ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2009
2009 . 2010 . 2011 . 2012 . 2013 . 2014 . 2015 . 2016 . 2019 . 2020 . 2021 . 2022 . 2023 |
ഇത് irshadpp എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. irshadpp എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |
നമസ്കാരം Irshadpp !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- ജ്യോതിസ് 13:10, 21 മേയ് 2009 (UTC)
അവലംബം
[തിരുത്തുക]യോഗ്യമായ അവലംബം നൽകാതെ {{Fact}} ഫലകം നീക്കം ചെയ്യുന്നത് ശരിയായ നടപടിയല്ല. ആശംസകളോടെ --Vssun 14:48, 21 മേയ് 2009 (UTC)
പുനർപ്രാപനം:മുന്നറിയിപ്പ്
[തിരുത്തുക]ലേഖനങ്ങളിൽ സ്ഥിരമായി റിവർട്ട് ചെയ്യുന്നതിനു പകരം സംവാദത്താളിൽ ചർച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്താൻ ശ്രമിക്കുക. തുടർച്ചയായ റിവർട്ടുകൾ നശീകരണപ്രവർത്തനമായി കണക്കാക്കുകയും, അത് താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും തടയുന്നതിനു ഇടയാക്കും.--Vssun 05:35, 17 സെപ്റ്റംബർ 2009 (UTC)
വോട്ട്
[തിരുത്തുക]കാര്യനിർവ്വാഹകതിരഞ്ഞെടുപ്പിൽ വോട്ടിട്ടതിന് നന്ദി. പക്ഷെ വോട്ടിടുന്നതിനു മുമ്പ് താങ്കൾക്ക് വിക്കിയിൽ 99 തിരുത്തലുകൾ മത്രമുള്ളതായാണ് കാണുന്നത്. വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം ആയിട്ടില്ലാത്തതിനാൽ താങ്കളുടെ വോട്ട് നീക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 20:13, 10 ഒക്ടോബർ 2009 (UTC)
ഈ തിരുത്ത് വിലയിരുത്തുക --Vssun 06:16, 19 ഒക്ടോബർ 2009 (UTC)
- അബുൽ അഅ്‌ലാ മൗദൂദി എന്ന പേര് ശരിക്ക് കാണാൻ പറ്റുന്നുണ്ടോ? എനിക്ക് അ കഴിഞ്ഞ് ഒരു വൃത്തത്തിന്റെ മോളിലാണ് ചന്ദ്രക്കല കിടക്കുന്നതായി കാണാൻ പറ്റുന്നത് -- റസിമാൻ ടി വി 17:23, 20 ഒക്ടോബർ 2009 (UTC)
വോട്ടിന് നന്ദി. വോട്ട് ചെയ്തപ്പൊഴുള്ള താങ്കളുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രത്യാശിക്കുന്നു. പിന്നെ ഒരു കാര്യം - താങ്കളുടെ ഓഎസ്, ബ്രൗസർ, ഫോണ്ട് ഇവയൊക്കെ ഏതാണെന്ന് പറഞ്ഞുതരാമോ? തലക്കെട്ടിന്റെ ഒരു സ്ക്രീൻഷോട്ട് അയച്ചുതരിക കൂടി ചെയ്താൽ നന്നായിരുന്നു. എനിക്ക് സ്വരത്തിന് ശേഷം ചന്ദ്രക്കല വരുന്ന സ്ഥലത്തൊക്കെ വൃത്തം കാണുന്നുണ്ട് -- റസിമാൻ ടി വി 17:38, 20 ഒക്ടോബർ 2009 (UTC)
ചതുരമായി കാണുന്നത് ഞാൻ ആണവചില്ലുകൾ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഈമെയിലിന് മറുപടിയയച്ചിട്ടുണ്ട് -- റസിമാൻ ടി വി 05:36, 21 ഒക്ടോബർ 2009 (UTC)
യൂനികോഡ് മാറിയ പ്രശ്നമാണ്. ഇത് കണ്ടില്ലായിരുന്നോ? പഴയ യൂണികോഡിൽ ചില്ലുകൾ എൻകോഡ് ചെയ്തിരുന്നത് കുറേ കാരക്റ്ററുകളുടെ കൂട്ടമായിട്ടായിരുന്നു (ഉദാ: ൻ = ന + ചന്ദ്രക്കല + ജോയ്നർ ക്യാരക്റ്റർ എന്നു പറയുന്ന ഒരു സാധനം). എന്നാൽ പുതിയ യൂനികോഡിൽ ചില്ലുകൾക്ക് ഒറ്റ ക്യാരക്റ്ററാണുള്ളത്. ഇതിനെ ആണവചില്ല് എന്ന് പറയുന്നു -- റസിമാൻ ടി വി 05:45, 22 ഒക്ടോബർ 2009 (UTC)
വിക്കി പഴയ യൂണികോഡും പുതിയ യൂണികോഡും ചേർത്താണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയതിലേക്ക് പൂർണ്ണമായി മാറ്റണോ എന്ന കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഷിജുവിന്റെ യൂസർ പേജിലെ ഫോണ്ടുകളേതെങ്കിലും ഉപയോഗിച്ചാൽ റസിമാ കഴിഞ്ഞ് ചതുരമില്ലാതെ കാണാനാകും -- റസിമാൻ ടി വി 19:33, 22 ഒക്ടോബർ 2009 (UTC)
ജമാ അത്ത്
[തിരുത്തുക]അൽ ജാമിഅഃ അൽ ഇസ്ലാമിയ്യഃ എന്ന ഒരു ലേഖനം നിലവിലുണ്ട്. ശ്രദ്ധേയതയില്ലെന്ന കാരണത്താൽ അത് ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ലേഖനത്തിൽ ശ്രദ്ധേയത തെളിയിക്കാനുതകുന്ന അവലംബം ചേർത്ത് അത് നിലനിർത്താനോ അല്ലെങ്കിൽ അതിനെ ജമാ അത്തെ ഇസ്ലാമി എന്ന ലേഖനത്തോട് ലയിപ്പിക്കാനോ ശ്രമിക്കാമോ? ആശംസകളോടെ --Vssun 15:10, 22 ഒക്ടോബർ 2009 (UTC)
തലക്കെട്ടിൽ പ്രശ്നമുള്ളതുകൊണ്ട് യൂസുഫ് അൽ ഖർദാവി മായ്ച്ചു. ഇപ്പോൾ യൂസുഫ് അൽ ഖർദാവി ആണ് താൾ -- റസിമാൻ ടി വി 19:31, 28 ഒക്ടോബർ 2009 (UTC)
യൂസുഫ് അൽ ഖർദാവി എന്ന ലെഖനതിന്റെ english പതിപ്പിൽ കുരെയധികം കാര്യങൽ ചെർതു. ആ വിവരങൽ മലയാലതിലും ചെർക്കാം Nabeelmoidu 12:44, 7 ഫെബ്രുവരി 2010 (UTC)
ഒരു തിരുത്ത്
[തിരുത്തുക]ശ്രദ്ധിക്കുക --Vssun 10:31, 8 നവംബർ 2009 (UTC)
നജ്റാൻ
[തിരുത്തുക]നജ്റാൻ ചിത്രം ശരിയാക്കിയിട്ടുണ്ട്. വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന ഫയലുകളുടെ പേര് case sensitive ആണ്. JPG എന്നതിനു പകരം jpg എന്നാക്കിയപ്പോൾ ശരിയായി. ആശംസകളോടെ --Vssun 05:23, 12 നവംബർ 2009 (UTC)
മുഹമ്മദ്
[തിരുത്തുക]സംവാദം:മുഹമ്മദ്#മാറ്റങ്ങൾ ശ്രദ്ധിക്കുക--Rameshng:::Buzz me :) 05:02, 18 നവംബർ 2009 (UTC)
സംശോധനായജ്ഞം
[തിരുത്തുക]സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. ഇവയിൽ താങ്കൾ കാര്യമായ സംഭാവനകൾ നൽകിയ മുഹമ്മദ് എന്ന ലേഖനവും ഉൾപ്പെടുന്നു. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:49, 21 ഡിസംബർ 2009 (UTC)