അയത്തിൽ
അയത്തിൽ | |
---|---|
കൊല്ലം ബൈപാസ് അയത്തിലിലൂടെ കടന്നുപോകുന്നു. | |
Coordinates: 8°53′32″N 76°37′48″E / 8.892101°N 76.630069°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691021 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് അയത്തിൽ.[1][2] കൊല്ലം കോർപ്പറേഷനു കീഴിലുള്ള വടക്കേവിള സോണിലെ 36-ആം വാർഡാണിത്.[3] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഇവിടെ കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഒരു ഫാക്ടറിയും സ്ഥിതിചെയ്യുന്നുണ്ട്.[4] കൊല്ലം ബൈപാസ് കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് അയത്തിൽ.
പ്രാധാന്യം
[തിരുത്തുക]ദേശീയപാത 66-നെ കൊല്ലം - കുളത്തൂപ്പുഴ റോഡുമായും അയത്തിൽ - പള്ളിമുക്ക് റോഡുമായും ബന്ധിപ്പിക്കുന്ന ഒരു ജംഗ്ഷനാണ് അയത്തിൽ. കൊല്ലം ബൈപാസിൽ അയത്തിലിനു സമീപം നാല് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സ്ഥിതിചെയ്യുന്നുണ്ട്.[5][6][7][8] ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി[9] , യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്[10] എന്നിവയും സമീപമുണ്ട്.
കൊല്ലം നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുണ്ടായിരുന്ന 66 കിലോവോൾട്ട് സബ്സ്റ്റേഷനെ 110 കിലോവോൾട്ട് സബ്സ്റ്റേഷനാക്കി ഉയർത്തിയിരിക്കുന്നു.[11][12][13] കേരള സർക്കാർ ഇവിടെ ഒരു ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്തരം സബ്സ്റ്റേഷനുകൾ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിൽ മാത്രമാണുള്ളത്. അയത്തിലിലെ സബ്സ്റ്റേഷന്റെ നിർമ്മാണത്തിനായി കാവനാട് മുതലുള്ള ഭാഗത്ത് ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്.[14]
സമീപമുള്ള പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്
- ട്രാവൻകൂർ മെഡിക്കൽ കോളേജ്
- എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- എൻ.എസ്. ആയുർവേദ ആശുപത്രി
- മെഡിട്രീന ആശുപത്രി
- അഷ്ടമുടി ആശുപത്രി
- പോപ്പുലാർ മാരുതി
- പോപ്പുലാർ ഹ്യുണ്ടായി
- ഏഷ്യ മോട്ടോർ വർക്ക്സ്
- ദൈവിക് ഫിയറ്റ്
- മോഹൻദാസ് റ്റാറ്റാ
അവലംബം
[തിരുത്തുക]- ↑ "Ayathil – Kerala Tourism". Archived from the original on 2015-02-09. Retrieved 9 February 2015.
- ↑ "Ayathil – India Post". Archived from the original on 2016-03-05. Retrieved 9 February 2015.
- ↑ "Councils – Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 3 February 2015.
- ↑ "KSCDC – Factories in Kollam city". Archived from the original on 15 February 2015. Retrieved 9 February 2015.
- ↑ "Meditrina Hospital, Kollam". Retrieved 9 February 2015.
- ↑ "Travancore Medicity, Kollam". Retrieved 9 February 2015.
- ↑ "N.S Hospital, Kollam". Archived from the original on 2015-02-09. Retrieved 9 February 2015.
- ↑ "Ashtamudi Hospital & Trauma Care Centre, Kollam". Archived from the original on 2017-10-25. Retrieved 9 February 2015.
- ↑ "SNIT, Kollam". Retrieved 9 February 2015.
- ↑ "YCET, Kollam". Archived from the original on 9 February 2015. Retrieved 9 February 2015.
- ↑ "Upgraded sub-station to give Kollam more power – The Hindu". Retrieved 9 February 2015.
- ↑ "110-kV substation planned for Kollam – The Hindu". Retrieved 9 February 2015.
- ↑ "Substations in Kerala – KSEB" (PDF). Archived from the original (PDF) on 9 February 2015. Retrieved 9 February 2015.
- ↑ "Rs.30-crore GIS for Kollam – The Hindu". Retrieved 9 February 2015.