തൃശ്ശൂർ മൃഗശാല
Date opened | 1885[1] |
---|---|
സ്ഥാനം | Thrissur, Kerala, India |
നിർദ്ദേശാങ്കം | 10°31′48″N 76°13′22″E / 10.529965°N 76.2227529°E |
Land area | 13.5 ഏക്കർ (5.5 ഹെ)[2] |
വാർഷിക സന്ദർശകർ | 2,000 (Per day) [3] |
Memberships | CZA[4] |
Major exhibits | Wildlife |
വെബ്സൈറ്റ് | www |
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് തൃശൂർ മൃഗശാല. ഇത് തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. വിവിധതരം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും ഈ മൃഗശാലയിൽ വസിക്കുന്നു. തൃശൂർ മൃഗശാലയുടെ അങ്കണത്തിൽ ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവും സ്ഥിതിചെയ്യുന്നു. തൃശൂർ നഗരത്തിൽനിന്നും 2 കിലോമീറ്റർ അകലെയായാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇത് രാവിലെ 10 മണിമുതൽ വൈകുന്നേരം 6.30 വരെ തുറന്നിരിക്കും.
പ്രദർശന വസ്തുക്കൾ
[തിരുത്തുക]മൃഗശാലയിൽ വിവിധതരം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും കൂടാതെ ഒരു സസ്യ പൂന്തോട്ടവും കലാകാഴ്ചബംഗ്ലാവും ഉണ്ട്. ഒരു പ്രകൃതിചരിത്രകാഴ്ചബംഗ്ലാവ് ഇതിന്റെ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. ശക്തൻതമ്പുരാൻ ഉപയോഗിച്ചിരുന്ന ബോട്ടുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
മൃഗങ്ങൾ
[തിരുത്തുക]കടുവകൾ, സിംഹങ്ങൾ, മാനുകൾ, ഹിപ്പോപൊട്ടാമസുകൾ, വിവിധതരം പാമ്പുകൾ, ഫ്ലെമിംഗോകൾ, മുതലകൾ എന്നിവയാണ് മൃഗശാലയിലെ പ്രധാന അന്തേവാസികൾ. പാമ്പുകളെ വളർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കെട്ടിടങ്ങളും മൃഗശാലയിലുണ്ട്.
ഭാവി
[തിരുത്തുക]പുത്തൂരിൽ പുതിയ മൃഗശാലയുടെ പണി നടന്നുവരുന്നു. ഇവിടെയുള്ള മൃഗശാലയ്ക്ക് 306 ഏക്കർ വിസ്തൃതിയുണ്ട്. പുതിയ മൃഗശാല പീച്ചി ഡാമിന് വളരെ അടുത്തായാണ് നിർമ്മിക്കുന്നത്. നിർമ്മാണശേഷം നിലവിലുള്ള മൃഗശാല അവിടേക്ക് മാറ്റിസ്ഥാപിക്കും.
ചിത്രശാല
[തിരുത്തുക]-
പ്രകൃതിചരിത്രകാഴ്ചബംഗ്ലാവ്
-
യുദ്ധസ്മാരകം
-
Murals
-
സിംഹം
-
ബംഗാൾ കടുവ
-
പിങ്ക് പെലിക്കൻ
-
ചെറിയ നീർക്കാക്ക
-
മുള്ളൻപന്നി
-
ഇന്ത്യൻ മയിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;kuchbhi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;thrissurkerala
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Thrissur zoo buys emus to pull in crowds". Times of India. Retrieved 2012-02-05.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;cza_list
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.