Jump to content

ഊരള്ളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ഊരള്ളൂർ.

തെക്കുകിഴക്ക് ഭാഗങ്ങളിൽ വിശാലമായ വേളിയന്നുർ, ചെല്ലി, മന്ദംകാവ്, കാവുംവട്ടം ഭാഗങ്ങളിൽ നിന്നും, കോട്ടുകുന്ന്, ഇടവനക്കുളങ്ങര ഭാഗങ്ങൾക്കപ്പുറമുള്ള വയൽ പ്രദേശം അരിക്കുളത്തിൽ നിന്നും ഊരള്ളൂരിനെ ഭൂമിശാസ്ത്രപരമായി വേർതിരിക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

ചുറ്റുവട്ടത്ത് ധാരാളം വയലുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ പേര് ഊരളിവയൽ എന്നായിരുന്നുവെന്നും അതുപിന്നെ കാലന്തരത്തിൽ ലോപിച്ച് ഊരള്ളുർ ആയതാണെന്നും പറയപ്പെടുന്നു. ഇവിടത്തെ പ്രസിദ്ധമായ ഇടവനക്കുളങ്ങര അമ്പലത്തിന്റെ ഉൽസവപ്പാട്ടുകളിൽ ദേവി ഊരം പൂത്തനാട്ടിലൂടെ എഴുന്നള്ളിയതായി വർണ്ണിക്കുന്നുണ്ട്, ആ ഊരം (ഒരുതരം കുറ്റിച്ചെടി) പൂത്ത നാടായിരിക്കും ഊരള്ളൂർ എന്നും പറയപ്പെടുന്നു.കൂടാതെ ഇന്നത്തെ ഊരള്ളൂർ മുഴുവനായും വയലായിരുന്നു ,ഈ വയൽ ഊരുളി നമ്പ്യാമ്മാരുടെ ഉടമസ്ഥഥതയിലുള്ളതിനാൽ ഊരുളിവയൽ എന്നു ആദ്യകാലത്ത് വിളിച്ചിരുന്നത് ലോഭിച്ചാണ് ഊരള്ളൂർ എന്നന പേരു വന്നത്


"https://ml.wikipedia.org/w/index.php?title=ഊരള്ളൂർ&oldid=3334148" എന്ന താളിൽനിന്ന് ശേഖരിച്ചത്