തുനാർ
വികസിപ്പിച്ചത് | Xfce and Benedikt Meurer |
---|---|
Stable release | 4.18.8[1]
/ 24 ഒക്ടോബർ 2023 |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | File manager |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | docs |
ലിനക്സിനും യുണിക്സ് പോലുള്ള മറ്റ് സിസ്റ്റങ്ങൾക്കും ഉള്ള ഒരു ഫയൽ മാനേജരാണ് തുനാർ . ആദ്യകാലങ്ങളിൽ ജിടികെ+ 2 ടൂൾക്കിറ്റ് ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്. പിന്നീട് ജിടികെ+ 3 ടൂൾക്കിറ്റിലേക്ക് പോർട്ട് ചെയ്തു. എക്സ്എഫ്സിഇ 4.4 RC1 പതിപ്പ്- ലും തുടർന്നുള്ള പതിപ്പുകളിലും ഇത് ഉൾപ്പെടുത്താൻ ആരംഭിച്ചു. ബെനഡിക്റ്റ് മ്യൂററർ ആണ് തുനാർ വികസിപ്പിച്ചെടുത്തത്, എക്സ്എഫ്സിഇയുടെ മുൻ ഫയൽമാനേജറായ എക്സ് എഫ്എമ്മിന്റെ മാറ്റി പകരം വയ്ക്കാൻ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഫില്ലർ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് തുനാർ എന്നാക്കി മാറ്റി.[2]
വേഗതയാർന്നതും, വ്യക്തവും, ഉപയോഗിക്കാൻ എളുപ്പവുമുള്ള ഒരു ഫയൽ മാനേജർ സൃഷ്ടിക്കുകയെന്നതായിരുന്നു തുനാർ പ്രൊജക്റ്റിന്റെ ലക്ഷ്യം. നോട്ടിലസ് , കോൺക്വറർ തുടങ്ങിയ മറ്റ് ലിനക്സ് ഫയൽ മാനേജർമാരേക്കാൾ കൂടുതൽ വേഗത്തിൽ തുറക്കാനും റെസ്പോൺസീവ് ആകാനും ഉള്ള തരത്തിലാണ് തുനാർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.[3] ഈ പ്രൊജക്റ്റിന്റെ മറ്റൊരു ലക്ഷ്യം, ഗ്നോം ആക്സസബിലിറ്റി ടൂൾകിറ്റ് ഉപയോഗിച്ച് ആക്സസബിലിറ്റിയുള്ള പ്രോഗ്രാം ഉണ്ടാക്കുക എന്നതാണ്. എക്സ്എഫ്സിഇയുടെ ബാക്കിവിഭാഗങ്ങൾ പോലെ, തുനാർ ഫ്രീഡെസ്ക്ടോപ്പ്.ഓർഗ്ഗ് ൽ പറഞ്ഞിട്ടുള്ള നിലവാരങ്ങൾ അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. തുനാർ വളരെ ലളിതവും ആകർഷണീയമായ ഡിസൈൻ പിൻതുടരുന്നതാണ്. കൂടാതെ അതിന്റെ പ്രവർത്തനം പ്ലഗിന്നുകൾ വഴി വ്യാപിപ്പിക്കാൻ കഴിയും.
നോർസ് മിത്തോളജിയിലെ ഇടിമിന്നലിന്റെ ദൈവത്തിന്റെ പഴയ സാക്സൺ പേരാണ് തുനാർ. ഈ ദൈവം തോറിന്റെ ചുറ്റികയായ എംജോൽനിർ ഉപയോഗിക്കുന്നു. ഇതാണ് ഈ ഫയൽ മാനേജരിന്റെ ഐക്കൺ.
സമ്പർക്കമുഖം
[തിരുത്തുക]പ്രധാന കോഡുകൾ ചെയ്യുന്നതിനുമുൻപ് തുനാറിന്റെ സമ്പർക്കമുഖമാണ് ആദ്യം വികസിപ്പിച്ചെടുത്തത്. പൈത്തൺ ഉപയോഗിച്ച് വളരെഅടിസ്ഥാന പ്രവർത്തനങ്ങൾ ചെയ്യാവുന്ന സോഫ്റ്റ്‍വെയറാണ് ആദ്യം വികസ്പ്പിച്ചെടുത്തത്. പരീക്ഷണ ഉപയോക്താക്കളുടെ നിർദ്ദേശപ്രകാരം പിന്നീട് മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ഫീച്ചറുകളും യുഐ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
എപിഐ
[തിരുത്തുക]മറ്റ് ഡവലപ്പർമാർക്ക് തുനാർ ഒരു എപിഐ നൽകുന്നുണ്ട്:
- "തുനാർ-വിഎഫ്എസ്" എന്നത് ഉന്നത തലത്തിലുള്ള ഫയൽ സിസ്റ്റം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ഒരു ക്രോസ് പ്ലാറ്റ്ഫോം എപിഐ ആണ്. നേറ്റീവ് GVfs നുവേണ്ടി 1.2.0 റിലീസ് മുതൽ ഇതു് നീക്കം ചെയ്തിരിയ്ക്കുന്നു.
- "തുനാർഎക്സ്" എന്നത് തുനാർ ഫയൽ മാനേജറിലേക്ക് തന്നെ വിപുലീകരണങ്ങൾ ചേർക്കാനുള്ള ഒരു ലൈബ്രറി ആണ്.
വിവിധ ഫയൽ തരങ്ങൾക്കായി സന്ദർഭ മെനുവിൽ വിവിധ സ്ക്രിപ്റ്റുകൾ ഉൾപ്പെടുത്താൻ തുനാർ ഫയൽമാനേജരിന് കഴിയും.
References
[തിരുത്തുക]- ↑ "thunar-4.18.8 · Tags · Xfce / thunar · GitLab".
- ↑ Thunar File Manager, April 2015
- ↑ Thunar Memory Usage Archived 2012-04-18 at the Wayback Machine.