എഡ്വാഡ് ബുഷ്നർ
Eduard Buchner | |
---|---|
ജനനം | |
മരണം | 13 ഓഗസ്റ്റ് 1917 | (പ്രായം 57)
ദേശീയത | Germany |
കലാലയം | University of Munich |
അറിയപ്പെടുന്നത് | Mannich reaction |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (1907) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biochemistry |
ഡോക്ടർ ബിരുദ ഉപദേശകൻ | Otto Fischer, Adolf von Baeyer |
എഡ്വാഡ് ബുഷ്നർ (20 May 1860 – 13 August 1917) ജർമ്മൻ കാരനായ രസതന്ത്ര ശാസ്ത്രജ്ഞനും കിണ്വനശാസ്ത്രജ്ഞനും(zymologist) ആയിരുന്നു. 1907ൽ അദ്ദേഹത്തിന് രസതന്ത്രത്തിനു കിണ്വനത്തിന്റെ പഠനത്തിനു നോബൽ സമ്മാനം ലഭിച്ചു.
ജീവചരിത്രം
[തിരുത്തുക]മുൻ കാലജീവിതം
[തിരുത്തുക]ബുഷ്നർ മ്യൂനിച്ചിൽ ഒരു ഡോക്ടറായ പിതാവിന്റെ മകനായി ജനിച്ചു. [1] 1884ൽ അഡോൾഫ് വോൺ ബയരുമായിച്ചേർന്ന് രസതന്ത്രം പഠിച്ചു. മ്യൂണിച്ചിലെ ബോട്ടാണിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസ്സർ സി വോൺ നൈഗേലിയുമായിച്ചേർന്ന് സസ്യശാസ്ത്രവും പഠിച്ചു. 1888ൽ ബുഷ്നർ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റു നേടി.
ഗവേഷണം
[തിരുത്തുക]യീസ്റ്റ് കോശത്തിലെ ജീവനില്ലാത്ത ഘടകങ്ങൾ ഉപയോഗിച്ച് അദ്ദേഹം പുളിപ്പിക്കൽ നടത്തി. ജീവനുള്ള യീസ്റ്റു കോശങ്ങൾ പുളിപ്പിക്കലിനു ആവശ്യമല്ല എന്ന് അദ്ദേഹം കാണിച്ചുതന്നു. ഇതിനാണ് അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്.[2]
വ്യക്തിജീവിതം
[തിരുത്തുക]ബുഷ്നർ 1900ൽ ലൊട്ടെ സ്റ്റാഹ്ലിനെ വിവാഹം കഴിച്ചു. ഒന്നാം ലോക മഹാ യുദ്ധത്തിൽ അദ്ദേഹം മേജറായി റൊമാനിയായിലെ ഒരു ആശുപത്രിയിൽ പ്രവർത്തിച്ചു. അവിടെവച്ച് അദ്ദേഹത്തിനു മാരകമായ പരിക്കുപറ്റുകയും, 9 ദിവസങ്ങൾക്കു ശേഷം തന്റെ 57ആം വയസ്സിൽ , 1917 ആഗസ്റ്റ് 3 നു അദ്ദേഹം മൃതിയടയുകയും ചെയ്തു. [3]
അവലംബം
[തിരുത്തുക]- ↑ Asimov, Asimov's Biographical Encyclopedia of Science and Technology 2nd Revised edition
- ↑ Athel Cornish-Bowden (1999). "The Origins of Enzymology." // The Biochemist 19(2), 36–38.
- ↑ Ukrow, Rolf (2004). Nobelpreisträger Eduard Buchner (1860 – 1917) Ein Leben für die Chemie der Gärungen und - fast vergessen - für die organische Chemie (German) (PDF). Berlin. Archived from the original (PDF) on 2009-03-24. Retrieved 2016-01-18.
{{cite book}}
: CS1 maint: location missing publisher (link)
- Pages using the JsonConfig extension
- CS1 maint: location missing publisher
- Pages using infobox scientist with unknown parameters
- 1860-ൽ ജനിച്ചവർ
- 1917-ൽ മരിച്ചവർ
- People from Munich
- Humboldt University of Berlin faculty
- German biochemists
- Nobel laureates in Chemistry
- German Nobel laureates
- University of Erlangen-Nuremberg alumni
- Ludwig Maximilian University of Munich alumni
- German military personnel killed in World War I
- German military physicians
- People from the Kingdom of Bavaria
- Military personnel of Bavaria
- മേയ് 20-ന് ജനിച്ചവർ
- ഓഗസ്റ്റ് 13-ന് മരിച്ചവർ