ഫ്രം റഷ്യ, വിത്ത് ലൗ (സിനിമ)
From Russia with Love | |
---|---|
സംവിധാനം | ടെറൻസ് യങ്ങ് |
നിർമ്മാണം | Harry Saltzman Albert R. Broccolii |
തിരക്കഥ | Richard Maibaum |
Adaptation by | |
അഭിനേതാക്കൾ | Sean Connery |
സംഗീതം | John Barry (score) Lionel Bart (theme song) Monty Norman ("Bond Theme") |
ഛായാഗ്രഹണം | Ted Moore |
ചിത്രസംയോജനം | Peter R. Hunt |
സ്റ്റുഡിയോ | Eon Productions |
വിതരണം | United Artists |
റിലീസിങ് തീയതി |
|
രാജ്യം | United Kingdom United States |
ഭാഷ | English |
ബജറ്റ് | $2 million |
സമയദൈർഘ്യം | 115 minutes |
ആകെ | $79 million |
ഫ്രം റഷ്യ വിത്ത് ലൗ (റഷ്യയിൽ നിന്നും പ്രണയത്തോടെ) 1963ൽ റിലീസ് ചെയ്ത ഒരു ചാരസിനിമയാണ്. ഇയോൺ പ്രൊഡക്ഷൻസിന്റെ ജെയിംസ് ബോണ്ട് സിനിമാപരമ്പരയിലെ രണ്ടാമതായി റിലീസ് ചെയ്ത ഈ സിനിമയിൽ പ്രധാനകഥാപാത്രമായ എം. ഐ. സിക്സ് ഏജന്റ് ജെയിംസ് ബോണ്ടിന്റെ വേഷമണിഞ്ഞത് ഇതിനുമുമ്പ് റിലീസ് ചെയ്ത ഡോക്ടർ നോയിലും അതേ വേഷത്തിലഭിനയിച്ച ഷോൺ കോണറിയാണ്. ടെറൻസ് യങ്ങ് സംവിധായകനായ ഈ സിനിമയുടെ നിർമ്മാണം വഹിച്ചത് ആൽബർട്ട് ആർ ബ്രോക്കൊളിയും ഹാരി സാൾട്സ്മാനുമാണ്. റിച്ചാർഡ് മെയിബൗമിന്റെയും ജോഹന്ന ഹാർവുഡിന്റെയും കൈകൊണ്ട് രൂപംകൊണ്ട സിനിമയുടെ തിരക്കഥ ഇയാൻ ഫ്ളെമിങ്ങിന്റെ ഫ്രം റഷ്യ വിത്ത് ലൗ എന്ന നോവലിനെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ടാറ്റിയാന റോമനോവ എന്ന സോവിയറ്റ് കോൺസുലേറ്റ് ക്ളർക്കിനെ സ്വരാജ്യപക്ഷത്തിൽനിന്നും മാറാൻ സഹായിക്കാനായി ബോണ്ടിനെ തുർക്കിയിലേക്ക് അയക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഇതേസമയം സ്പെക്ടർ എന്ന തീവ്രവാദ സംഘടന അതിലെ പ്രധാന അംഗങ്ങളിലൊരാളായ ഡോക്ടർ നൊയുടെ കൊലപാതകത്തിന് ബോണ്ടിനോട് പ്രതികാരം ചെയ്യാനുള്ള കരുനീക്കങ്ങൾ നടത്തുകയാണ്.
ഡോക്ടർ നൊയുടെ തീയേറ്ററുകളിലെ വിജയത്തോടനുബന്ധിച്ചാണ് നിർമ്മാണക്കമ്പനി യുണൈറ്റഡ് ആർട്ടിസ്റ്റ്സ് അതിനൊരു രണ്ടാം ഭാഗമായി ഈ സിനിമ നിർമ്മിച്ചത്. ആദ്യസിനിമയുടെ ഇരട്ടി ബഡ്ജറ്റിൽ തുർക്കി, സ്കോട്ട്‌ലൻഡ്, ബക്കിങ്ഹാംഷൈർ പിന്നെ പൈൻവുഡ് സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.
"ഫ്രം റഷ്യ വിത്ത് ലൗ" സാമ്പത്തികമായും നിരൂപണപരമായും ഒരു വിജയമായിരുന്നു. ആഗോളബോക്സോഫീസിൽ 78 ദശലക്ഷം ഡോളർ വെറും രണ്ട് ദശലക്ഷം ഡോളർ (ഡോക്ടർ നൊയെക്കാൾ കൂടുതൽ) നിർമ്മാണച്ചെലവുകൊണ്ടുനേടാൻ ഈ സിനിമയ്ക്ക് സാധിച്ചതിനാൽ ഇതിനെ ഒരു ബ്ളോക്ക്ബസ്റ്ററായി 1960ലെ സിനിമാപ്രേക്ഷകർ കാണുന്നു.
ഡെസ്മണ്ട് ല്യെവ്ലിൻ ആദ്യമായി 'ക്യു'വായി വേഷമണിഞ്ഞത് ഈ സിനിമയിലാണ്. പിന്നീട് അദ്ദേഹത്തിന്റെ മരണം വരെയുള്ള 36 വർഷങ്ങളിൽ റിലീസ് ചെയ്ത 17 ബോണ്ട് പടങ്ങളിലും ഇതേ വേഷത്തിൽ ല്യെവ്ലിൻ അഭിനയിച്ചു. 1999ലെ ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്ന ബോണ്ട് സിനിമയിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്.
സിനിമയുടെ റിലീസിന് നാല് മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത പെഡ്റോ ആർമെണ്ടാരിസിന്റെ അവസാനവേഷം ഈ സിനിമയിലെ കരിം ബേ ആയിരുന്നു.