കടപ്പാക്കട
കടപ്പാക്കട Kadappakkada | |
---|---|
പട്ടണം | |
കടപ്പാക്കട ജംഗ്ഷൻ, കൊല്ലം | |
Coordinates: 8°53′32″N 76°36′13″E / 8.892283°N 76.603591°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691008 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ഉഷ്ണകാല താപനില | 34 °C (93 °F) |
ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജംഗ്ഷനാണ് കടപ്പാക്കട. കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം ആശ്രാമം ലിങ്ക് റോഡും സന്ധിക്കുന്നത് കടപ്പാക്കടയിൽ വച്ചാണ്. ദേശീയപാതകളിലൂടെയുള്ള ഗതാഗത തിരക്ക് കുറയ്ക്കുവാനായി കടപ്പാക്കട വഴി വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്.[1] ഉളിയക്കോവിൽ, ആശ്രാമം, അമ്മൻനട, പോളയത്തോട് എന്നിവയാണ് കടപ്പാക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങൾ. ഏകദേശം 2.2 കിലോമീറ്റർ അകലെയായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.
പദ്ധതികൾ
[തിരുത്തുക]കടപ്പാക്കട ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നതു സംബന്ധിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC) ഒരു സർവ്വേ നടത്തിയിട്ടുണ്ട്.[2] 2014 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന 'പാട്നർ കേരള' എന്ന നിക്ഷേപക സംഗമത്തിൽ കടപ്പാക്കട ജംഗ്ഷന്റെ വികസനം സംബന്ധിച്ച് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റി ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു.[3] കേന്ദ്രസർക്കാരിന്റെ 'അർബൻ 2020' പ്രോജക്ടിന്റെ ഭാഗമായി കടപ്പാക്കടയിൽ 14 മീറ്റർ വീതിയുള്ള ഒരു മേൽപ്പാലം നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 100 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.[4]
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- എസ്.ബി.ടി. സോണൽ ഓഫീസ്
- ഹോട്ടൽ സീ പേൾ
- നന്ദിലത്ത് ജി - മാർട്ട്
- ധന്യ, രമ്യ തീയറ്ററുകൾ
- ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- നായേഴ്സ് ഹോസ്പിറ്റൽ
- മലയാള മനോരമ ഓഫീസ്
- കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
- ജനയുഗം പ്രസ്
- ഉപാസന ഹോസ്പിറ്റൽ
ചിത്രശാല
[തിരുത്തുക]-
കടപ്പാക്കടയ്ക്കു സമീപമുള്ള വോക്സ്വാഗൺ സർവീസ് സെന്റർ
-
ആശ്രാമത്തുള്ള ബ്രിട്ടീഷ് റെസിഡൻസി
-
കടപ്പാക്കട ജംഗ്ഷൻ
അവലംബം
[തിരുത്തുക]- ↑ [1] It's traffic nightmare in Kollam as underpass work resumes
- ↑ [2] Natpac to hold feasibility study
- ↑ [3] Archived 2018-11-06 at the Wayback Machine. Partner Kerala Meet
- ↑ "Approval for Kadappakada flyover - The Hindu". Retrieved 24 February 2015.