ഏപ്രിൽ 2008
ദൃശ്യരൂപം
ഏപ്രിൽ 2008 അധിവർഷത്തെ നാലാം മാസമായിരുന്നു. ചൊവ്വാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ബുധനാഴ്ച അവസാനിച്ചു.
2008 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഏപ്രിൽ 8 - കേരള സർക്കാരിന്റെ 2007-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: മോഹൻലാൽ (പരദേശി), മികച്ച നടി:മീരാ ജാസ്മിൻ (ഒരേ കടൽ), മികച്ച കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകൻ :എം.ജെ. രാധാകൃഷ്ണൻ (അടയാളങ്ങൾ). തിരക്കഥാകൃത്ത്: സത്യൻ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). മികച്ച ചലച്ചിത്രത്തിനടക്കം അഞ്ചു പുരസ്കാരങ്ങൾ അടയാളങ്ങൾ എന്ന ചലച്ചിത്രം നേടി.
- ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേർസും തമ്മിൽ ബെംഗളൂരുവിൽ ആയിരുന്നു ആദ്യ മത്സരം.
- ഏപ്രിൽ 28 - ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്തു് ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
അവലംബം
[തിരുത്തുക]
April 2008 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.