Jump to content

കൊല്ലം മെമു ഷെഡ്

Coordinates: 8°53′10″N 76°35′50″E / 8.886068°N 76.597297°E / 8.886068; 76.597297
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kollam MEMU Shed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം മെമു ഷെഡ്
Location
Locationകൊല്ലം ജംഗ്ഷൻ റെയിൽവേസ്റ്റേഷൻ
Coordinates8°53′10″N 76°35′50″E / 8.886068°N 76.597297°E / 8.886068; 76.597297
Characteristics
Owner(s)ഇന്ത്യൻ റെയിൽവേ
Operator(s)ദക്ഷിണ റെയിൽവേ
Depot code(s)QLN
Typeഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്
Rolling stockമെമു
Routes servedQLNALLPERS141.4 km
QLNKTYMERS155.6 km
QLNCAPE151.1 km
History
Opened1 ഡിസംബർ 2013
(10 വർഷങ്ങൾക്ക് മുമ്പ്)
 (2013-12-01)

മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന പണിപ്പുരയാണ് കൊല്ലം മെമു ഷെഡ് (ഇംഗ്ലീഷ്: Kollam MEMU Shed)[1]. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള നാലു മെമു ഷെഡുകളിലൊന്നാണ് കൊല്ലത്തേത്. [2] നിലവിൽ കൊല്ലം ജംഗ്ഷനിൽ നിന്നു സർവീസ് നടത്തുന്ന അഞ്ച് ജോടി മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികളാണ് ഈ ഷെഡിൽ നടക്കുന്നത്.

ചരിത്രം

[തിരുത്തുക]

2008-ലെ ഇന്ത്യൻ റെയിൽവേ ബജറ്റിലാണ് കൊല്ലത്തും പാലക്കാടും മെമു ഷെഡുകൾ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. കേരളത്തിനായി അനുവദിച്ച ആദ്യ മെമു ഷെഡ് കൊല്ലത്തേതായിരുന്നു. റെയിൽവേയുടെ അനാസ്ഥയും അനുമതി ലഭിക്കാനുള്ള കാലതാമസവും കാരണം ഷെഡിന്റെ ഉദ്ഘാടനം രണ്ടു വർഷത്തിലേറെ നീണ്ടുപോയി.[3] 2011 ജനുവരി 1-ന് പാലക്കാട് മെമു ഷെഡിന്റെ ഉദ്ഘാടനം നടന്നു.[4] കൊല്ലം മെമു ഷെഡിന്റെ നിർമ്മാണം പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞ് 2013 ഡിസംബർ 1-ന് കമ്മീഷൻ ചെയ്തു.[5] അത്യാധുനിക സൗകര്യങ്ങളുള്ള കൊല്ലം മെമുഷെഡ് കേരളത്തിലെ ഏറ്റവും വലിയ മെമു ഷെഡാണ്.

മെമു ട്രെയിനുകളുടെ പരിപാലനം

[തിരുത്തുക]
തീവണ്ടി നം. ആരംഭം ലക്ഷ്യം ഷെഡ്യൂൾ
66302 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ ( ആലപ്പുഴ വഴി) തിങ്കൾ
66310 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ ( ആലപ്പുഴ വഴി) ചൊവ്വ
66308 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ ( കോട്ടയം വഴി) ബുധൻ
66304 കൊല്ലം ജംഗ്ഷൻ കന്യാകുമാരി (തിരുവനന്തപുരം വഴി) വെള്ളി
66300 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ ( കോട്ടയം വഴി) ശനി

അവലംബം

[തിരുത്തുക]
  1. "നാലു സർവീസുകൾ പരിഗണനയിൽ". ജന്മഭൂമി. 2012-04-20. Archived from the original on 2017-10-23. Retrieved 2017-10-23.
  2. MEMU Maintenance Work Begins in Kollam Kollam MEMU Shed Archived 2016-06-24 at the Wayback Machine.
  3. Rs.74-crore MEMU shed project awaits nod
  4. More Memu sheds sought in Railway Budget Archived 2016-06-24 at the Wayback Machine.
  5. MEMU Maintenance Work Begins in Kollam Kollam MEMU Shed Archived 2016-06-24 at the Wayback Machine.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലം_മെമു_ഷെഡ്&oldid=4022531" എന്ന താളിൽനിന്ന് ശേഖരിച്ചത്