Jump to content

തിയോഡോർ റൂസ്‌വെൽറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിയോഡർ റൂസ്‌വെൽറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിയോഡോർ റൂസ്‌വെൽറ്റ്
Theodore Roosevelt
അമേരിക്കൻ ഐക്യനാടുകളുടെ 26ആം പ്രസിഡന്റ്
ഓഫീസിൽ
സെപ്റ്റംബർ 14, 1901 – മാർച്ച് 4, 1909
Vice Presidentചാൾസ് ഫെയർബാങ്ക്സ്
മുൻഗാമിവില്യം മക്കിൻലി
പിൻഗാമിവില്യം ഹോവാർഡ് റ്റാഫ്റ്റ്
അമേരിക്കൻ ഐക്യനാടുകളുടെ 25ആം വൈസ്-പ്രസിഡന്റ്
ഓഫീസിൽ
മാർച്ച് 4, 1901 – സെപ്റ്റംബർ 14, 1901
രാഷ്ട്രപതിവില്യം മക്കിൻലി
മുൻഗാമിGarret Hobart
പിൻഗാമിCharles Fairbanks
33rd Governor of New York
ഓഫീസിൽ
January 1, 1899 – December 31, 1900
LieutenantTimothy Woodruff
മുൻഗാമിFrank Black
പിൻഗാമിBenjamin Odell
Assistant Secretary of the Navy
ഓഫീസിൽ
April 19, 1897 – May 10, 1898
രാഷ്ട്രപതിWilliam McKinley
മുൻഗാമിWilliam McAdoo
പിൻഗാമിCharles Allen
വ്യക്തിഗത വിവരങ്ങൾ
ജനനം(1858-10-27)ഒക്ടോബർ 27, 1858
New York City, New York, U.S.
മരണംജനുവരി 6, 1919(1919-01-06) (പ്രായം 60)
Oyster Bay, New York, U.S.
രാഷ്ട്രീയ കക്ഷിProgressive Party (1912–1916)
മറ്റ് രാഷ്ട്രീയ
അംഗത്വം
Republican Party (Before 1912)
പങ്കാളികൾAlice Lee (1880–1884)
Edith Carrow (1886–1919)
കുട്ടികൾAlice
Theodore
Kermit
Ethel
Archie
Quentin
അൽമ മേറ്റർHarvard University
Columbia University
തൊഴിൽAuthor
Historian
Explorer
Conservationist
Civil servant
അവാർഡുകൾNobel Peace Prize (1906)
Medal of Honor (Posthumously; 2001)
ഒപ്പ്Cursive signature in ink
Military service
Branch/serviceUnited States Army
Years of service1898
Rank Colonel
Commands1st United States Volunteer Cavalry
Battles/warsSpanish-American War
 • Battle of Las Guasimas
 • Battle of San Juan Hill

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയാറാമത്തെ പ്രസിഡന്റായിരുന്നു തിയോഡോർ റൂസ്‌വെൽറ്റ് (ഒക്ടോബർ 27, 1858 – ജനുവരി 6, 1919). എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്‌വെൽറ്റ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ൽ തന്റെ 42-ആം വയസ്സിൽ പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതി ഇന്നും തിയോഡോർ റൂസ്‌വെൽറ്റിനു തന്നെ. റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ ഇദ്ദേഹമാണ്.

ബാല്യകാലം

[തിരുത്തുക]

1858 ഒക്റ്റോബർ 27-ന് ന്യൂയോർക്ക് നഗരത്തിൽ തിയോഡോർ റൂസ്‌വെൽറ്റ് സീനിയർ-മാർത്താ "മിറ്റി" ബുള്ളക്ക് ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനായി ജനിച്ചു. തിയോഡോറിന് ഒരു ചേച്ചിയും (അന്നാ "ബാമി" റൂസ്‌വെൽറ്റ്) ഒരു അനുജനും (എലിയറ്റ് ബുള്ളക്ക് റൂസ്‌വെൽറ്റ്) ഒരു അനുജത്തിയും(കോറിൻ റൂസ്‌വെൽറ്റ്) ഉണ്ടായിരുന്നു. ആസ്ത്മ തുടങ്ങിയ രോഗപീഡകളാൽ ക്ലേശകരമായ ഒരു ബാല്യമായിരുന്നു. മിക്കപ്പോഴും കട്ടിലിൽ തല ഉയർത്തി വച്ചും കസേരയിൽ ഇരുന്നും ഉറങ്ങേണ്ടി വന്നു. ഈ കഷ്ടതകളിലും കുസൃതിയും സ്ഥിരോൽസാഹിയുമായിരുന്നു. ഏഴാം വയസ്സിൽ ഒരു ചന്തയിൽ വച്ചു കണ്ട കടൽസിംഹത്തിന്റെ ശവം അദ്ദേഹത്തെ ജീവിതകാലം മുഴുവൻ ജന്തുശാസ്ത്രത്തിൽ തൽപ്പരനാക്കി. അതിന്റെ തലയുമായി "റൂസ്‌വെൽറ്റ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" ആരംഭിച്ചു. ഒമ്പതാം വയസ്സിൽ ഷഡ്പദങ്ങളെ നിരീക്ഷിച്ച് വിവരങ്ങൾ ക്രോഡീകരിച്ച് "ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഇൻസെക്റ്റ്സ്" എന്ന തലക്കെട്ടിൽ ഒരു പേപ്പർ എഴുതി. പിതാവിന്റെ പിന്തുണയോടെ തന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താൻ വ്യായാമമുറകളും ബോക്സിംഗും പരിശീലിച്ചു. തന്റെ കുടുംബവുമൊത്ത് നടത്തിയ യൂറോപ്പ് യാത്രയും (1869,1870) ഈജിപ്റ്റ് യാത്രയും (1872 - 1873) അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിയോഡോർ_റൂസ്‌വെൽറ്റ്&oldid=3373450" എന്ന താളിൽനിന്ന് ശേഖരിച്ചത്