കിഴിശ്ശേരി
മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുഴിമണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴിശ്ശേരി. പ്രശസ്ത സഞ്ചാരസാഹിത്യകാരനായ മൊയ്തു കിഴിശ്ശേരി ഈ ഗ്രാമത്തിലാണ് ജനിച്ചത്. തൃപ്പനച്ചി ഉസ്താദും മുഹ്യദ്ധീൻ മുസ്ലിയാരും തുടങ്ങിയ സൂഫി വര്യർ അന്ത്യ വിശ്രമം കൊള്ളുന്നതും സമീപപ്രദേശത്താണ്. തൃപ്പനച്ചി ഉസ്താദ് സ്മാരക ഇസ്ലാമിക് കോളേജും ഇസ്സ്സത്ത് ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻഡറും അൽ അൻസ്വാരും ഈ നാടിന്റെ മൂല്യങ്ങളേ കാത്തു നിർത്തുന്നതിൽ വല്ല്യ പങ്കു വാഹിക്കുന്നു. മലപ്പുറം ജില്ലയിലെ രണ്ടു പ്രധാന അടക്ക മാർക്കറ്റുകളിൽ ഒന്നു കിഴിശ്ശേരിയിലാണ് ഉള്ളത് ഇസ്സ്സത്തിന് അടുത്ത് കാള പൂട്ട് കാലങ്ങളായി നടക്കുന്ന ഒരു മൈതാനമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]കുഴിമണ്ണ പഞ്ചായത്തിൽ ഇന്ന് നിലവിലുള്ള ഏറ്റവും പഴക്കമുള്ള വിദ്യാലയം 1920 ജൂൺ മാസം പ്രവർത്തനമാരംഭിച്ച കിഴിശ്ശേരി ജി.എൽ.പി.സ്കൂളാണ്.[1]
ഇതും കാണുക
[തിരുത്തുക]കുഴിമന പ്രശസ്ത സാഹിത്യകാരൻ ഇ പി പവിത്രനും എച്ച്ഐ സി പി സുരേഷ് ബാബുവും കെ രാജേന്ദ്രനും ചിത്രകാരൻ സുധാകരനും ജന്മംകൊണ്ട് കിഴിശ്ശേരിക്കാരാണ്' ഗായകൻ എ കെ വിജയനും സി എൻ .മുരളീധരനും ഇവിടെ ജീവിക്കുന്നു
അവലംബം
[തിരുത്തുക]- ↑ "കുഴിമണ്ണ ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-04. Retrieved 2013-11-29.