പ്രാക്കുളം
പ്രാക്കുളം | |
---|---|
ഗ്രാമം | |
Coordinates: 8°56′21″N 76°34′56″E / 8.9391°N 76.5821°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
ഭാഷകൾ | |
• ഔദ്യോഗിക | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL-02 |
കേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്രാക്കുളം.[1] കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിലവിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.[2] കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽനിന്നും 12 കിലോമീറ്റർ അകലെയും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 19 - ാം നൂറ്റാണ്ടിൽ ചരക്കുനീക്കത്തിനും ഇറക്കുമതി ചെയ്യുന്നതിനുമായി പ്രാക്കുളം കേന്ദ്രീകരിച്ച് കടവുകൾ ഉണ്ടായിരുന്നു. [3]ദേശീയപാത 47 - നെ കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന പാതയായ കൊല്ലം ബൈപാസ്, പ്രാക്കുളത്തിലൂടെ കടന്നു പോകുന്നുണ്ട്. [4]
സാമ്പ്രാണിക്കോടി
[തിരുത്തുക]പ്രാക്കുളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിലാണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്. [5] സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ വിനോദ സഞ്ചാര സർക്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. [6] പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് ചെറുകപ്പലായ 'ചമ്പ്രാണി' അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ പേരു കിട്ടിയതെന്നു കരുതുന്നു. [7]
പ്രശസ്തരായ വ്യക്തികൾ
[തിരുത്തുക]വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എൻ.എസ്.എസ്. ഹയർസെക്കണ്ടറി സ്കൂൾ, പ്രാക്കുളം
- ഗവ എൽ.പി.എസ്. പ്രാക്കുളം
- പഞ്ചായത്ത് എൽ.പി.എസ്. പ്രാക്കുളം
അവലംബം
[തിരുത്തുക]- ↑ https://www.keralatourism.org/routes-locations/prakkulam/id/14407
- ↑ http://www.indiamapia.com/Kollam/Prakkulam.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-03. Retrieved 2018-12-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-26. Retrieved 2018-12-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-09. Retrieved 2018-12-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2018-12-22.
- ↑ കൊല്ലം, ചരിത്രത്തിലെ നാഴികക്കല്ലുകൾ