Jump to content

പന്തലിങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് പന്തലിങ്ങൽ. വണ്ടൂർ പഞ്ചായത്തിൻറെയും മമ്പാട് പഞ്ചായത്തിൻറെയും ഏകദേശ മധ്യത്തിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേപ്പാടം, കൊട്ടാല, കൊന്നഞ്ചേരി എന്നിവയാണ് സമീപ ഗ്രാമങ്ങൾ. കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗമെങ്കിലും ഗൾഫ്‌, ഗവർമെൻറ് ഉദ്യോഗം എന്നിവയാണ് നാട്ടുകാരുടെ വരുമാനമാർഗം.

ജനങ്ങൾ

[തിരുത്തുക]

മുസ്ലിം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഹിന്ദു വിഭാഗക്കാരും കുറവല്ല. താഴ്ന്ന ജാതിയിൽ പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും. മുസ്ലിംകളിൽ തന്നെ മുജാഹിദ്, ജമാഅത്, സുന്നി എന്നീ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. മത സാഹോദര്യത്തിൻറെ ഉത്തമ മാതൃക ഇവിടെ ദർശിക്കാം. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് ഈ ദേശക്കാർ. മുസ്ലിം ലീഗ്, കോൺഗ്രസ്സ്, എൽ.ഡി.എഫ്., ബി.ജെ.പി. തുടങ്ങി എല്ലാ പാർട്ടികൾക്കും ഇവിടെ സാന്നിദ്ധ്യമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  1. ഐ.എച്ച്.എസ്. പന്തലിങ്ങൽ[1]
  2. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രം[2]
  3. മൂന്നു മദ്രസകൾ
  4. മുജാഹിദീൻ അറബിക് കോളേജ്
  5. ഇസ്ലാഹിയ ഹൈ സ്കൂൾ
  6. ജി.എം.എൽ.പി. സ്കൂൾ
  7. അംഗൻ വാടി

അവലംബം

[തിരുത്തുക]
  1. "ഐ.എച്ച്.എസ്. പന്തലിങ്ങൽ". ഐ.ടി.@സ്കൂൾ. Retrieved 30 ഏപ്രിൽ 2013.
  2. "മമ്പാട് ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 30 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പന്തലിങ്ങൽ&oldid=4085849" എന്ന താളിൽനിന്ന് ശേഖരിച്ചത്