm × 222.5 cm (87.6 ഇഞ്ച് × 87.6 ഇഞ്ച്) |
സ്ഥാനം | Museum of Fine Arts, Boston |
1882-ൽ ജോൺ സിംഗർ സാർജന്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദി ഡാട്ടേഴ്സ് ഓഫ് എഡ്വേർഡ് ഡാർലി ബോയിറ്റ്.(ആദ്യം പോർട്രെയിറ്റ്സ് ഡി'എൻഫന്റ്സ് എന്ന് പേരിട്ടിരുന്നു)[1]എഡ്വേർഡ് ഡാർലി ബോയിറ്റിന്റെ പെൺമക്കളായ നാല് പെൺകുട്ടികളെ അവരുടെ കുടുംബത്തിലെ പാരീസ് അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കുന്നു. 1882-ൽ ചിത്രീകരിച്ച ഈ ചിത്രം ഇപ്പോൾ ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിലെ പുതിയ ആർട്ട് ഓഫ് ദി അമേരിക്കാസ് വിംഗിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ബോയിറ്റ് കുടുംബത്തിന്റെ അവകാശികൾ സംഭാവന ചെയ്ത ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഉയരമുള്ള രണ്ട് നീലയും വെള്ളയും ജാപ്പനീസ് പാത്രങ്ങൾക്കിടയിൽ പെയിന്റിംഗ് തൂക്കിയിരിക്കുന്നു.[2]
"സാർജന്റിന്റെ കരിയറിലെ ഏറ്റവും മനഃശാസ്ത്രപരമായി ശ്രദ്ധ പിടിച്ചു പറ്റുന്ന ചിത്രം" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. [3] പെയിന്റിംഗിന്റെ അസാധാരണമായ രചന അതിന്റെ ആദ്യകാല കാഴ്ച്ചകളിൽ നിന്ന് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, തുടക്കത്തിൽ അതിന്റെ വിഷയം കളിയിലേർപ്പെട്ടിരിക്കുന്ന പെൺകുട്ടികളുടേത് മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ പിന്നീട് ഇത് കൂടുതൽ സാരാംശം ഉൾക്കൊള്ളുന്ന രീതിയിൽ വീക്ഷിക്കപ്പെട്ടു. ഫ്രോയിഡിൻറെ വിശകലനത്തെയും പ്രായത്തിന്റെ വ്യക്തതയില്ലായ്മയും ഈ ചിത്രം പ്രതിഫലിപ്പിക്കുന്നു. [4]
ജോൺ പെർകിൻസ് കുഷിംഗിന്റെ മരുമകനും സാർജന്റിന്റെ സുഹൃത്തും ആയിരുന്നു എഡ്വേർഡ് ബോയിറ്റ്. ബോയിറ്റ് ഒരു "അമേരിക്കൻ കോസ്മോപൊലൈറ്റ്" ഉം ഒരു ചെറിയ ചിത്രകാരനുമായിരുന്നു. [3] അദ്ദേഹത്തിന്റെ ഭാര്യയും അഞ്ച് മക്കളുടെ അമ്മയും "ഈസ" എന്നറിയപ്പെടുന്ന മേരി ലൂയിസ കുഷിംഗ് ആയിരുന്നു. ഫ്ലോറൻസ്, ജെയ്ൻ, മേരി ലൂയിസ, ജൂലിയ എന്നിവരായിരുന്നു അവരുടെ നാല് പെൺമക്കൾ.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Brown, Bill. A Sense of Things: The Object Matter of American Literature, Chicago University Press, ISBN 0-226-07629-6
- Gallati, Barbara Dayer. Great Expectations: John Singer Sargent Painting Children, Bulfinch 2004 ISBN 978-0821261682
- Kilmurray, Elizabeth, Ormond, Richard. John Singer Sargent. Tate Gallery Publishing Ltd, 1999. ISBN 0-87846-473-5
- Marshall, Megan. "Model Children: The story of John Singer Sargent's painting of a family of enigmatic girls", The New York Times Book Review (December 13, 2009), p. 22
- Prettejohn, Elizabeth. "Interpreting Sargent". Stewart, Tabori & Chang, 1998.
- Tinterow, Gary, Lacambre, Geneviève. Manet/Velazquéz: The French Taste for Spanish Painting. The Metropolitan Museum of Art, New York, 2003. ISBN 1-58839-038-1