Jump to content

ഐക്യരാഷ്ട്രസഭ സമാധാന സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐക്യരാഷ്ട്രസഭ സമാധാന സേന


സമാധാന സേന എരിട്രിയ-എത്യോപ്യ അതിർത്തിയിൽ
Founded 1948
Leadership
Head of the Department of Peacekeeping Operations Hervé Ladsous
Manpower
Active personnel 90,905 uniformed, 111,512 total [1]
Expenditures
Budget $7.3 ബില്ല്യൺ[2]

സമാധാന സംരക്ഷണത്തിനും സമാധാന പുന:സ്ഥാപനത്തിനും ഐക്യരാഷ്ട്രസഭ രൂപീകരിച്ച അന്താരാഷ്ട്രസേനയാണ് ഐക്യരാഷ്ട്രസഭ സമാധാന സേന. അഭ്യന്തര കലഹം രൂക്ഷമായ രാജ്യങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി സമാധാനം നിലനിർത്തുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം[3]. സമാധാനസേന പ്രദേശത്തെ സമാധാന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും യുദ്ധാനന്തര കരാറിന്റെ നടത്തിപ്പിന് രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മേഖലയിലെ സമാധാനശ്രമങ്ങളിൽ ഇരുകൂട്ടർക്കും വിശ്വാസം ഉണ്ടാക്കുക, അധികാര കൈമാറ്റത്തിനുള്ള വേദിയൊരുക്കുക, തിരഞ്ഞെടുപ്പുകൾക്ക് സഹായിക്കുക, ക്രമസമാധാനം, സാമൂഹിക സാന്പത്തിക വികസനം തുടങ്ങിയ കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭ സമാധാന സേന ശ്രദ്ധിക്കുന്നു. സൈനികരെയും പോലീസ് ഉദ്യോഗസ്തരെയും കൂടാതെ സാധാരണക്കാരും സമാധാനസേനയിലെ അംഗങ്ങളാണ്.

ഐക്യരാഷ്ട്രസഭ ഭരണഘടന (United Nations Charter) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനു സമാധാനസേനയെ ചുമതലപ്പെടുത്താൻ സുരക്ഷാ സമിതിക്കു അധികാരം നൽകിയിരിക്കുന്നു. സേനയെ വിന്യസിക്കുന്നതിനുവേണ്ടി രാജ്യങ്ങൾ സുരക്ഷാ സമിതിയെ സമീപിക്കുന്നു.

അന്താരാഷ്ട്ര UN സമാധാന സേന 2008-ലെ ബാസ്റ്റിൽ ഡെ മിലിട്ടറി പരേഡിൽ
നോർവേ സമാധാന സേനാംഗം സരെജാവൊ ഉപരോധസമയത്ത്, 1992 - 1993.

അവലംബം

[തിരുത്തുക]
  1. UN Peacekeeping Fact Sheet: 30 June 2013; accessed: August 7, 2013
  2. "Approved resources for peacekeeping operations for the period from 1 July 2010 to 30 June 2011". United Nations. Retrieved 2010-12-20.
  3. ഐക്യരാഷ്ട്രസഭ വെബ് സൈറ്റ്