നയ്റോബി
നയ്റോബി, കെനിയ | ||
---|---|---|
Country | Kenya | |
Province | Nairobi Province | |
HQ | City Hall | |
Founded | 1899 | |
Constituencies of Nairobi | ||
സർക്കാർ | ||
• Mayor | Geoffrey Majiwa | |
വിസ്തീർണ്ണം | ||
• City | 684 ച.കി.മീ. (264 ച മൈ) | |
ഉയരം | 1,660 മീ (5,450 അടി) | |
ജനസംഖ്യ (2007) | ||
• City | 29,40,911 | |
• ജനസാന്ദ്രത | 4,230/ച.കി.മീ. (11,000/ച മൈ) | |
• നഗരപ്രദേശം | 3 million | |
• മെട്രോപ്രദേശം | 4 million | |
സമയമേഖല | UTC+3 (EAT) | |
വെബ്സൈറ്റ് | http://www.nairobicity.org/ |
കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്. [1]
1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി മൊസാംബയിൽ നിന്ന് നയ്റോബിക്ക് ലഭിച്ചു.[2] നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.[3]
കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു.[4] ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.
ആഫ്രിക്കയിലെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.[5] പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.
ദ ഇൻഡിപെന്റന്റ് ദിനപത്രം പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.
അവലംബങ്ങൾ
[തിരുത്തുക]- ↑ Pulse Africa. "Not to be Missed: Nairobi 'Green City in the Sun'". pulseafrica.com. Archived from the original (html) on 2007-04-28. Retrieved 2007-06-14.
- ↑ Tomson Holidays. "Holidays in Nairobi" (html). thompson.co.uk. Retrieved 2007-06-14.
- ↑ AlNinga. "Attractions of Nairobi". alninga.com. Archived from the original (html) on 2007-09-30. Retrieved 2007-06-14.
- ↑ "Central Bureau of Statistics". www.cbs.go.ke. Archived from the original on 2006-11-29. Retrieved ജനുവരി 13, 2007.
- ↑ Bauk. "Håvar Bauck's city guide to Nairobi" (html). bauck.com. Retrieved 2007-06-17.