Jump to content

ഉത്തര രാജകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിരാടരാജാവായ മത്സ്യരാജാവിന്റെ പുത്രനാണ് ഉത്തരൻ. ഇദ്ദേഹത്തിനു "ഭൂമിഞ്ജയൻ " എന്നും പേരുണ്ട് . ഇദ്ദേഹത്തിന്റെ പിതാവിന്റെ രാജധാനിയിലാണ് പാണ്ഡവർ തങ്ങളുടെ അജ്ഞാതവാസം കഴിച്ചുകൂട്ടിയത്. കൌരവരുടെ ഗോഹരണസമയത്ത് അര്ജുനന്റെ പ്രച്ഛന്ന വേഷമായ ബ്രുഹന്നളയെ തേരാളിയാക്കി, കൌരവരെ ജയിച്ചു ഗോക്കളെ കൊണ്ട്വരുമെന്ന് വീമ്പിളക്കിക്കൊണ്ട് യുദ്ധത്തിനു പോയി . അവിടെയെത്തിയ ഉത്തരൻ കൌരവരെക്കണ്ട് ഭയന്ന് പിന്തിരിഞ്ഞോടുംപോൾ , ബ്രുഹന്നളയായ അര്ജുനൻ ഉത്തരനെ ധൈര്യം നല്കി മടക്കിക്കൊണ്ട് വരികയും , ഉത്തരന് വേണ്ടി സ്വയം യുദ്ധം ചെയ്തു കൌരവരെയെല്ലാം തോല്പ്പിച്ചു ഗോക്കളെ വീണ്ടെടുക്കുകയും ചെയ്തു . തുടർന്ന് കൊട്ടാരത്തിലെത്തിയ ഉത്തരൻ, ഒരു ദേവകുമാരനാണ് യുദ്ധം ജയിച്ചതെന്നും , തനിക്കു ഒന്നും ചെയ്യേണ്ടി വന്നില്ലെന്നും അറിയിക്കുന്നു . പാണ്ഡവരുടെ അജ്ഞാതവാസം അവസാനിച്ചപ്പോൾ , യുദ്ധത്തിൽ തന്നെ സഹായിച്ച ദേവകുമാരൻ അര്ജുനനാണെന്ന് ഉത്തരൻ വെളിപ്പെടുത്തി . തുടർന്ന് സന്തുഷ്ട്ടനായ വിരാടരാജാവ് ഉത്തരന്റെ സഹോദരിയായ ഉത്തരയെ , അര്ജുനന്റെ മകനായ അഭിമന്യുവിനു വിവാഹം കഴിച്ചു നല്കി . ഭാരതയുദ്ധത്തിൽ വച്ച് ,ഉത്തരൻ പാണ്ടവപക്ഷം ചേർന്ന് ധീരമായി പോരാടി .യുദ്ധത്തിന്റെ ഒന്നാമത്തെ ദിവസം തന്നെ , ഇദ്ദേഹം ശല്യരുമായി പോരാടി വീരമൃത്യു വരിച്ചു .

അവലംബം

[തിരുത്തുക]


[1]

  1. Mahabharatha translation by Ganguly-bheeshma parva.
"https://ml.wikipedia.org/w/index.php?title=ഉത്തര_രാജകുമാരൻ&oldid=2336824" എന്ന താളിൽനിന്ന് ശേഖരിച്ചത്