Jump to content

ഡോക്ടർ നൊ (ചലച്ചിത്രം)

This is a good article. Click here for more information.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോക്ടർ നൊ
സംവിധാനംടെറൻസ് യങ്ങ്
നിർമ്മാണംഹാരി സാൾട്സ്മാൻ
ആൽബർട്ട് ആർ ബ്രോക്കൊളി
തിരക്കഥറിച്ചാർഡ് മെയിബൗം
ജൊഹന്ന ഹാർവുഡ്
ബെർക്കലി മാത്തർ
അഭിനേതാക്കൾഷോൺ കോണറി
ഉർസുല ആണ്ഡ്റസ്
ജോസഫ് വൈസ്മാൻ
ജാക്ക് ലോർഡ്
സംഗീതംമോണ്ടി നോർമൻ
ഛായാഗ്രഹണംടെഡ് മൂർ
ചിത്രസംയോജനംപീറ്റർ ആർ ഹണ്ട്
സ്റ്റുഡിയോഇയോൺ പ്രൊഡക്ഷൻസ്
വിതരണംയുണൈറ്റഡ് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • 5 ഒക്ടോബർ 1962 (1962-10-05) (യുണൈറ്റഡ് കിങ്ഡം)
രാജ്യംയുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് സ്റ്റേറ്റ്സ്[1]
ബജറ്റ്$1.1 ദശലക്ഷം
സമയദൈർഘ്യം109 മിനുട്ടുകൾ
ആകെ$59.5 ദശലക്ഷം

'ഡോക്ടർ നൊ' 1962ൽ നിർമ്മിക്കപ്പെട്ട ഒരു ചാരസിനിമയാണ്. ടെറൻസ് യങ്ങാണ് ഈ സിനിമയുടെ സംവിധായകൻ. 1958ൽ എഴുതിയ ഇതേ പേരുള്ള നോവലിനെ അവലംബമാക്കിയാണ് ഈ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. ഇയാൻ ഫ്ളെമിങ്ങാണ് ഇപ്പറഞ്ഞ നോവലിന്റെ രചയിതാവ്. ഷോൺ കോണറി, ഉർസുല ആണ്ഡ്റസ്, ജോസഫ് വൈസ്മാൻ, ജാക്ക് ലോർഡ് എന്നിവർ ഈ സിനിമയിലെ അഭിനേതാക്കളാണ്. ജെയിംസ് ബോണ്ട് സിനിമാപരമ്പരയിലെ ആദ്യഭാഗമായ ഈ സിനിമയ്ക്ക് റിച്ചാർഡ് മെയിബൗം, ജോഹന്ന ഹാർവുഡ്, ബെർക്കെലി മാതെർ എന്നിവരാണ് തിരക്കഥ രചിച്ചത്. ഹാരി സാൾട്സ്മേനും ആൽബർട്ട് ആർ ബ്റോക്കൊളിയും ചേർന്ന പങ്കാളിത്തമാണ് സിനിമയുടെ നിർമ്മാണം വഹിച്ചത്. ഇവർ തന്നെയാണ് 1970കൾ വരെയുള്ള എല്ലാ ജെയിംസ് ബോണ്ട് സിനിമകളും നിർമ്മിച്ചത്.

ഒരു ബ്രിട്ടീഷ് ഏജന്റിന്റെ കൊലപാതകത്തിനെക്കുറിച്ചുള്ള അന്വേഷണത്തിനായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിദഗ്ധനായ ജെയിംസ് ബോണ്ടിനെ ജമൈക്കയിലേക്ക് അയക്കുകയാണ്. അന്വേഷണത്തിന്റെ പര്യവസാനത്തിൽ ഡോക്ടർ നൊ എന്ന അണുശാസ്ത്രജ്ഞന്റെ കേപ്പ് കനാവരലിൽനിന്ന് അമേരിക്കൻ സ്പേസ് പ്രോഗ്രാം വിക്ഷേപിക്കുന്ന ഒരു റോക്കറ്റിനെ തന്റെ വികിരണയന്ത്രത്താൽ തടഞ്ഞുനിർത്താനുള്ള ഗൂഡാലോചന ബോണ്ട് കണ്ടെത്തുകയാണ്. ആദ്യത്തെ ബോണ്ട് സിനിമ "ഡോക്ടർ നൊ" ആണെങ്കിലും ആദ്യത്തെ ബോണ്ട് നോവൽ അതായിരുന്നില്ല. ഇയാൻ ഫ്ളെമിങ്ങിന്റെ കസിനോ റൊയാലിലായിരുന്നു ആദ്യമായി ബോണ്ട് പ്രത്യക്ഷപ്പെട്ടത്. ഇവിടെ എടുത്ത് പറയേണ്ടത് "ഡോക്ടർ നൊ"യിൽ ആദ്യകാല ബോണ്ട് നോവലുകളിലെ സംഭവങ്ങൾ പലയിടത്തും പരാമർശിച്ചിട്ടുണ്ട് എന്നതാണ്. "ഡോക്ടർ നൊ" നോവലിന് ശേഷമിറങ്ങിയ 1961ലെ തണ്ടർബാൾ എന്ന ബോണ്ട് നോവലിൽ ആദ്യമായി അവതരിച്ച കുറ്റവാളിസംഘടനയായ സ്പെക്ടറിനേയും ഈ സിനിമയിൽ പരാമർശിക്കുന്നുണ്ട്.

കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും ഡോക്ടർ നൊ സാമ്പത്തികമായി വിജയകരമായിരുന്നു. ഇറങ്ങിയ സമയത്ത് നിരൂപകർക്ക് മിശ്രമായ പ്രതികരണമാണ് ഈ സിനിമയോടുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ ജെയിംസ് ബോണ്ട് സിനിമാപരമ്പരയിലെ മികച്ച ഒരു ഏടായി ഡോക്ടർ നൊ" പലരാലും കണക്കാക്കപ്പെടുന്നുണ്ട്. 1960കളിൽ ചാരസിനിമകളുടെ പ്രചാരത്തിനെ വർദ്ധിപ്പിച്ചതിലും "ഡോക്ടർ നൊ"യ്ക്ക് വലിയ പങ്കുണ്ട്. ചിത്രകഥകളും ഒരു സംഗീത ആൽബവും ഈ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ആ സമയത്ത് ഇറങ്ങിയിരുന്നു.

ജെയിംസ് ബോണ്ടുമായി ബന്ധപ്പെട്ട പല ചടങ്ങുകളുടെയും തുടക്കം കുറിച്ചത് "ഡോക്ടർ നോ"യിലാണ്: സിനിമയുടെ തുടക്കത്തിലുള്ള തോക്കുകുഴലിലൂടെയുള്ള നോട്ടവും നിറങ്ങളാലും സംഗീതത്താലും നിറഞ്ഞ ആമുഖവും ഇതിന് ഉദാഹരണങ്ങളാണ്. മൗറിസ് ബൈൻഡറിന്റെ കരവിരുതിലാണ് ഇവ രണ്ടും രൂപംകൊണ്ടത്. [2] ജെയിംസ് ബോണ്ടിന്റെ വിശ്വവിഖ്യാതമായ പ്രതിപാദനഗാനവും ഈ സിനിമയിലാണ് നിലയുറപ്പിച്ചത്. നിർമ്മാണവിദഗ്ധൻ കെൻ ആഡമിന്റെ പ്രത്യേക പശ്ചാത്തലനിർമ്മാണശൈലിയും ഈ സിനിമയിലൂടെയാണ് അവതരിക്കപ്പെട്ടത്. ഈ ശൈലി ഇന്ന് ഈ സിനിമാപരമ്പരയുടെതന്നെ ഒരു മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Dr. No". AFI Catalog. American Film Institute. Retrieved 16 ഡിസംബർ 2019.
  2. "Spies". Mark Kermode's Secrets of Cinema. BBC. BBC Four. നം. 3. ആരംഭിക്കുന്നത് 13:26.

ഉറവിടങ്ങൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഡോക്ടർ നൊ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

"https://ml.wikipedia.org/w/index.php?title=ഡോക്ടർ_നൊ_(ചലച്ചിത്രം)&oldid=4107715" എന്ന താളിൽനിന്ന് ശേഖരിച്ചത്