തോട്ടുവ
ദൃശ്യരൂപം
തോട്ടുവ | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Ernakulam |
Talukas | Kunnathunadu |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683544 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-40 |
Vidhan Sabha constituency | പെരുമ്പാവൂർ |
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെയും കീഴിൽ വരുന്ന ഒരു പ്രദേശമാണ് തോട്ടുവ. കൂവപ്പടിക്കും കോടനാടിനും ഇടയിൽ സ്ഥിതിചെയ്യുന്ന തോട്ടുവയുടെ ഏറ്റവുമടുത്തുള്ള പട്ടണം, പെരുമ്പാവൂരാണ്. പെരിയാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ എതിർവശത്താണ് പ്രസിദ്ധമായ മലയാറ്റൂർ പള്ളി സ്ഥിതിചെയ്യുന്നത്. തോട്ടുവ എന്ന പേരിനെ അന്വർത്ഥമാക്കും വിധത്തിൽ ഇതുവഴി ചെറിയ ഒരു തോടും കടന്നുപോകുന്നുണ്ട്. ഗ്രാമത്തിന്റെ കിഴക്കുഭാഗത്തുവച്ച് ഈ തോട് പെരിയാറിൽ ചേരുന്നതിനാലാണ് ഗ്രാമത്തിന് ഈ പേരുവന്നത്. രോഗശാന്തിക്കായി ഭക്തന്മാർ ധാരാളം സന്ദർശിക്കുന്ന ഇവിടത്തെ തോട്ടുവാ ധന്വന്തരിക്ഷേത്രം പ്രസിദ്ധമാണ്.
സ്ഥാനം
[തിരുത്തുക]
|
ആരാധനാലയങ്ങൾ
[തിരുത്തുക]- തോട്ടുവാ ധന്വന്തരിക്ഷേത്രം: ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി പ്രധാനപ്രതിഷ്ഠയായി വരുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തോട്ടുവാ ധന്വന്തരിക്ഷേത്രം. തോട്ടുവാ ഗ്രാമത്തിന്റെ ഒത്തനടുക്ക്, പെരിയാറിന്റെയും തോട്ടുവാ തോടിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ധന്വന്തരിയെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്ന് വിശ്വസിച്ചുവരുന്നു. ആറടിയിലധികം ഉയരം വരുന്ന ഇവിടത്തെ ധന്വന്തരിവിഗ്രഹം, കേരളത്തിലെ ഏറ്റവും വലിയ ധന്വന്തരിവിഗ്രഹമാണ്. അത്യപൂർവമായ ആദിധന്വന്തരി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ, കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ധന്വന്തരിഭഗവാന് ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന തോട്ടുവ തോട്ടിലെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, ഈ തോട്ടിൽ കുളിച്ച് ഭജനമിരിയ്ക്കുന്നത് അതിവിശേഷമാണ്. വൃശ്ചികമാസത്തിൽ തിരുവോണം നാളിൽ ആറാട്ടോടെ നടത്തപ്പെടുന്ന ആറുദിവസത്തെ ഉത്സവം, അതേ മാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസം നടത്തപ്പെടുന്ന തോട്ടുവ ഏകാദശി, ധനുമാസം ഒന്ന് മുതൽ പതിനൊന്ന് വരെ നടത്തപ്പെടുന്ന ദശാവതാരം ചന്ദനച്ചാർത്ത് മഹോത്സവം, തുലാമാസത്തിലെ കറുത്തപക്ഷത്തിലെ ത്രയോദശി ദിവസം നടത്തപ്പെടുന്ന ധന്വന്തരി ജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ മാസവും തിരുവോണം നാളിൽ പ്രസാദ ഊട്ടും നടത്തപ്പെടുന്നു. കൊരമ്പൂർ മന എന്ന ബ്രാഹ്മണകുടുംബത്തിന്റെ കീഴിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
- സെന്റ് ജോസഫ് ദേവാലയം
അവലംബം
[തിരുത്തുക]1.http://www.naturemagics.com/kerala-temples/thottuva-dhanwanthiri-temple.shtm