ലേഡി അഗ്നേ ഓഫ് ലോക്ക്നൗ
Lady Agnew of Lochnaw | |
---|---|
കലാകാരൻ | John Singer Sargent |
വർഷം | 1892 |
Medium | Oil on canvas |
അളവുകൾ | 127 cm × 101 cm (50 ഇഞ്ച് × 40 ഇഞ്ച്) |
സ്ഥാനം | Scottish National Gallery, Edinburgh |
9-ാം ബാരോനെട്ട് ആയ സർ ആൻഡ്രൂ അഗ്നേയുടെ ഭാര്യ ജേർട്രൂഡ് അഗ്നേയുടെ എണ്ണഛായാചിത്രമാണ് ലേഡി അഗ്നേ ഓഫ് ലോക്ക്നൗ. 1892-ൽ ഏർപ്പാട് ചെയ്ത ഈ ചിത്രം അതേ വർഷം തന്നെ അമേരിക്കൻ ചിത്രകാരനായ ജോൺ സിംഗർ സാർജന്റ് പൂർത്തിയാക്കുകയും ചെയ്തു. 127 × 101 സെന്റിമീറ്റർ (50.0 × 39.8 ഇഞ്ച്) അളവുകളുള്ള ഈ ചിത്രം സ്കോട്ട്ലൻഡിലെ എഡിൻബർഗിലുള്ള സ്കോട്ടിഷ് നാഷണൽ ഗാലറിയുടെ ഉടമസ്ഥതയിലാണുള്ളത്. 1925-ൽ കൊവാൻ സ്മിത്ത് ബെക്സ്റ്റിൻറെ ഫണ്ടിലൂടെയാണ് ഈ ചിത്രം മ്യൂസിയത്തിന് ലഭിച്ചത്.
പശ്ചാത്തലം
[തിരുത്തുക]ഗൌരൺ വെർണറുടെ മകളും [1], 1 ബാരൺ ലൈവ്ഡെൻ ആയ റോബർട്ട് വെർണന്റെ ചെറുമകളും ആയി ഗർട്രൂഡ് വെർനോൺ 1865-ൽ ജനിച്ചു. [2]1889-ൽ വിഗ്ടൗൺഷെയറിലെ ലോക്ക്നൗ കോട്ടയിലെ ഒൻപതാം ബാരോനെട്ട് ആയ സർ ആൻഡ്രൂ അഗ്നേയെ അവർ വിവാഹം ചെയ്തു.[3] ഏതാനും വർഷങ്ങൾക്കു ശേഷം, 1892-ൽ ജോൺ സിംഗർ സാർജന്റിനെ ഗർട്രൂഡിൻറെ ഛായാചിത്രം വരയ്ക്കാൻ നിയോഗിച്ചു.[1] ചിത്രരചനയുടെ വിജയത്തിൽ നിന്ന് അദ്ദേഹം അധിക ശ്രദ്ധയും പ്രശസ്തിയും നേടി.[4]കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന കണക്കുകൂട്ടലിൽ 1922-ൽ ഫ്രിക്ക് ശേഖരത്തിലെ ട്രസ്റ്റികൾ ഈ ചിത്രം വിൽക്കാൻ ശ്രമിച്ചെങ്കിലും ഹെലൻ ക്ലേ ഫ്രൈക്ക് അത് നിഷേധിച്ചു.[5][a] ലേഡി അഗ്നേ 1932 ഏപ്രിലിൽ ലണ്ടനിൽ രോഗബാധിതയായതിനെ തുടർന്ന് മരിച്ചു.[2][7]
വിവരണം
[തിരുത്തുക]18-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് ബെർഗേരിൽ ലേഡി അഗ്നേ ഇരിക്കുന്നതായിട്ടാണ് ചിത്രം വരച്ചിരിക്കുന്നത്. [5] കലാചരിത്രകാരനായ റിച്ചാർഡ് ഓർമണ്ടിൻറെ അഭിപ്രായമനുസരിച്ച് [8] ഇരിക്കുന്ന കസേരയുടെ പിൻഭാഗം "വളവുള്ളതും, പിന്തുണയ്ക്കുന്നതുമായ ഇടമായി ഉപയോഗിച്ചിരിക്കുന്നു, അത് വ്യക്തമായ, നിറമുള്ള ചാരുത ചിത്രത്തിന് സൃഷ്ടിക്കുന്നു".[9] സാർജന്റ് അവരുടെ നാലിൽമൂന്ന് സൈസിലുള്ള മാതൃകയിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു വെളുത്ത ഗൗൺ ധരിച്ചിരിക്കുന്ന ലേഡി അഗ്നേ പട്ട് കൊണ്ടുള്ള ഒരു ഇളംനീല തുണി ഉപയോഗിച്ച് അവരുടെ അരക്കെട്ടിനു ചുറ്റും അരക്കച്ച കെട്ടിയിരിക്കുന്നു. [10] പിന്നിൽ മതിലിൽ നീല നിറത്തിലുള്ള ചൈനീസ് സിൽക്ക് തുണി തിരശ്ശീലയായി ഉപയോഗിച്ചിരിക്കുന്നു. [5] പെയിന്റിംഗിനെ നിരീക്ഷിക്കുന്നവർക്ക് "അടുപ്പമുള്ളവരുമായി സംഭാഷണങ്ങളിൽ" അവർ പങ്കെടുക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു. [5] അക്കാലത്ത് ഗർട്രൂഡ് ഇൻഫ്ലുവൻസയിൽ നിന്ന് സുഖംപ്രാപിക്കുന്നതായി ഓർമണ്ട്, കിൽമുറെ എന്നിവർ ഓർമ്മിച്ചിരുന്നു. ഗർട്രൂഡ് കണ്ണമയ്‌ക്കാതെ നോക്കുന്നത് കണ്ടാൽ "വളരെ ശാന്തമായി പകുതി പുഞ്ചിരിയിൽ "നേരം പോക്കായി എന്തിനോ ക്ഷണിക്കുന്നതുപോലെ" തോന്നുന്നതായി അവർ വിവരിക്കുന്നു. [11]
അവലംബം
[തിരുത്തുക]Notes
[തിരുത്തുക]ഉദ്ധരണികൾ
[തിരുത്തുക]- ↑ 1.0 1.1 Lady Agnew of Lochnaw (1865–1932), Scottish National Gallery, archived from the original on 10 August 2014, retrieved 10 August 2014
- ↑ 2.0 2.1
"Late Lady Agnew", Edinburgh Evening News, no. 18408, p. 9, 6 April 1932, retrieved 10 August 2014 – via British Newspaper Archive
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑
"The New Members", London Standard, no. 23800, p. 2, 6 October 1900, retrieved 10 August 2014 – via British Newspaper Archive
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Herdrich, Weinberg & Shelley (2000), p. 209
- ↑ 5.0 5.1 5.2 5.3 Frick Collection launches American tour (PDF), Frick, pp. 5–6, archived (PDF) from the original on 11 August 2014, retrieved 11 August 2014
- ↑
"Death of former Edinburgh MP", Dundee Courier, no. 23436, p. 3, 16 July 1928, retrieved 9 August 2014 – via British Newspaper Archive
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑
"Gertrude Lady Agnew", The Times, no. 46099, p. 16, 5 April 1932
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Richard Louis Ormond, National Portrait Gallery, archived from the original on 10 August 2014, retrieved 10 August 2014
- ↑ Ormond & Kilmurray (1998), p. 104
- ↑ Downes (1925), p. 170
- ↑ Ormond & Kilmurray (2002), pp. 66–67
ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Downes, William Howe (1925), John S. Sargent: His Life and Work, Little, Brown, archived from the original on 2009-04-15, retrieved 2019-01-12 – via Questia Online Library
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - Herdrich, Stephanie L.; Weinberg, Helene Barbara; Shelley, Marjorie (2000), American Drawings and Watercolors in the Metropolitan Museum of Art: John Singer Sargent, Metropolitan Museum of Art, ISBN 978-0-87099-952-9
- Ormond, Richard; Kilmurray, Elaine (1998), John Singer Sargent: The Early Portraits; The Complete Paintings: Volume I, Yale University Press, ISBN 978-0-300-07245-7
- Ormond, Richard; Kilmurray, Elaine (2002), John Singer Sargent: Portraits of the 1890s; The Complete Paintings: Volume II, Yale University Press, ISBN 978-0-300-09067-3
- Rolfe, Julia Rayer (1997), The portrait of a lady : Sargent and Lady Agnew, with David Cannadine, Kenneth McConkey and Wilfrid Mellers, National Galleries of Scotland, ISBN 090359871X
- Roberts, Keith (1979), "Edinburgh and London", The Burlington Magazine, 121 (910), Burlington Magazine Publications, JSTOR 879488
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - Weinberg, Helene Barbara; Herdrich, Stephanie L. (2000), "John Singer Sargent: In the Metropolitan Museum of Art", The Metropolitan Museum of Art Bulletin, 57 (4), Metropolitan Museum of Art, JSTOR 3269083
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help)