Jump to content

ദശമൂലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടിനെയാണ് ദശമൂലം എന്നു പറയുന്നത്. ഈ ചെടികളുടെ വേരുകൾ പ്രധാനമായും ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ[ചെറുവൂള] എന്നിവ ഉൾപ്പെടുന്നു.

ഇതിൽ ആദ്യത്തെ അഞ്ച` മരങ്ങളെ "മഹാപഞ്ചമൂലം" എന്നും അവസാനത്തെ അഞ്ച`ലഘു സസ്യങ്ങളെ "ഹ്രസ്വപഞ്ചമൂലം" എന്നും പറയുന്നു. ഇത് ദശമൂലവൃഷാദി കഷായം, ദശമൂലകടുത്രയ കഷായം, ദശമൂലബലാമൂലാദി കഷായം, ദശമൂല്ല്യാദി കഷായം, ദശമൂലവിശ്വാദി കഷായം, ദശമൂല പഞ്ചകോലാദി കഷായം, ദശമൂലാദി ലേഹ്യം തുടങ്ങിയ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഞെരിഞ്ഞിലിനു പകരം പലപ്പോഴും ആവണക്കിൻവേരാണ് ഉപയോഗിക്കാറുള്ളത്.

ശരീരവേദന, നീര്, വാതവികാരം തുടങ്ങിയവയെ ദശമൂലം ശമിപ്പിക്കുന്നു. ഹൃദയത്തിന്റെയും വൃഷണത്തിന്റെയും കാര്യക്ഷമതയെ വർദ്ധിപ്പിക്കുന്നു. ദശമൂലം വാതവ്യാധിഹരൗഷധമായും കണക്കാക്കപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദശമൂലം&oldid=3939757" എന്ന താളിൽനിന്ന് ശേഖരിച്ചത്