പാലേരി (ഗ്രാമം)
ദൃശ്യരൂപം
പാലേരി | |
---|---|
ഗ്രാമം | |
Coordinates: 11°35′5″N 75°45′10″E / 11.58472°N 75.75278°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് ചങ്ങരോത്ത് |
(2001) | |
• ആകെ | 14,566 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673508 |
വാഹന റെജിസ്ട്രേഷൻ | KL-77 |
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പലേരി[1].
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസസ് പ്രകാരം പാലേരി ഗ്രാമത്തിൽ 14566 ജനങ്ങൾ നിവസിക്കുന്നു. ഇതിൽ 7141 പുരുഷന്മാരും 7425 സ്ത്രീകളും ആണ്.
യാത്ര
[തിരുത്തുക]കൊയിലാണ്ടി നഗരത്തിലെത്തിയാണ് പാലേരിയിലേക്ക് മറ്റ് ദേശങ്ങളിൽ നിന്നും എത്താൻ കഴിയുക. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളാണ് അടുത്തുള്ളവ. കൊയിലാണ്ടി ആണ് സമീപത്തെ തീവണ്ടി നിലയം.
സംസ്കാരം
[തിരുത്തുക]പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ഈ നാടിന്റെ കഥ പറയുന്ന ഒരു ചലച്ചിത്രം ആണ്. ടി പി രാജീവൻ എഴുതിയ ഈ പേരിൽ ഉള്ള നോവൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ ദേശത്തെ വളർച്ച പറയുന്നു. 2009ൽ ഇത് ചലച്ചിത്രം ആക്കി മാറ്റി.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
[തിരുത്തുക]- വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ
- ജി.എൽ.പി സ്കൂൾ
- എം.എൽ.പി. സ്കൂൾ
- ദാറുസ്സലാം മസ്ജിദ്
- അൽ മദ്റസത്തുൽ ഇസ്ലാമിയ
- മസ്ജിദ് നൂർ
- പാലേരി പുത്തൻ പള്ളി മസ്ജിദ്
- ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക്
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.