കാലൻപാട്ട്
കർക്കിടകമാസത്തിൽ തുടങ്ങുന്ന ഒരു ഒരു അനുഷ്ഠാന നാടൻ കലാരൂപമാണ് കാലൻപാട്ട്. പണ്ടു കാലത്ത് കർക്കടകമാസത്തിൽ ദുരിതങ്ങളെ പാടിയകറ്റാൻ വീടുകൾ തോറുമെത്തി പാടിയിരുന്നു. (വേടൻ, കാലൻ, ശീപോതി). മിഥുനം 25-വേടൻപാട്ട്, കർക്കിടകം 10-കാലൻപാട്ട്, കർക്കിടകം 25-ശീപോതി പാട്ട്. [1] ഈ പാരമ്പര്യച്ചടങ്ങ് മൊകേരി കടത്തനാടൻ കല്ലിനപ്പുറമുള്ള ചില സ്ഥലങ്ങളിൽ ഇന്നും മുടക്കമില്ലാതെ തുടരുന്നുണ്ട്. കർക്കടകസംക്രമത്തിനാണ് കാലൻപാട്ട്. മലയസമുദായത്തിൽപ്പെട്ടവരാണ് പാട്ടുകാരായി എത്തിയിരുന്നത്. ഇവർക്കായി വീട്ടുകാർ ദക്ഷിണയും അരിയും പലവ്യഞ്ജനങ്ങളും നൽകും. പാട്ടുകാർ വീടുകളിലെത്തുമ്പോൾ വീട്ടുകാർ കത്തിച്ച നിലവിളക്കും കറുത്ത ഗുരുസിയും നിറനാഴിയും വെച്ചാണ് സ്വീകരിക്കുക. കാലൻപാട്ടിന്ശേഷം കറുത്ത ഗുരുസി തെക്ക് ഭാഗത്ത് ഒഴിക്കും. ഇതോടെ ദോഷങ്ങൾ തീർന്നെന്നാണ് വിശ്വാസം. വേടൻപാട്ടിന്ശേഷം ചുവന്ന ഗുരുസിയും പുറത്തേക്ക് ഒഴിക്കും.[2]
അവലംബം
[തിരുത്തുക]- ↑ https://truecopythink.media/life-in-the-time-of-covid-peoples-shares-experiences
- ↑ https://www.mathrubhumi.com/kozhikode/news/article-1.3023111[പ്രവർത്തിക്കാത്ത കണ്ണി]