എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ
എറണാകുളം ടെർമിനസ് Ernakulam Terminus | |||||
---|---|---|---|---|---|
ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ | |||||
General information | |||||
Location | കൊച്ചി, കേരള, ഇന്ത്യ | ||||
Coordinates | 9°59′13″N 76°16′30″E / 9.987°N 76.275°E | ||||
Owned by | ഇന്ത്യൻ റെയിൽവേ | ||||
Other information | |||||
Station code | ERG | ||||
Fare zone | സതേൺ റെയിൽവേ | ||||
History | |||||
Opened | 1902 | ||||
Closed | 1990 | ||||
Electrified | No | ||||
|
കേരളത്തിൽ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ അഥവാ എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: ഇആർജി). കൊച്ചിയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായിരുന്നു ഇത്. കൊച്ചിയിലെ മഹാരാജ രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. 1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു ആദ്യ യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. 1990-ൽ ഈ സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. കൊച്ചി വ്യവസായ നഗരമായി മാറിയപ്പോൾ ഐലൻഡിലും സൗത്തിലും പുതിയ സ്റ്റേഷനുകൾ വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ റെയിൽവേ സ്റ്റേഷൻ കേരള ഹൈക്കോടതിക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു യാത്രാ ട്രെയിനുകൾ സർവീസ് അരംഭിച്ചത്. കൊച്ചിയിലേക്കു റെയിൽപാത വേണമെന്ന കൊച്ചി മഹാരാജാവ് രാമ വർമയുടെ ആവശ്യം ബ്രിട്ടിഷുകാർ തളളി. തുടർന്ന് രാജാവ് നിർമ്മാണം സ്വയം ഏറ്റെടുക്കുകയായിരുന്നു. വാർഷിക ബജറ്റിൽ 2 ലക്ഷം രൂപ മാത്രം നീക്കിയിരിപ്പുണ്ടായിരുന്ന കൊച്ചി രാജ്യം 44 ലക്ഷം രൂപയുടെ ഈ പദ്ധതി ഏറ്റെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റാണു രാജാവ് പദ്ധതിയ്ക്കായി പണം കണ്ടെത്തിയത്. ജൂലൈ 16-നു നടന്ന ആദ്യ ട്രെയിൻ സർവീസിൽ രാജാവും പത്നിയും ആദ്യ യാത്രക്കാരായി. റോബർട്ട് ബ്രിസ്റ്റോയും വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയും ആദ്യം ട്രെയിനിറങ്ങിയതും ഇവിടെയാണ്.[1]
അവലംബം
[തിരുത്തുക]- ↑ "ആവശ്യം ബ്രിട്ടിഷുകാർ തളളി, ആ വെല്ലുവിളി രാജാവ് ഏറ്റെടുത്തു; സ്വർണ നെറ്റിപ്പട്ടങ്ങൾ വിറ്റു പണിത റെയിൽപാതയുടെകഥ". മനോരമ ഓൺലൈൻ. 21 ജൂലൈ 2020. Retrieved 21 ജൂലൈ 2020.