ജേക്കബ് സ്കറിയ
ദൃശ്യരൂപം
ജേക്കബ് സ്കറിയ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 10 1970 – മാർച്ച് 22 1977 | |
മുൻഗാമി | എം.കെ. ദിവാകരൻ |
പിൻഗാമി | കെ.എ. മാത്യു |
മണ്ഡലം | റാന്നി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 2, 1939 |
മരണം | ഫെബ്രുവരി 29, 2016 | (പ്രായം 76)
പങ്കാളി | അച്ചുക്കുട്ടി |
കുട്ടികൾ | 2 മകൻ 2 മകൾ |
മാതാപിതാക്കൾ |
|
As of ഡിസംബർ 15, 2023 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു[1] ജേക്കബ് സ്കറിയ(02 സെപ്റ്റംബർ 1939-28 ഫെബ്രുവരി 2016). റാന്നി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് നാലാം കേരളനിയമസഭയിൽ അംഗമായി[2]. കെ.എസ്. ജേക്കബിന്റേയും ശോശാമ്മയുടേയും മകനായി 1939 സെപ്റ്റംബർ 2ന് ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. പിന്നീട് കേരളകോൺഗ്രസ് (എം)-ൽ പ്രവർത്തിച്ചിരുന്ന ജേക്കബ് സ്കറിയ പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി, റാന്നി സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോർഡംഗം, പത്തനംതിട്ട പ്രോഗ്രസ്സീവ് ലോയേഴ്സ് അസോസിയേഷനംഗം, ക്നാനായ അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[3] | റാന്നി നിയമസഭാമണ്ഡലം | ജേക്കബ് സ്കറിയ | സ്വതന്ത്രൻ (സി.പി.ഐ.എം.) | 16,136 | 577 | സണ്ണി പനവേലി | മുസ്ലീം ലീഗ് | 15,559 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2023-12-15.
- ↑ "https://niyamasabha.nic" (PDF). Retrieved 2023-12-15.
- ↑ "Kerala Assembly Election Results in 1970". Retrieved 2023-12-15.