പുല്പള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പുല്പള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°48′2″N 76°8′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | അത്തികുനി, മീനംകൊല്ലി, വീട്ടിമൂല, ആനപ്പാറ, ആടിക്കൊല്ലി, ആച്ചനഹള്ളി, പാലമൂല, താന്നിത്തെരുവ്, കേളക്കവല, കാപ്പിസെറ്റ്, ആശ്രമകൊല്ലി, മൂഴിമല, മരകാവ്, എരിയപ്പള്ളി, കോളറാട്ടുകുന്ന്, കുറുവ, ആലൂർകുന്ന്, പാക്കം, ചേകാടി, കല്ലുവയൽ |
ജനസംഖ്യ | |
ജനസംഖ്യ | 30,035 (2001) |
പുരുഷന്മാർ | • 15,912 (2001) |
സ്ത്രീകൾ | • 14,123 (2001) |
സാക്ഷരത നിരക്ക് | 83.55 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221935 |
LSG | • G120204 |
SEC | • G12024 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് പുല്പള്ളി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 77.7 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ : വടക്ക് മുള്ളൻകൊല്ലി പഞ്ചായത്ത്, തെക്ക്: പൂതാടി പഞ്ചായത്ത്, പടിഞ്ഞാറ് കബനിപുഴ (തിരുനെല്ലി), പനമരം പഞ്ചായത്തുകൾ), കിഴക്ക് കന്നാരംപുഴ (കർണ്ണാടക ഫോറസ്റ്റ്) എന്നിവയാണ്. ധീര ദേശാഭിമാനിയായ കേരളവർമ വീര പഴശ്ശിരാജ ബ്രിട്ടീഷുകാരോടേറ്റുമുട്ടി വീരമരണം വരിച്ച മാവിലാംതോട് എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലം ഈ പഞ്ചായത്തിലാണ്. 2001ലെ സെൻസസ് പ്രകാരം പുല്പള്ളി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 30035 ഉം സാക്ഷരത 83.55% ഉം ആണ്.
അവലംബം
[തിരുത്തുക]Pulpally എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001