താലീസപത്രാദിവടകം
ഗുളികരൂപത്തിൽ തയ്യാറാക്കുന്ന ഒരു ആയുർവേദ ഔഷധം ആണ് താലീസപത്രാദിവടകം. വാത കഫ പ്രധാനമായ ഗ്രഹണിക്കും ഛർദി, നെഞ്ചുവേദന, പുറം വേദന, ജ്വരം, ശോഥം, അർശസ്, പീനസം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കും താലീസപത്രാദിവടകം നിർദ്ദേശിക്കാറുണ്ട്.
ഉണ്ടാക്കുന്ന രീതി
[തിരുത്തുക]താലീസപത്രം, അത്തിതിപ്പലി, കുരുമുളക് ഇവ 60 ഗ്രാം വീതം; തിപ്പലി, കാട്ടുതിപ്പലിവേര് ഇവ 120 ഗ്രാം വീതം; ചുക്ക് 180 ഗ്രാം, ഏലത്തരി, ഇലവർങം, പച്ചില, നാഗപ്പൂവ്, രാമച്ചം എന്നിവ 15 ഗ്രാം വീതം എടുത്ത് പൊടിച്ച് ചൂർണമാക്കി 20-25 ഗ്രാം ശർക്കര പാവു കാച്ചിയതിൽ ചേർത്ത് ഇളക്കി വടക രൂപത്തിലാക്കിയാണ് പതിവായി സേവിക്കേണ്ടത്.
ഉപയോഗിക്കുന്ന വിധം
[തിരുത്തുക]യൂഷം (പരിപ്പു വേവിച്ച് ഊറ്റിയെടുത്തത്), മാംസരസം, മദ്യം, അരിഷ്ടം, തൈരിൻ വെള്ളം, പൊടിയരിക്കഞ്ഞി വെള്ളം, പാല് എന്നിവയിലേതെങ്കിലും അനുപാനമായി ഉപയോഗിക്കാം. മലബന്ധമുള്ളവർക്ക് ഈ ചേരുവയിൽ ചുക്കിനു പകരം അത്രയും അളവ് കടുക്കാത്തോടു ചേർക്കേണ്ടതാണ്.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താലീസപത്രാദിവടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |