Jump to content

ചേറ്റുവ കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേറ്റുവക്കായൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേറ്റുവ കണ്ടൽകാടുകൾ
ചേറ്റുവ കണ്ടൽകാടുകൾ
ചേറ്റുവ കായലിലെ തുരുത്ത്

തൃശൂർ ജില്ലയിലെ ചാവക്കാട് ടൌണിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകലെ ദേശീയ പാത 17-ൽ സ്ഥിതി ചെയ്യുന്ന ഒരു കായൽ ആണ് ചേറ്റുവ കായൽ. ഗുരുവായൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ ദൂരമുണ്ട് ചേറ്റുവ കായലിലേക്ക്. പ്രാചീന കാലത്തെ ഒരു തുറമുഖം കൂടിയായിരുന്നു ചേറ്റുവ.

കേരളത്തിലെ ഏറ്റവും വലിയ കണ്ടൽകാടുകൾ ഉള്ള സ്ഥലമാണ് ചേറ്റുവ കായൽ. കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്. 

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

വില്ല്യം ഫോർട്ട് എന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിൽ ഒന്ന്. ചേറ്റുവ ബംഗ്‌ളാവ്, രാജാ ദ്വീപ്, ചേറ്റുവ ഹാർബർ എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്.

ചേറ്റുവ കായലിലെ ഒരു ഹൌസ്ബോട്ട്
ചേറ്റുവ കായലിലെ ഒരു ഹൌസ്ബോട്ട്

സമ്പദ്വ്യവസ്ഥ

[തിരുത്തുക]
  • മത്സ്യബന്ധനം
  • കയർ നിർമ്മാണം
  • ടൂറിസം
"https://ml.wikipedia.org/w/index.php?title=ചേറ്റുവ_കായൽ&oldid=4095579" എന്ന താളിൽനിന്ന് ശേഖരിച്ചത്