Jump to content

പുല്ലാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൻറെ വടക്കേ അറ്റത്ത് 4 ,5  വാർഡുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് 'പുല്ലാര'. മേൽമുറി, ചെമ്പ്രമേൽ തുടങ്ങിയവ പുല്ലാരയിൽ പെട്ട സ്ഥലങ്ങളാണ്.പടിഞ്ഞാർ മൂച്ചിക്കൽ പ്രദേശവും വടക്ക് തടപ്പറമ്പും കിഴക്ക് വീമ്പൂരും തെക്ക് മുതിരിപ്പറമ്പും അതിർത്തികൾ പങ്കിടുന്നു . വളരെ പുരാതന കാലത്ത് തന്നെ ഒരു വിഭാഗം ജനങ്ങൾ ഇവിടെ ജീവിച്ച് പോന്നിരുന്നു .കൃഷിയും കൂലിപണിയുമായിരുന്നു മുഖ്യ വരുമാനമാർഗം.

സൗകര്യങ്ങൾ

[തിരുത്തുക]

രണ്ട് ജുമാമസ്ജിദും, ഒരു നമസ്കാര പള്ളിയും, രണ്ട് ക്ഷേത്രങ്ങളും ,മൂന്ന്  മദ്രസയും, ഒരു എൽ.പി. സ്കൂളും ,ഇംഗ്ലീഷ്‌മീഡിയം സ്കൂളും, രണ്ട് അംഗൻ വാടിയും   ഈ പ്രദേശത്തുണ്ട്. പൂക്കോട്ടൂർ വില്ലജ് ഓഫീസ്, വള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക് എന്നിവ പുല്ലാരയിലാണ്. ഏകദേശം 1200 വീടുകളും 5000 ത്തോളം ആളുകളും താമസിക്കുന്നുണ്ട്.

കോഴിക്കോട്- മഞ്ചേരി സ്റ്റേറ്റ് ഹൈവേ 28  കടന്നു പോകുന്നത് പുല്ലാരയിൽ കൂടിയാണ് . ജുമാമസ്ജിദ് : പുല്ലാര ജുമാ മസ്ജിദ് , മേൽമുറി ജുമാ മസ്ജിദ് നമസ്ക്കാരപ്പള്ളി :മേൽമുറി ഇടിവെട്ടിക്കല്ലിങ്ങൾ പള്ളി ക്ഷേത്രം :ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം,ശിവക്ഷേത്രം സ്കൂൾ :ALPS പെരുങ്കുളം, PSMIC പുല്ലാര മദ്രസ : ദാത്തുൽ ഇസ്‌ലാം പുല്ലാര, ലിവാഉൽ ഇസ്‌ലാം മേൽമുറി,ലിവാഉൽ ഇസ്‌ലാം സെക്കണ്ടറി മേൽമുറി ബസ്സ്സ്റ്റാൻഡ്  : മഞ്ചേരി(7Km) ,കൊണ്ടോട്ടി(13 Km), മലപ്പുറം (12 Km) റയിൽവേ സ്റ്റേഷൻ : തീരൂർ(38 Km), കോഴിക്കോട്(39Km) അങ്ങാടിപ്പുറം (34 Km) വിമാനത്താവളം : കരിപ്പൂർ (17 Km), നെടുമ്പാശ്ശേരി (145 Km) പെട്രോൾ ബങ്ക്: വള്ളുവമ്പ്രം (2.5 Km) ആശുപത്രി : മഞ്ചേരി മെഡിക്കൽ കോളേജ്( 7 km) ബാങ്ക് : വള്ളുവമ്പ്രം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പുല്ലാര ATM : വള്ളുവമ്പ്രം (canara,sbi) പോസ്റ്റോഫീസ്: വള്ളുവമ്പ്രം (673642) ടെലിഫോൺ കോഡ് :0091483277....

"https://ml.wikipedia.org/w/index.php?title=പുല്ലാര&oldid=3314657" എന്ന താളിൽനിന്ന് ശേഖരിച്ചത്