Jump to content

നെല്ലിക്കുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റ‍ത്തുളള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗം തടി അധിഷ്ടിതമായ വ്യവസായമാണ്. ഏകദേശം 400 ഓളം ഗൃഹോപകരണ വില്പ്പനശാലകൾ ഇവിടെയുണ്ട്[അവലംബം ആവശ്യമാണ്]. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ധാരാളം ആവശ്യക്കാർ ഇവിടെയെത്തുന്നുണ്ട്. 5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു, ചോള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂർ ഈ പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ "മൂന്നാർ" ഇവിടെ നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ (AM Road) ഇതു വഴി കടന്നു പോകുന്നു.

നെല്ലിക്കുഴിയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • പഞ്ചായത്ത് യു.പി. സ്കൂൾ, നെല്ലിക്കുഴി,
  • ഇളമ്പ്ര എൽ. പി. സ്കൂൾ. ഇളമ്പ്ര
  • ഗവ. യു. പി. സ്കൂൾ, കുറ്റിലഞ്ഞി,
  • മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുവട്ടൂർ,
  • ദേവസ്വം ബോർഡ് ഹൈസ്കൂൾ, തൃക്കാരിയൂർ
  • ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, നെല്ലിക്കുഴി,
  • മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി,
  • മാർ ബസേലിയോസ് നഴ്സിങ് കോളേജ്, നെല്ലിക്കുഴി,
  • നങേലിൽ ആയൂർവേദ മെഡിക്കൽ കോളേജ്, നങേലിപ്പടി, നെല്ലിക്കുഴി,
  • ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി.
  • ഇന്ദിരാഗാന്ധി വനിതാ എഞ്ചിനീയറിംഗ് കോളേജ്, നെല്ലിക്കുഴി.
  • ഇന്ദിരാഗാന്ധി പാരാമെഡിക്കൽ കോളേജ്,
  • എൻ.ഇ.സി.റ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെറുവട്ടൂർ
  • എം.ഇ.എസ്.പബ്ലിക് സ്കൂൾ, തങ്കളം
  • അൽ-അംമൽ പബ്ലിക് സ്കൂൾ, നെല്ലിക്കുഴി
  • മാർത്തോമാ എൽ.പി സ്കൂൾ, പാനിപ്ര
  • ധർമ്മഗിരി നഴ്സിംഗ് കോളേജ്, നെല്ലിക്കുഴി

നെല്ലിക്കുഴിയിലെ പ്രധാന ചികിത്സാ സൗകര്യങ്ങൾ

[തിരുത്തുക]
  • NIMS ഹോസ്പിറ്റൽ
  • പീസ് വാലി
  • നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, നങ്ങേലിപ്പടി, നെല്ലിക്കുഴി
  • ഇന്ദിരാഗാന്ധി ഡന്റൽ കോളേജ്, നെല്ലിക്കുഴി
  • മാർ ബസേലിയോസ് ഡന്റൽ കോളേജ്, നെല്ലിക്കുഴി
  • ഗവ. PHC ചെറുവട്ടൂർ,
  • ഗവ.ഹോമിയോ ചിറപ്പടി, നെല്ലിക്കുഴി
  • ഗവ. ആയുർവേദ ആശുപത്രി, ചെറുവട്ടൂർ
  • സഞ്ജീവിനി ഹോമിയോ ക്ലിനിക്, നെല്ലിക്കുഴി
  • റിലീഫ് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
  • കാനാട്ട് ഹോമിയോ ക്ലിനിക്, ചെറുവട്ടൂർ
  • തണൽ പാലിയേറ്റീവ് കെയർ ക്ലിനിക്,നെല്ലിക്കുഴി



"https://ml.wikipedia.org/w/index.php?title=നെല്ലിക്കുഴി&oldid=4095291" എന്ന താളിൽനിന്ന് ശേഖരിച്ചത്