ഉള്ളടക്കത്തിലേക്ക് പോവുക

ഓണംതുള്ളൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തനതായ ഒരു അനുഷ്ഠാന കലാരൂപമാണ് ഓണംതുള്ളൽ. നോക്കുവിദ്യ പാവകളി എന്ന പേരിലാണ് ഇപ്പോൾ ഈ കല കൂടുതൽ അറിയപ്പെടുന്നത്.[1][2]

ചരിത്രം

[തിരുത്തുക]

തെക്കൻ കേരളത്തിൽ രൂപംകൊണ്ടതെന്നു കരുതപ്പെടുന്ന ഈ അനുഷ്ഠാനകല വേലൻ സമുദായക്കാരിലെ സ്ത്രീകളാണ് പൊതുവെ അവതരിപ്പിക്കാറുള്ളത്. തലയിൽ പ്രത്യേകതരം കിരീടം ധരിച്ചുകൊണ്ടുള്ള അവതരണത്തിൽ രണ്ടു സ്ത്രീകളാണ് തുള്ളൽ നടത്തുന്നത്. തിരുവിതാംകൂർ ഭരണാധികാരികൾ ഈ കലയെ ധാരാളമായി പ്രോത്സാഹിപ്പിച്ചിരുന്നു. ആദ്യകാലത്ത്, ഓണക്കാലത്ത് ഈ കലാരൂപം വ്യാപകമായി അരങ്ങേറിയിരുന്നു. രാജാക്കന്മാർ ഓണംതുള്ളൽ കലാകാരന്മാർക്ക് പട്ടും വളയും നല്കുന്ന പതിവുമുണ്ടായിരുന്നു.[3] മൂഴിക്കൽ പങ്കജാക്ഷി, അവരുടെ കൊച്ചുമകൾ മൂഴിക്കൽ രഞ്ജിനി, ചെമ്പകക്കുട്ടി ഗോപാലൻ എന്നിവർ ഈ കലയിൽ അറിയപ്പെടുന്ന കലാകാരികളാണ്.[1][2][4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "രഞ്ജിനിയും 'നോക്കുവിദ്യ' പാവകളിയും" (in Malayalam). Madhyamam. 2022-04-17. Archived from the original on 2023-04-14. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. 2.0 2.1 "നോക്കുവിദ്യ പാവകളിയും" (in Malayalam). Vanitha. 2020-03-07. Archived from the original on 2024-02-23. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. "രഞ്ജിനിയും 'നോക്കുവിദ്യ' പാവകളിയും" (in Malayalam). Kerala Literature. 2017-10-14.{{cite web}}: CS1 maint: unrecognized language (link)
  4. "ചെമ്പകക്കുട്ടി ഗോപാലൻ" (in Malayalam). Manorama. 2023-01-13. Archived from the original on 2024-09-30. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓണംതുള്ളൽ&oldid=4117868" എന്ന താളിൽനിന്ന് ശേഖരിച്ചത്