നിരഞ്ജൻ ജ്യോതി
Niranjan Jyoti | |
---|---|
Minister of State for Rural Development | |
പദവിയിൽ | |
ഓഫീസിൽ 30 May 2019 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Ram Kripal Yadav |
Minister of State for Consumer Affairs, Food and Public Distribution | |
പദവിയിൽ | |
ഓഫീസിൽ 8 July 2021 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Dada Saheb Danve Patil |
Minister of State for Food Processing Industries | |
ഓഫീസിൽ 8 November 2014 – 30 May 2019 | |
പ്രധാനമന്ത്രി | Narendra Modi |
പിൻഗാമി | Rameswar Teli |
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Rakesh Sachan |
മണ്ഡലം | Fatehpur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] Patewra, Hamirpur, Uttar Pradesh | 1 മാർച്ച് 1967
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
വസതിs | Gausganj Moosanagar, Kanpur Dehat, Uttar Pradesh |
തൊഴിൽ | Kathavahchak (Religious storyteller) |
ഉറവിടം: [1] |
രണ്ടാം മോദി മന്ത്രിസഭയിലെ ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ - പൊതുവിതരണ വകുപ്പ്, ഗ്രാമവികസന വകുപ്പ് എന്നിവയുടെ സഹമന്ത്രിയാണ്സാധ്വി നിരഞ്ജൻ ജ്യോതി എന്ന് അറിയപ്പെടുന്ന നിരഞ്ജൻ ജ്യോതി (Niranjan Jyoti, ഹിന്ദി:निरंजन ज्योति ജനനം 1967 മാർച്ച് 1).ഭാരതീയ ജനതാ പാർട്ടി അംഗമായ അവർ ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോകസഭ അംഗമാണ്. 2014 നവംബർ മുതൽ ഒന്നാം മോദി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.[2] കഥാ വാചക് (ധർമ്മപ്രഭാഷണം നടത്തുക) ആയിരുന്ന അവർ യു.പിയിലെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വിശ്വ ഹിന്ദു പരിഷത്ത് സെന്റ്രൽ സെക്രട്ടറി, ബി ജെ പി വൈസ് സ്റ്റേറ്റ് സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[2]
ആദ്യകാല ജീവിതം
[തിരുത്തുക]1967 മാർച്ച് 1-ആം തീയ്യതി ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലെ പതേവര(पतेवरा) എന്ന ഗ്രാമത്തിലാണ് നിരഞ്ജൻ ജ്യോതി ജനിച്ചത്. പിതാവിന്റെ പേർ അച്യുതാനന്ദ് എന്നും മാതാവിന്റെ പേർ ശിവ് കാളി ദേവി എന്നും ആയിരുന്നു.[3] നിഷാദ സമുദായത്തിലെ അംഗമാണ് അവർ[2]
രാഷ്ട്രീയ രംഗം
[തിരുത്തുക]2012 മുതൽ 2014 വരെ ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് അസ്സബ്ലിയിൽ എം.എൽ.എ ആയിരുന്നു, ഈ കാലയളവിൽ 2012 മുതൽ 2013 വരെ വനിതാ ശിശു ക്ഷേമ കമ്മറ്റി അംഗമായും 2013 മുതൽ 2014 വരെ എസ്റ്റിമേറ്റ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 മേയ് മാസത്തിൽ പതിനാറാം ലോകസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായിരുന്ന അഫ്സൽ സിദ്ദിക്കിയെ ഒരു ലക്ഷത്തി എൺപത്തിയേഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിരഞ്ജൻ ജ്യോതി പരാജയപ്പെടുത്തിയത്. [4] സെപ്റ്റംബർ 1 മുതൽ 2014 നവംബർ 9 വരെ സാമൂഹ്യനീതി ശാക്തികരണ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗമായും (Standing Committee on Social Justice and Empowerment) ജല ശക്തി വകുപ്പിന്റെ കൺസൽട്ടേറ്റീവ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു. 2014 നവംബർ 9 മുതൽ 2019 മേയ് 25 വരെ കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രിയായിരുന്നു. 2019 മേയ് മാസത്തിൽ രണ്ടാമതും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബഹുജൻ സമാജ് പാർട്ടി-സമാജ്‍വാദി പാർട്ടി സഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന സുഖ്ദേവ് വർമയ്ക്കെതിരെ മൽസരിച്ച് അഞ്ച് ലക്ഷത്തി അറുപത്തിയാറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്[5] 2019 മേയ് 30 മുതൽ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് സഹമന്ത്രിയായും കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചു വരുന്നു[6]
വിവാദങ്ങൾ
[തിരുത്തുക]2014 ഡിസംബറിൽ, ഡൽഹി ഭരിക്കാൻ രാമസന്തതികൾ വേണോ അതോ ജാരസന്തതികൾ വേണോ[7] എന്ന വിവാദ പ്രസംഗത്തെ തുടർന്ന് നിരഞ്ജൻ ജ്യോതി ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കേണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി വിലക്കിയിരുന്നു. [8] ഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്നുമുള്ള സാധ്വി നിരഞ്ജൻ ജ്യോതി പ്രസംഗം വിവാദമായതിനേത്തുടർന്ന് അവർ ലോകസഭയിൽ മാപ്പ് പറഞ്ഞിരുന്നു,[9] ഈ പ്രസംഗം അനുചിതമാണെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ "Niranjan Jyoti, Sadhvi" (PDF). Uttar Pradesh Legislative Assembly (in ഹിന്ദി). Archived from the original (PDF) on 2015-11-24. Retrieved 24 November 2015.
- ↑ 2.0 2.1 2.2 "From storyteller to minister; Sadhvi Niranjan Jyoti". The Indian Express. 12 November 2015. Retrieved 24 November 2015.
- ↑ "Jyoti,Sadhvi Niranjan". Lok Sabha. Archived from the original on 2015-11-25. Retrieved 24 November 2015.
- ↑ https://www.dnaindia.com/india/report-fatehpur-lok-sabha-election-result-2019-up-bjp-s-niranjan-jyoti-wins-against-bsp-s-sukhdev-verma-retains-seat-2752116
- ↑ https://www.news18.com/news/politics/fatehpur-mp-niranjan-jyoti-retained-in-pm-modis-council-of-ministers-2165887.html
- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4622
- ↑ https://www.deshabhimani.com/editorial/latest-news/422893
- ↑ https://archives.mathrubhumi.com/online/malayalam/news/story/3291848/2014-12-05/india[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-30. Retrieved 2021-09-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-30. Retrieved 2021-09-30.