തെക്കൻ കുറ്റൂർ
Thekkan Kuttur | |
---|---|
Village | |
Country | India |
State | Kerala |
District | Malappuram |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 676 102 |
Telephone code | 572 |
വാഹന റെജിസ്ട്രേഷൻ | KL-10/KL-55 |
Nearest city | Tirur |
Lok Sabha constituency | Tirur |
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂർ താലൂക്കിലുള്ള ഒരു ഗ്രാമമാണ് തെക്കൻ കുറ്റൂർ (Thekkan Kuttur).തിരൂർ ബ്ലോക്കിന്റേയും തലക്കാട് ഗ്രാമപഞ്ചായത്തിന്റേയും കീഴിലാണ് ഈ ഗ്രാമം.
ജനസംഖ്യാക്കണക്കുകൾ
[തിരുത്തുക]നാലായിരത്തോളം ആളുകൾ താമസിക്കുന്ന ഇവിടം ഒരു കാർഷികഗ്രാമമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഇവിടെ എ.എം.എൽ.പി സ്കൂൾ ജി.എൽ. പി. എസ്., ദേവീ സഹായം എൽ.പി എന്നീ മൂന്ന് ലോവർ പ്രൈമറി സ്കൂളുകളും മതപഠനസ്ഥാപനങ്ങളും ഉണ്ട്.
ഗതാഗതം
[തിരുത്തുക]ഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് തിരൂർ പട്ടണം മുഖേനയാണ്. തിരൂരിൽ നിന്നും വടക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.66 ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. തിരൂരിൽ നിന്നും തെക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.966 പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളവും റെയിൽവേസ്റ്റേഷൻ തിരൂർ റെയിൽവേസ്റ്റേഷനുമാണ്.