ഫലകം:സമകാലികം/മാർച്ച് 2010
ദൃശ്യരൂപം
- മാർച്ച് 28 - റഷ്യൻ തലസ്ഥാനമായ മോസ്കോവിലെ രണ്ടു പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 36 പേരെങ്കിലും മരിച്ചു.
- മാർച്ച് 23 - കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിലേക്ക് ബസ്സ് മറിഞ്ഞ് പതിനൊന്നു പേർ മരിച്ചു.
- മാർച്ച് 21 - ഐ.പി.എൽ. ലേലത്തിൽ പൂനെ, കൊച്ചി എന്നീ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ വിജയിച്ചു.
- മാർച്ച് 20 - നേപ്പാൾ മുൻ പ്രധാനമന്ത്രിയായിരുന്ന ഗിരിജ പ്രസാദ് കൊയ്രാള അന്തരിച്ചു
- മാർച്ച് 17 - കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജെ. ചെലമേശ്വർ സ്ഥാനമേറ്റു.
- മാർച്ച് 13 - 2010-ലെ ഹോക്കി ലോകകപ്പ് മത്സരങ്ങളുടെ ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
- മാർച്ച് 12 - 2010-ലെ ഐ.പി.എൽ. മത്സരങ്ങൾ ആരംഭിച്ചു.
- മാർച്ച് 9 - വനിതാ സംവരണ ബിൽ രാജ്യസഭ ഒന്നിനെതിരെ 186 വോട്ടുകൾക്ക് പാസാക്കി.
![]() |
- മാർച്ച് 7 - എൺപത്തി രണ്ടാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ ദ ഹേർട്ട് ലോക്കർ നേടി. മികച്ച സംവിധായകയായി കാതറീൻ ബിഗലോ തെരഞ്ഞെടുക്കപ്പെട്ടു.
- മാർച്ച് 3 - ഹൈദരാബാദിൽ പ്രദർശനപ്പറക്കലിനിടെ ഭാരതീയ നാവികസേനയുടെ വിമാനം തകർന്ന് മൂന്നുപേർ കൊല്ലപ്പെട്ടു.
- മാർച്ച് 1 - ലാർജ് ഹാഡ്രോൺ കൊളൈഡർ കണികാ പരീക്ഷണം പുനരാരംഭിച്ചു.