താന്നിപ്പുഴ
താന്നിപ്പുഴ | |
---|---|
village | |
Country | India |
State | കേരള |
District | എറണാകുളം |
ജനസംഖ്യ (2001) | |
• ആകെ | 15,366 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
താന്നിപ്പുഴ, എറണാകുളം ജില്ലയിലെ കൂവപ്പടി താലൂക്കിൽ ചേലാമറ്റം പഞ്ചായത്തിനു കീഴിൽവരുന്നതും പെരിയാറിൻറെ തീരത്തു സ്ഥിതിചെയ്യുന്നതുമായ ഒരു ചെറിയ ഗ്രാമമാണ്.
കാഞ്ഞൂർ ( 3 കി.മീ. ), കൂവപ്പടി ( 4 കി.മീ.), തുറവൂർ ( 6 കി.മീ.), ശ്രീമൂലനഗരം ( 6 കി.മീ.), അങ്കമാലി ( 6 കി.മീ.) എന്നിവയാണ് ഈ ഗ്രാമത്തിന് ഏറ്റവും സമീപസ്ഥമായ ഗ്രാമങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന താന്നിപ്പുഴ ഗ്രാമത്തെ വലയം ചെയ്ത് കിഴക്കുഭാഗത്ത് കൂവപ്പടി വില്ലേജ്, തെക്കുഭാഗത്ത് വാഴക്കുളം താലൂക്ക്, പടിഞ്ഞാറ് പാറക്കടവ് താലൂക്ക്, തെക്കുഭാഗത്ത് വടവുകോട് താലൂക്ക് എന്നിവ നിലകൊള്ളുന്നു.കാലടി, ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം ആലുവ എന്നിവയാണ് ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകൾ അങ്കമാലി (9 കി.മീ), ചൊവ്വര റെയിൽവേ സ്റ്റേഷൻ എന്നിവയാണ്. ആലുവ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഇവിടെനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഇവിടെനിന്ന് 7 കിലോമീറ്റർ ദൂരമാണുള്ളത്.
അദ്വൈതാചാര്യൻ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, വിനോദസഞ്ചാരകേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം (17 കി.മീ.), അതിരപ്പിള്ളി (20 കി.മീ.), പറമ്പിക്കുളം വന്യമൃഗസങ്കേതം എന്നിവ ഈ ഗ്രാമത്തിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
സെന്റ് ജോസഫ്സ് ചർച്ച്, താന്നിപ്പുഴ