Jump to content

കൂട്ടിക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂട്ടിക്കട
Koottikada
Neighbourhood
കൂട്ടിക്കട is located in Kerala
കൂട്ടിക്കട
കൂട്ടിക്കട
Location in Kollam, India
Coordinates: 8°51′15″N 76°38′17″E / 8.854297°N 76.638033°E / 8.854297; 76.638033
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
നഗരംകൊല്ലം
സർക്കാർ
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691020
Vehicle registrationKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണാധികാരികൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ചെറുനഗരമാണ് കൂട്ടിക്കട. കൊല്ലം കോർപ്പറേഷന്റെ കീഴിലുള്ള 29-ആം വാർഡാണിത്.[1] കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത കൂട്ടിക്കടയിലൂടെ കടന്നുപോകുന്നുണ്ട്. നഗരത്തിലെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശമായതിനാൽ ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളും കാണപ്പെടുന്നു.

പ്രാധാന്യം

[തിരുത്തുക]

കൊല്ലം നഗരത്തിൽ വളർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കൂട്ടിക്കട. മയ്യനാട് തീവണ്ടിനിലയത്തോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് റെയിൽ, റോഡ്, ജല ഗതാഗത മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരാൻ സാധിക്കും.കൂട്ടിക്കടയ്ക്കു സമീപമുള്ള പ്രദേശങ്ങളാണ് മയ്യനാട്, ഇരവിപുരം, വാളത്തുംഗൽ, പള്ളിമുക്ക്, തട്ടാമല എന്നിവ. കൊല്ലം നഗരത്തിലെ ഒരു പ്രധാനപ്പെട്ട ചേരിയായ 'ചിറവയൽ ചേരി' കൂട്ടിക്കടയിലാണ് സ്ഥിതിചെയ്യുന്നത്.[2] നഗരത്തിലെ പ്രധാനപ്പെട്ട കേബിൾ ഓപ്പറേറ്റർമാർ ഇവിടം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു.[3] പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം രാജീവ് കൂട്ടിക്കട സ്വദേശിയാണ്.[4] ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായ ന്യൂ ഹോളി ഏഞ്ചൽസ് സ്കൂൾ കൂട്ടിക്കടയിൽ സ്ഥിതിചെയ്യുന്നു.[5] കൊല്ലം - പരവൂർ തീരദേശപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൂട്ടിക്കട ഒരു ശക്തമായ ഗതാഗതകേന്ദ്രമായി മാറും.koottikkada railway bridge

അവലംബം

[തിരുത്തുക]
  1. "Councils - Kollam Municipal Corporation". Archived from the original on 2014-12-22. Retrieved 3 February 2015.
  2. "City Development Plan for Kollam, 2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 3 February 2015.
  3. "IBF India - Kollam" (PDF). Archived from the original (PDF) on 2016-03-05. Retrieved 3 February 2015.
  4. "Narthaki - A web directory of classical Indian dancers". Archived from the original on 2017-11-05. Retrieved 3 February 2015.
  5. "Kerala Schools". Archived from the original on 2015-02-03. Retrieved 3 February 2015.
"https://ml.wikipedia.org/w/index.php?title=കൂട്ടിക്കട&oldid=4287415" എന്ന താളിൽനിന്ന് ശേഖരിച്ചത്