നവംബർ 2009
ദൃശ്യരൂപം
നവംബർ 2009 ആ വർഷത്തിലെ പതിനൊന്നാം മാസമായിരുന്നു. ഒരു ബുധനാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു വ്യാഴാഴ്ച അവസാനിച്ചു.
2009 നവംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- നവംബർ 17 - പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു.
- നവംബർ 17 - സുപ്രീം കോടതി ജഡ്ജിയായി, മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ചുമതലയേറ്റു.
- നവംബർ 15 - കാസർകോട് ജില്ലയിൽ മുസ്ലീം ലീഗ് പ്രവർത്തകരും, പോലീസും ചേർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരണമടഞ്ഞു.
- നവംബർ 10 - 2009-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, കേരളത്തിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി. അബ്ദുള്ളക്കുട്ടിയും, എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്റേഷനും, ആലപ്പുഴ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.എ. ഷുക്കൂറും വിജയിച്ചു.
- നവംബർ 4 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
- നവംബർ 3 - അഫ്ഗാനിസ്ഥാന്റെ പ്രസിഡണ്ടായി ഹമീദ് കർസായ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
- നവംബർ 1 - എറണാകുളം ഐടി@സ്കൂൾ സംരംഭമായ സ്കൂൾ വിക്കി നിലവിൽ വന്നു.
അവലംബം
[തിരുത്തുക]
November 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.