Jump to content

ക്രിസ്ത്യൻ ബി. അൻഫിൻസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്ത്യൻ ബി. അൻഫിൻസെൻ
Christian B. Anfinsen in 1969
ജനനം
Christian Boehmer Anfinsen, Jr.

March 26, 1916
മരണംമേയ് 14, 1995(1995-05-14) (പ്രായം 79)
ദേശീയതAmerican
കലാലയംSwarthmore College (BA, 1937)
University of Pennsylvania (MS, 1939)
Harvard Medical School (PhD, 1943)
അറിയപ്പെടുന്നത്Ribonuclease, Anfinsen's dogma
ജീവിതപങ്കാളി(കൾ)Florence Kenenger (1941-1978; divorced; 3 children)
Libby Shulman Ely (m. 1979; 4 stepchildren)
പുരസ്കാരങ്ങൾNobel Prize in Chemistry (1972)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry

ക്രിസ്ത്യൻ ബി. അൻഫിൻസെൻ(March 26, 1916 – May 14, 1995) [1]അമേരിക്കക്കാരനായ ജൈവരസതന്ത്രജ്ഞനായിരുന്നു. റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബൽ സമ്മാനം സ്റ്റാൻഫോഡ് മൂർ, വില്ല്യം ഹോവാർഡ് സ്റ്റീൻ എന്നിവരുമായി പങ്കുവച്ചു. [2]

പശ്ചാത്തലം

[തിരുത്തുക]

അൽഫിൻസെൻ അമേരിക്കയിലെ പെൻസിൽവാനിയായിൽ ജനിച്ചു. നോർവീജിയൻ അമേരിക്കൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മെക്കാനിക്കൽ എഞ്ചിനീയറായ ക്രിസ്ത്യൻ ബി. അൻഫിൻസെൻ സീനിയർ പിതാവും സോഫി രാസ്മുസ്സെൻ മാതാവും ആയിരുന്നു. 1920ൽ കുടുംബം ഫിലാഡെൽഫിയായിലേയ്ക്ക് താമസം മാറ്റി. 1937ൽ സ്വാത്മൂർ കോളജിൽ നിന്നും തന്റെ ബിരുദം കരസ്ഥമാക്കിയ അൻഫിൻസെൻ, 1939ൽ കാർബണിക രസതന്ത്രത്തിൽ പെൻസില്വാനിയ സർവ്വകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദം നേടി. ആ വർഷം തന്നെ അമേരിക്കൻ-സ്കാൻഡിനേവിയൻ ഫൗണ്ടേഷൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിലെ കാൾസ്ബെർഗ് ലബോറട്ടറിയിൽനിന്നും എൻസൈമുകളുടെ രൂപഘടന അനലൈസ് ചെയ്യാനായി ഒരു ഫെലോഷിപ്പ് നൽകി. 1943ൽ ഹാർവാഡ് മെഡിക്കൽ സ്കൂളിൽ നിന്നും ജൈവരസതന്ത്രത്തിൽ ഗവേഷണബിരുദം നേടി. 1979ൽ അദ്ദേഹം ജൂതമതത്തിൽ ചേരുകയും തന്റെ പുകവലി ഉപേക്ഷിക്കുകയും ചെയ്തു.

അൽഫിൻസെന്റെ ഗവേഷണ പ്രബന്ധങ്ങൾ നാഷനൽ ലൈബ്രറി ഓഫ് മെഡിസിനു സംഭാവനയായി നൽകപ്പെട്ടു.

ഔദ്യോഗികജീവിതം

[തിരുത്തുക]

1950ൽ കോശ ശരീരശാസ്ത്രത്തിന്റെ ലബോറട്ടറിയുടെ മേധാവിയായി. 1954ൽ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫെല്ലോഷിപ്പിനർഹനായി.

തിരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Anfinsen, Christian Boehmer". Who Was Who in America, 1993-1996, vol. 11. New Providence, N.J.: Marquis Who's Who. 1996. p. 7. ISBN 0837902258.
  2. ''The Nobel Prize in Chemistry 1972'' (The Royal Swedish Academy of Sciences). Nobelprize.org. Retrieved on 2012-03-08.
"https://ml.wikipedia.org/w/index.php?title=ക്രിസ്ത്യൻ_ബി._അൻഫിൻസെൻ&oldid=2379171" എന്ന താളിൽനിന്ന് ശേഖരിച്ചത്