കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
[തിരുത്തുക]പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്.
വിദ്യാലയ നാൾവഴി
[തിരുത്തുക]ക്രാങ്കന്നൂർ എലമെന്ററി സ്കൂൾ എന്ന പേരിൽ 1896 ൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ 'സത്രം ഹാൾ ' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിൽ കൊച്ചി മഹാരാജാവ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിഭാഗത്തിലെ കുട്ടികൾക്കായി സ്ഥാപിച്ച വിദ്യാലയമാണിത്. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളാണ് സത്രം ഹാളിലെ ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിയിരുന്നു. അതിനാൽ തന്നെ ആ വിഭാഗത്തിൽ സവർണ്ണ വിഭാഗത്തിലെ സമ്പന്ന വർഗ്ഗത്തിലെ കുട്ടികളാണ് പഠിച്ചിരുന്നത്. മലയാളം മീഡിയത്തിലെ കുട്ടികൾക്ക് ഫീസ് ഇളവ് അനുവദിച്ചിരുന്നു. പക്ഷേ കുട്ടികൾക്ക് മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിഷയങ്ങളും പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, കണക്ക്, സംഗീതം, ചിത്രരചന, കരകൗശലം ഇങ്ങനെ വ്യത്യസ്ത മേഖലയിൽ കുട്ടികൾക്ക് പഠനം നടന്നിരുന്നു. അധ്യാപകർ പലരും ഹൈന്ദവ സമൂഹത്തിന് ഉന്നതകുല കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പിന്നീട് ഉണ്ടായ സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് എല്ലാ വിഭാഗത്തിലെയും കുട്ടികൾക്ക് സത്രം നാളിലെ ഈ വിദ്യാലയത്തിലേക്ക് പ്രവേശനം നൽകി. കൂടുതൽ കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം വന്നപ്പോൾ സത്രം ഹാളിലെ സ്ഥലം മതിയാകാതെ വന്നതിനെ തുടർന്ന് 1925ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂളിനെ മാറ്റി സ്ഥാപിച്ചു. ആ വർഷം തന്നെ എലമെന്ററി സ്കൂൾ എന്നത് ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്റ് വിഭാഗം കൂടി അനുവദിച്ചു. ഇന്ന് പഴയ സമ്പ്രദായങ്ങൾ ആകെ മാറ്റം വന്നുവെങ്കിലും സത്രം ഹാളിൽ ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന, പെൺകുട്ടികൾക്ക് മാത്രം എന്ന സ്ഥിതി നിലനിർത്തിപ്പോരുന്നു.
വിദ്യാലയ പുനനാമകരണം
[തിരുത്തുക]കൊടുങ്ങല്ലൂരിലെ ജനങ്ങൾക്കിടയിൽ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരായി പോരാടി കേരള സമൂഹത്തിൽ പരക്കെ ത്തന്നെ പ്രശസ്തി നേടിയ മഹത് വ്യക്തിയാണ് കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്തെ കുഞ്ഞിക്കുട്ടി തമ്പുരാട്ടി. കൊടുങ്ങല്ലൂരിന്റെ മക്കൾക്ക് അവർ നൽകിയ വിദ്യാഭ്യാസ സഹായങ്ങൾ വളരെ വലുതാണ്. കൊടുങ്ങല്ലൂരിലെ ഗവ. ബോയ്സ് സ്കൂളിൽ പഠനം പൂർത്തിയാക്കിയ അവർ പിൽക്കാലത്ത് കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകി. കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന പുതിയ നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നു.
മാനേജ്‌മെന്റ്
[തിരുത്തുക]കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ സ്കൂൾ.
എൻഡോവ്മെന്റുകൾ
[തിരുത്തുക]ക്രമ നമ്പർ | എൻഡോവ്മെന്റിന്റെ പേര് | സ്പോൺസർ ചെയ്യുന്ന വ്യക്തി | വിഭാഗം |
---|---|---|---|
1 | ഗുരു ഗോപാലകൃഷ്ണൻ
മെമ്മോറിയൽ എൻഡോവ്മെന്റ് |
കുസുമം ഗോപാലകൃഷ്ണൻ
(പൂർവ്വ വിദ്യാർത്ഥി) |
എല്ലാ മേഖലയിലും കഴിവ്
തെളിയിച്ച കുട്ടി |
2 | മേജർ വി എൻ പിള്ള
മെമ്മോറിയൽ എൻഡോവ്മെന്റ് |
കെ എൻ കനകം
(പൂർവ്വ വിദ്യാർത്ഥി&അദ്ധ്യാപിക) |
|
3 | ഡോ. വി ഹരിദാസ്
മെമ്മോറിയൽ എൻഡോവ്മെന്റ് |
കെ എൻ രത്നം | |
4 | ആരവല്ലിൽ വൽസല വർമ്മ
മെമ്മോറിയൽ എൻഡോവ്മെന്റ് |
ഡോ. മീര | എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്. |
5 | സക്കീന ടീച്ചർ
(റിട്ട. അറബി ടീച്ചർ) |
സക്കീന ടീച്ചർ
(റിട്ട. അറബി ടീച്ചർ) |
അറബി ഒന്നാം ഭാഷയായി പരീക്ഷ
എഴുതിയവരിൽ ഫുൾ എ+, 9 എ+ നേടിയ കുട്ടികൾ |
6 | രാജേശ്വരി ടീച്ചർ
(റിട്ട. മ്യൂസിക് ടീച്ചർ) |
രാജേശ്വരി ടീച്ചർ
(റിട്ട. മ്യൂസിക് ടീച്ചർ) |
കലോത്സവത്തിൽ കഴിവ്
തെളിയിച്ച കുട്ടി |
7 | ഫാത്തിമ ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്) |
ഫാത്തിമ ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്) |
എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |
8 | സുജാത ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്, എ ഇ ഒ) |
സുജാത ടീച്ചർ
(റിട്ട. ഹെഡ്‍മിസ്ട്രസ്, എ ഇ ഒ) |
എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |
9 | ഡെഫിനി ജോർജ് | ഡെഫിനി ജോർജ് | എസ് എസ് എൽ സി പരീക്ഷയിൽ
ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കുട്ടി |
മുൻ പ്രധാന അധ്യാപകർ
[തിരുത്തുക]ക്രമനമ്പർ | വർഷം | പേര് | ഫോട്ടോ | ക്രമനമ്പർ | വർഷം | പേര് | ഫോട്ടോ | ക്രമനമ്പർ | വർഷം | പേര് | ഫോട്ടോ | ||
1 | 1896-1952 | ലഭ്യമല്ല | 12 | 1997-1998 | എ എക്സ് വത്സ | 23 | 2020-ഇപ്പോൾ | ലത ടി കെ | |||||
---|---|---|---|---|---|---|---|---|---|---|---|---|---|
2 | 1952-1954 | പി കൊച്ചമ്മു അമ്മ | 13 | 1998-2001 | വി കെ കുമാരിബായ് | 24 | |||||||
3 | 1954-1976 | ലഭ്യമല്ല | 14 | 2001-2004 | ടി എം ശ്രീദേവി | 25 | |||||||
4 | 1976-1978 | എ കമലം | 15 | 2004-2006 | ടി വി ലളിത | 26 | |||||||
5 | 1978-1982 | വി എം കൗമുദി | 16 | 2006-2007 | ലിസ്സി എ | 27 | |||||||
6 | 1982-1986 | പി വി ഓമനക്കുട്ടി | 17 | 2007-2009 | ഫാത്തിമ പി എം | 28 | |||||||
7 | 1986-1991 | എ രതി | 18 | 2009-2010 | വത്സല | 29 | |||||||
8 | 1991-1993 | ലഭ്യമല്ല | 19 | 2010-2013 | വത്സല എം | 30 | |||||||
9 | 1993-1994 | ടി നളിനി | 20 | 2013-2015 | ജാസ്മി കെ എം | 31 | |||||||
10 | 1994-1996 | കെ രാധ | 21 | 2015-2017 | സുജാത വി ജി | 32 | |||||||
11 | 1996-1997 | സരസ്വതി പി | 22 | 2017-2020 | സീനത്ത് ടി എ | 33 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[തിരുത്തുക]ക്രമനമ്പർ | പേര് | സ്ഥാനം | പഠിച്ച വർഷം | ഫോട്ടോ |
---|---|---|---|---|
1 | ആർ ബിന്ദു | ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി | ||
2 | എം യു ഷിനിജ | ചെയർപേഴ്സൺ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി | ||
3 | കലാമണ്ഡലം കുസുമം ഗോപാലകൃഷ്ണൻ | പ്രശസ്ത നർത്തകി | ||
4 | ശ്രീദേവി മേനോൻ | പ്രവാസി എഴുത്തുകാരി | ||
5 | ശ്യാമള | ഡെപ്യൂട്ടി തഹസിൽദാർ |
വഴികാട്ടി
[തിരുത്തുക]വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം